കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാധ്യമങ്ങളുടെ സഹായത്തോടെ ഇതെല്ലാം മൂടിവച്ചാലും സത്യം പുറത്തു വരും'

Google Oneindia Malayalam News

തിരുവനന്തപുരം: ജെഎന്‍യു അക്രമത്തില്‍ പ്രതികരിച്ച് മന്ത്രി വി മുരളീധരന്‍. കഴിഞ്ഞ സമരത്തിൽ നാശനഷ്ടമുണ്ടാക്കിയ ഇടതു വിദ്യാർത്ഥി സംഘടനക്കാർ ഇത്തവണ ആളറിയാതിരിക്കാൻ മുഖംമൂടിയിട്ട് വന്ന് സ്വന്തം ആളുകളെ തല്ലിച്ചതച്ച ശേഷം ഒരു പറ്റം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കേന്ദ്ര സർക്കാരിനെ പഴിക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. അക്രമികളാരെന്ന് കണ്ടെത്തി അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുരളീധരന്‍ പറഞ്ഞു.

 jnunew2

കലാലയങ്ങളിലെ അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. എന്നാൽ, ആരാണ് ഈ അക്രമങ്ങൾക്ക് കാരണക്കാരെന്നത് മാറ്റി നിർത്തി ഒരു ചർച്ചയും ശരിയല്ല. ജെഎൻയുവിലുണ്ടായ അക്രമസംഭവങ്ങളിലെ മുഖംമൂടിധാരികൾ എബിവിപിക്കാർ ആണെന്ന് സ്ഥാപിക്കാൻ ഇപ്പോൾ കൊണ്ടു പിടിച്ച പ്രചാരണമാണല്ലോ.

കഴിഞ്ഞ സമരത്തിൽ നാശനഷ്ടമുണ്ടാക്കിയ ഇടതു വിദ്യാർത്ഥി സംഘടനക്കാർ ഇത്തവണ ആളറിയാതിരിക്കാൻ മുഖംമൂടിയിട്ട് വന്ന് സ്വന്തം ആളുകളെ തല്ലിച്ചതച്ച ശേഷം ഒരു പറ്റം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കേന്ദ്ര സർക്കാരിനെ പഴിക്കുകയാണ്. അക്രമികളാരെന്ന് കണ്ടെത്തി അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ജെഎൻയു സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് കടന്നതായാണ് മനസിലാക്കുന്നത്.

പുതിയ സെമസ്റ്ററിലേക്കുള്ള രജിസ്ട്രേഷൻ ബഹിഷ്കരിക്കാനുള്ള ഇടത് - മാവോയിസ്റ്റ് സഖ്യത്തിന്റെ ആഹ്വാനം തള്ളിക്കളഞ്ഞ 2200 ഓളം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതാണ് ഇപ്പോഴത്തെ കയ്യാങ്കളിയിലെത്തിയ പ്രശ്നം. ജനുവരി 3 ന് ജെഎൻയു മുൻപ്രസിഡന്റ് ഗീത കുമാരിയുടെ നേതൃത്വത്തിൽ മുഖം മറച്ചെത്തിയ ഇടത് - മാവോയിസ്റ്റ് ഗുണ്ടകൾ സ്ക്കൂൾ ഓഫ് ബയോടെക്നോളജിയിൽ പ്രവേശിക്കുകയും രജിസ്ട്രേഷനായി ഉപയോഗിക്കുന്ന സെർവർ തകർക്കുകയും ജെഎൻയുവിന്റെ WIFI വിച്ഛേദിക്കുകയും ചെയ്തു.

ജനുവരി 4 ന് ABVP പ്രവർത്തകർ സെർവർ റൂം ഗുണ്ടകളിൽ നിന്ന് മോചിപ്പിക്കാൻ CIS ലേക്ക് പോയപ്പോഴാണ് ആദ്യ ആക്രമണം. ജെഎൻയു സുരക്ഷാ വിഭാഗത്തിന്റെ ഇടപെടലിനെ തുടർന്ന് ഇടത് ഗുണ്ടകളെ പുറത്താക്കി സെർവർ നന്നാക്കി. ഇതിന്റെ അരിശം തീർക്കാനാണ് ജനുവരി 5 ന് വൈകുന്നേരം 4 മണിയോടെ JNU വിദ്യാർത്ഥി യൂണിയൻ (JNUSU) പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തിൽ മുഖം മറച്ചെത്തിയ മുന്നൂറോളം ഇടത് - മാവോയിസ്റ്റ് ഗുണ്ടകൾ മാവോയിസ്റ്റ് ശൈലിയിൽ എബിവിപി പ്രവർത്തകരെ വിദ്യാർത്ഥികൾക്ക് മുന്നിലിട്ട് ആക്രമിച്ചത്.

Recommended Video

cmsvideo
Who Is Aishi Ghosh? ആരാണ് ഐഷി ഘോഷ്? | Oneindia Malayalam

മാധ്യമങ്ങളുടെ സഹായത്തോടെ ഇതെല്ലാം മൂടിവച്ചാലും സത്യം പുറത്തു വരും.70 ദിവസമായി ഇടത് വിദ്യാർത്ഥി സംഘടനകൾ JNU സർവകലാശാലയിൽ ഫീസ് വർദ്ധനയുടെ പേരിൽ നടത്തുന്ന സമരം ഫീസ് കുറച്ചിട്ടും
തുടരുന്നതിന്റ പിന്നിൽ രാഷ്ട്രീയ കാരണമാണെന്ന് ആർക്കാണ് അറിയാത്തത്?

English summary
V Muraleedharan about JNU incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X