• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രവാസികൾക്ക് തിരിച്ചടി; 'ജീവന്‍ ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് മോദി സർക്കാരില്ലെന്ന് മന്ത്രി

  • By Aami Madhu

തിരുവനന്തപുരം; കൊവിഡ് പടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

ഇതിനായുള്ള സജ്ജീകരണം ഒരുക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ അത്തരത്തിലുള്ള ആലോചനകളൊന്നും സർക്കാർ നടത്തിയിട്ടില്ലെന്ന് മന്ത്രി വി മുരളീധരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പോസ്റ്റ് വായിക്കാം

 നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ച്

നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ച്

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ നിരവധി പ്രശ്നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ എന്റെ മുന്നിലെത്തിയത്. നേരിട്ടും ചാനൽ വഴിയും വിദേശകാര്യ മന്ത്രാലയം വഴിയും എനിക്കു മുന്നിൽ വന്ന പ്രവാസ ലോകത്തെ ആശങ്കകളിൽ ഏറെയും നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ചായിരുന്നു. അടിയന്തരമായി പ്രവാസികളെ കേരളത്തിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ കത്തയപ്പും പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്പെടലുകളും ഒക്കെ കാണുന്നുണ്ട്.

 വലിയ പ്രശ്നങ്ങൾ

വലിയ പ്രശ്നങ്ങൾ

അവർക്കത് പറയാം, കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടിയും വാങ്ങാം. പക്ഷേ , കൊവിഡ് പടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങളിലേക്ക് അവരെ തള്ളി വിടും എന്നറിയാവുന്നതുകൊണ്ടാണ് കേന്ദ്ര സർക്കാർ എടുത്തു ചാടി നടപടികൾ എടുക്കാത്തത്.

 വിമാനക്കമ്പനികളോടുള്ള നിർദ്ദേശം

വിമാനക്കമ്പനികളോടുള്ള നിർദ്ദേശം

ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് നരേന്ദ്ര മോദി സർക്കാർ ഒരു കാരണവശാലും തയ്യാറല്ല. എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടലും നടത്തുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്

ലോക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന വിമാനക്കമ്പനികളോടുള്ള നിർദ്ദേശം.

 ശ്രദ്ധയിൽ പെടുത്തിയിരുന്നു

ശ്രദ്ധയിൽ പെടുത്തിയിരുന്നു

ലോക്ഡൗൺ കാലയളവിൽ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് തുക മടക്കി നല്‍കില്ലെന്നും മറ്റൊരു തീയതിയില്‍ യാത്ര അനുവദിക്കുമെന്നുമായിരുന്നു വിമാന കമ്പനികള്‍ നേരത്തെ യാത്രക്കാരെ അറിയിച്ചത്. ഇത് സാധാരണക്കാരായ നിരവധി പ്രവാസികൾ എന്നെ അറിയിച്ചപ്പോൾ പ്രധാനമന്ത്രിയുടെയും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു.

 ഇടപെടൽ തേടി

ഇടപെടൽ തേടി

ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരുടേയും മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്നാണ് കേന്ദ്രം ഇപ്പോൾ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.അതു പോലെ തന്നെ, കൊവിഡിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയിൽ വരുന്ന നമ്മുടെ പൗരന്മാർക്ക് മടക്കയാത്രയ്ക്ക് വേണ്ട എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ചും ഇടപെടൽ തേടി പലരും ബന്ധപ്പെട്ടിരുന്നു.

 പറഞ്ഞുവെന്നേയുള്ളൂ

പറഞ്ഞുവെന്നേയുള്ളൂ

എമർജൻസി സർട്ടിഫിക്കറ്റ് ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം ഇന്നലെ അംഗീകാരം നൽകിയിട്ടുണ്ട്. മലയാളികളടക്കം കുവൈറ്റിലെ 25000 ഓളം ഇന്ത്യൻ പൗരന്മാർക്ക് ഇത് പ്രയോജനപ്പെടും.ഇന്നലെ സംഭവിച്ച രണ്ട് കാര്യങ്ങൾ ഞാൻ സാന്ദർഭികമായി ഉദാഹരിച്ചുവെന്നേയുള്ളൂ.

 ഓർത്താൽ നന്ന്

ഓർത്താൽ നന്ന്

ഇത്തരത്തിൽ, ഓരോ വിഷയത്തിലും കൃത്യമായ ഇടപെടൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോഴും, അത് മറച്ചു വച്ച് തെറ്റിദ്ധാരണ പരത്താൻ ബോധപൂർവ്വമുള്ള ചർച്ചകൾ കണ്ടതുകൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നത് .അത്തരം ചർച്ചകൾ നടത്തുന്ന മാധ്യമങ്ങൾ അതൊക്കെ ഒരു ഭാഗത്ത് സൗകര്യം പോലെ നടത്തിക്കോളൂ... പക്ഷേ മറുഭാഗത്ത് പ്രവൃത്തികളിലൂടെ പ്രവാസികൾക്കൊപ്പം കേന്ദ്ര സർക്കാരുണ്ടാകും എന്നു കൂടി ഓർത്താൽ നന്ന്!!

English summary
V Muraleedharan about expats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X