കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജലീൽ വിദേശകാര്യമന്ത്രി സ്വപ്നയും സരിത്തും അംബാസിഡറും.. പിണറായി ഇത് നാട്ടുരാജ്യമല്ല'

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ നെതർലൻഡ്സ് സന്ദർശനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്ത വിദേശകമ്പനിക്ക് റീബിൽ കേരള പദ്ധതിയുടെ കൺസൾട്ടൻസി കരാർ നൽകാനുള്ള നീക്കം വിവാദത്തിലായിരിക്കുകയാണ്. യോഗ്യതകളില്ലാത്തതിനാൽ ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കിയ കമ്പനിയെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായ വിശ്വാസ് മേത്ത ഇടപെട്ടാണ് തിരികി കയറ്റിയതെന്നും മുഖ്യമന്ത്രി ഇത് അംഗീകരിക്കുകയായിരുന്നുവെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.സംഭവത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 ചിരിപ്പിക്കുന്നു

ചിരിപ്പിക്കുന്നു

കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു...കെ.ടി.ജലീലാവും വിദേശകാര്യമന്ത്രി !
സ്വപ്നസുരേഷും സന്ദീപ് നായരും സരിത്തുമെല്ലാം അംബാസഡർമാരും !മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് യാത്രയ്ക്ക് സഹായം ചെയ്ത കമ്പനിയ്ക്ക് റീ ബിൽഡ് കേരളയുടെ കൺസൾട്ടൻസി നൽകിയില്ലെങ്കിൽ നെതർലൻഡ്സുമായുള്ള 'നയതന്ത്രബന്ധ'ത്തെ ബാധിക്കുമെന്ന് അഡീ.ചീഫ് സെക്രട്ടറി ഫയലിൽ കുറിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും ഭാരതസർക്കാരും നെതർലൻഡ്സുമായി ഇങ്ങനെയൊരു ധാരണയില്ല...

Recommended Video

cmsvideo
Faisal Fareed Was Acted And Produced Malayalam Movies
 സുതാര്യമായി

സുതാര്യമായി

നാനൂറ് വർഷത്തെ പഴക്കമുണ്ട് ഇന്തോ-ഡച്ച് ബന്ധത്തിന്.സ്വതന്ത്ര ഇന്ത്യയുമായി ആദ്യ വർഷം തന്നെ നയതന്ത്രബന്ധം സ്ഥാപിച്ച നെതർലൻഡ്സ്, നിയതമായ മാർഗങ്ങളിലൂടെ സുതാര്യമായേ അത് മുന്നോട്ട് കൊണ്ടുപോയിട്ടുള്ളൂ. ഏതാണ്ട് 200 ഇന്ത്യൻ കമ്പനികൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. 2006 ൽ ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം ഡച്ച് വിദേശനയത്തിൽ മുൻഗണനയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ അവർ ഉൾപ്പെടുത്തി.

 സന്ദർശനം വൻ വിജയമായിരുന്നു

സന്ദർശനം വൻ വിജയമായിരുന്നു

ഇന്തോ- ഡച്ച് ബന്ധത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജി നടത്തിയ നെതർലൻഡ്സ് സന്ദർശനം വൻ വിജയമായിരുന്നു....അതിന്റെ തുടർച്ചയായാണ് 2018ൽ നെതർലൻഡ്സ് പ്രധാനമന്ത്രി ശ്രീ.മാർക് റുട്ടെയും മന്ത്രിതല സംഘവും ഇന്ത്യാ സന്ദർശനത്തിനെത്തിയത് .അന്ന് അവർക്കൊപ്പം വന്നത് 130 വൻ കമ്പനികളുടെ പ്രതിനിധികളാണ്.

 ഇഷ്ടക്കാരെ സന്ദർശിക്കലല്ല

ഇഷ്ടക്കാരെ സന്ദർശിക്കലല്ല

2017-2018 ൽ ഇന്ത്യയിൽ മൂന്നാമത്തെ വലിയ നിക്ഷേപം നടത്തിയ രാജ്യവും നെതർലൻഡ്സായിരുന്നു.ഇതെല്ലാം സർക്കാരുകൾക്കിടയിൽ സുതാര്യമായി നടന്ന ചർച്ചകളും ഇടപാടുകളുമാണ്. കുടുംബക്കാരുമായി നാടുകാണാൻ നടത്തിയ വിനോദയാത്രയോ ഇഷ്ടക്കാരെ സന്ദർശിക്കലോ അല്ല...

 നാട്ടുരാജ്യം

നാട്ടുരാജ്യം

പിണറായി വിജയന്റെ പിൻവാതിൽ ഇടപാടുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതർലൻഡ്സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണ്.. അങ്ങനെയൊരു ഉദ്യോഗസ്ഥൻ ഫയലിൽ എഴുതിയെങ്കിൽ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധി നഷ്ടമായോയെന്ന് പരിശോധിക്കണം...
പിണറായി ഭക്തിമൂത്ത് അദ്ദേഹം ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലായിരിക്കണം ഐഎഎസുകാരൻ അങ്ങനെ കുറിച്ചത് ....

അമ്പരിപ്പിച്ച് കോണ്‍ഗ്രസ്: മുന്‍ മന്ത്രിയായ മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നുഅമ്പരിപ്പിച്ച് കോണ്‍ഗ്രസ്: മുന്‍ മന്ത്രിയായ മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൈവിട്ട നീക്കങ്ങളുമായി സൗദി അറേബ്യ; വന്‍തോതില്‍ വിറ്റഴിക്കല്‍... 'സകല മാര്‍ഗങ്ങളും ഉപയോഗിക്കും'കൈവിട്ട നീക്കങ്ങളുമായി സൗദി അറേബ്യ; വന്‍തോതില്‍ വിറ്റഴിക്കല്‍... 'സകല മാര്‍ഗങ്ങളും ഉപയോഗിക്കും'

കോണ്‍ഗ്രസില്‍ യുവതുര്‍ക്കികള്‍ ഒന്നിക്കുന്നു, പിന്നണിയില്‍ രാഹുല്‍, 3 സംസ്ഥാനങ്ങള്‍ മുള്‍മുനയില്‍!!കോണ്‍ഗ്രസില്‍ യുവതുര്‍ക്കികള്‍ ഒന്നിക്കുന്നു, പിന്നണിയില്‍ രാഹുല്‍, 3 സംസ്ഥാനങ്ങള്‍ മുള്‍മുനയില്‍!!

English summary
V muraleedharan about Pinarayi Vijayan's Netherland journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X