കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗവര്‍ണര്‍ റോക്സ്; ആരിഫ് ഖാന്‍ ആരെന്ന് പിണറായി ശരിക്ക് മനസിലാക്കാന്‍ പോകുന്നതേയുള്ളൂ'

Google Oneindia Malayalam News

Recommended Video

cmsvideo
Kerala CM Has Violated His Constitutional Duty: V Muraleedharan | Oneindia Malayalam

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടലംഘനം നടത്തിയെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രി നിയമം പറഞ്ഞാല്‍ മാത്രം പോര. ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും ഗവര്‍ണര്‍ ആരിഫ് ഖാന്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ പിണറായിയേയും സര്‍ക്കാരിനേയും രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. സമൂഹമാധ്യമത്തിലൂടെയാണ് മുരളീധരന്‍റെ പ്രതികരണം.

റൂള്‍സ് ഓഫ് ബിസിനസ്

റൂള്‍സ് ഓഫ് ബിസിനസ്

കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന റൂള്‍സ് ഓഫ് ബിസിനസ് സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ റൂള്‍സ് ഓഫ് ബിസിനസ് വായിച്ച് കൊണ്ടായിരുന്നു ഗവര്‍ണര്‍ ഇക്കാര്യം വിശദീകരിച്ചത്.

എല്ലാവരേക്കാളും മുകളിലാണ്

എല്ലാവരേക്കാളും മുകളിലാണ്

ഗവര്‍ണര്‍ക്ക് കൃത്യമായ അധികാരങ്ങള്‍ ഉണ്ട്. ഗവര്‍ണറുടെ അധികാരങ്ങള്‍ ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നും ആരിഫ് ഖാന്‍ പറഞ്ഞിരുന്നു. ഗവര്‍ണറുടെ അധികാരമെന്തെന്ന് കൃത്യമായ കോടതി വിധികള്‍ ഉണ്ട്. നിയമവും ഭരണഘടനയും എല്ലാവരേക്കാളും മുകളിലാണ്. എന്നാല്‍ മുഖ്യമന്ത്രി സംസാരിക്കുന്നത് നിയമത്തിന് അതീതനെന്ന പോലെയാണെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

തന്നെ സമീപിക്കണമായിരുന്നു

തന്നെ സമീപിക്കണമായിരുന്നു


ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍ക്കാരിന് കോടതിയെ സമീപിക്കാനാകില്ല. കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുന്‍പ് തന്നെ സമീപിക്കണമായിരുന്നു. കോടതിയെ സമീപിച്ചത് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടലംഘനം നടത്തി. സംസ്ഥാനത്തിന്‍റെ അധിപന്‍ ഗവര്‍ണറാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

മനസിലാകാന്‍ പോകുന്നതേയുള്ളൂവെന്ന്

മനസിലാകാന്‍ പോകുന്നതേയുള്ളൂവെന്ന്

ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയത്.ഭരണഘടനയെന്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ എന്ന കേരള ഗവര്‍ണര്‍ ആരെന്നും മുഖ്യമന്ത്രി പിണറായി വിജയന് മനസിലാകാന്‍ പോകുന്നതേയുള്ളൂവെന്ന് കേന്ദ്രമന്ത്രിയുടെ പ്രതികരണം. പോസ്റ്റ് വായിക്കാം

മന്ത്രിയുടെ ട്വീറ്റ്

മന്ത്രിയുടെ ട്വീറ്റ്

ഭരണഘടനയെന്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ എന്ന കേരള ഗവര്‍ണര്‍ ആരെന്നും പിണറായി വിജയന്‍ ശരിക്ക് മനസിലാക്കാന്‍ പോകുന്നേയുള്ളൂ. സര്‍ക്കാരിന് റൂള്‍സ് ഓഫ് ബിസിനസ് അറിയില്ലെങ്കില്‍ പഠിപ്പിച്ചിരിക്കും. മുഖ്യമന്ത്രിക്കിന് വിശദീകരിക്കാതെ തരമില്ല, മുരളീധരന്‍ ട്വീറ്റ് ചെയ്തു.
ഇരന്നു വാങ്ങുന്ന പ്രഹരങ്ങള്‍,ഗവര്‍ണര്‍ റോക്സ് എന്നീ ടാഗുകളോട് കൂടിയായിരുന്നു മുരളീധരന്‍റെ ട്വീറ്റ്.

വിലപിക്കുന്നുണ്ടാകും

വിലപിക്കുന്നുണ്ടാകും


ഫേസ്ബുക്കിലൂടെയും മുരളീധരന്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി. നിയമം,ഭരണഘടന... ഇതു രണ്ടും അറിയാവുന്ന ഗവർണർ. ആ ഗവർണറോട് തർക്കിക്കാൻ ചെന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോ ഏതു നേരത്ത് തോന്നിയ ബുദ്ധിയാണിതെന്ന് വിലപിക്കുന്നുണ്ടാവും.

കാര്യമില്ലെന്ന് മനസിലായില്ലേ

കാര്യമില്ലെന്ന് മനസിലായില്ലേ

ഒരുപാട് ഉപദേശകരെ അണിനിരത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് ഇപ്പോൾ മനസിലായില്ലേ ശ്രീ പിണറായി? സർക്കാരിനോട് വിശദീകരണം തേടുമെന്ന് റൂൾസ് ഓഫ് ബിസിനസ് വായിച്ചു കേൾപ്പിച്ചാണ് ഗവർണർ പറഞ്ഞത്.
ഭരണഘടന ചോദ്യചെയ്യപ്പെടുന്നിടത്ത് ഇടപെടുകയെന്ന കർത്തവ്യമാണ് ഗവർണർ നിർവഹിക്കുന്നത്.മുഖ്യമന്ത്രി ഭരണഘടന അനുസരിച്ചേ മതിയാകൂ. ചോദിച്ചു വാങ്ങിയ പ്രഹരമാണ്. നിന്നുകൊള്ളാതെ പിണറായിക്ക് മറ്റ് വഴിയില്ല, മുരളീധരന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
V Muraleedharan about Arif Khan and Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X