• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മൂന്നാർ ദൗത്യത്തിനും വിഎസിന്‍റെ പൂച്ചകൾക്കും ഇടങ്കോലിട്ടവരെ പിന്തുണയ്ക്കുന്നവരാണ് ഭരിക്കുന്നത്'

  • By Aami Madhu

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങളാണ് സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പൊളിച്ച് നീക്കിയത്. നിയന്ത്രിത സ്ഫോടനത്തിലൂടെയായിരുന്നു രണ്ട് ദിവസമെടുത്ത് ഫ്ളാറ്റുകള്‍ ഓരോന്നും തകര്‍ത്തത്. മരട് ഫ്ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മന്ത്രി വി മുരളീധരന്‍.

നിയമലംഘകർക്കൊപ്പം നിൽക്കുന്ന ഒരു ഭരണ സംവിധാനമാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന ധൈര്യമായിരുന്നു ഫ്ളാറ്റ് നിർമ്മാതാക്കൾക്കും താമസക്കാർക്കും.

നിയമം ലംഘിക്കുന്നവർ അത് എങ്ങനെയും ശരിയാക്കിയെടുക്കാമെന്ന് ഇനിയും വ്യാമോഹിക്കരുതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുരളീധരന്‍ പറഞ്ഞു.പോസ്റ്റ് വായിക്കാം

 വലിയ പാഠമാണ് മരടിൽ

വലിയ പാഠമാണ് മരടിൽ

നിയമത്തെയും പ്രകൃതിയെയും കണക്കിലെടുക്കാതെ ഉയരുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഒരു തെറ്റും ചെയ്യാത്തവരെപ്പോലും പ്രതിസന്ധിയിലാക്കുന്നുവെന്ന വലിയ പാഠമാണ് മരടിൽ, നിയന്ത്രിത സ്ഫോടന ശേഷം നാലിടങ്ങളിലായി അവശേഷിച്ച കോൺക്രീറ്റ് കൂമ്പാരം ഓർമിപ്പിക്കുന്നത്.

 ഗുണപാഠമായി മരട് മാറണം

ഗുണപാഠമായി മരട് മാറണം

സർക്കാർ ഉദ്യോഗസ്ഥർ നടപടിക്രമങ്ങളിൽ വരുത്തിയ വീഴ്ചകൾക്കും ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയ ബിൽഡർമാർ നടത്തിയ നിയമലംഘനങ്ങൾക്കും ഫ്ലാറ്റ് വാങ്ങുന്നവർ ഇരയാകുന്നത് എങ്ങനെയെന്ന ഗുണപാഠമായി മരട് മാറണം. നിയമം ലംഘിക്കുന്നവർ അത് എങ്ങനെയും ശരിയാക്കിയെടുക്കാമെന്ന് ഇനിയും വ്യാമോഹിക്കരുത്.

 നിയമം ഒരു പോലെയായിരിക്കണം

നിയമം ഒരു പോലെയായിരിക്കണം

അധികാരമുള്ളവനും ഇല്ലാത്തവനും നിയമം ഒരു പോലെയായിരിക്കണം എന്ന ദൃഢനിശ്ചയത്തിലാണ് ഈ വിഷയത്തിലും കേന്ദ്ര സർക്കാർ നിലപാടെടുത്തത്. പല തവണ പ്രതികരണം തേടിയ മാധ്യമ സുഹൃത്തുക്കളോട് ഞാൻ പറഞ്ഞതും അതുതന്നെയാണ്, നിയമം വിട്ട് പ്രവർത്തിക്കില്ല.

 ഇപ്പോൾ കേരളം ഭരിക്കുന്നത്

ഇപ്പോൾ കേരളം ഭരിക്കുന്നത്

മൂന്നാർ ദൗത്യത്തിനും വി എസിന്റെ പൂച്ചകൾക്കും ഇടങ്കോലിട്ട ചരിത്രമുള്ള, നിയമലംഘകർക്കൊപ്പം നിൽക്കുന്ന ഒരു ഭരണ സംവിധാനമാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന ധൈര്യമായിരുന്നു ഫ്ളാറ്റ് നിർമ്മാതാക്കൾക്കും താമസക്കാർക്കും. പരമാവധി സഹായിക്കാൻ പിണറായി സർക്കാർ പാടുപെട്ടു, പക്ഷേ സുപ്രീം കോടതി കനിഞ്ഞില്ല.

 സിപിഎമ്മിന്റെ ഇടപെടലുകൾ

സിപിഎമ്മിന്റെ ഇടപെടലുകൾ

യുഡിഎഫ് ഭരിക്കുന്ന മരട് നഗരസഭ അധികൃതരുടെ ഇടപെടലുകള്‍ , ഫ്‌ളാറ്റ് നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ പഞ്ചായത്തായിരുന്ന മരട് ഭരിച്ചിരുന്ന സിപിഎമ്മിന്റെ ഇടപെടലുകൾ, എല്ലാം ചേർത്തുവായിക്കുമ്പോൾ സംഭവത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ കുറ്റക്കാരാണെന്ന് വ്യക്തം.

 ആർജവം കാട്ടണം

ആർജവം കാട്ടണം

എനിക്കൊന്നേ പറയാനുള്ളൂ..മരടിലെ അനധികൃത നിർമ്മാണത്തിന് പിന്നില്‍ നടന്ന സാമ്പത്തിക തട്ടിപ്പും അഴിമതിയും രാഷ്ട്രീയ ഇടപെടലും അന്വേഷിക്കുമോയെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും ആർജവം കാട്ടണം!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
V Muraleedharan about maradu flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X