'തെരുവിലെ പ്രക്ഷോഭ പ്രഹസനം അവസാനിപ്പിക്കാൻ പ്രതിപക്ഷം ഇനിയെങ്കിലും തയ്യാറാകണം'
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിൽ കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നൽകിയ സാഹചര്യത്തിൽ തെരുവിലെ പ്രക്ഷോഭ പ്രഹസനം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് മന്ത്രി വി മുരളീധരന്‍. നിയമം നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ഒരിടക്കാല ഉത്തരവ് ഇറക്കാൻ സുപ്രീംകോടതി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണെന്നും മുരളീധരന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതികൾ വാദം കേൾക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചിട്ടുണ്ട്. അതായത്, സുപ്രീം കോടതിയുടെ തീർപ്പു വരാൻ കാത്തിരിക്കുന്നതാണ് പ്രതിഷേധക്കാർക്ക് നല്ലതെന്ന് ചുരുക്കമെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് രാവിലെയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് 140 ഹര്‍ജികളാണ് പരിഗണിച്ചത്. ഇതില്‍ 60 ഹര്‍ജികളിലാണ് കേന്ഗ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം സുപ്രീം കോടതിയോട് കേന്ദ്രം തേടിയെങ്കിലും നാലാഴ്ചത്തെ സമയമാണ് കോടതി നല്‍കി. ഹര്‍ജികള്‍ അഞ്ചാഴ്ചക്കകം വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാനോ നീട്ടിവെയ്ക്കാനോ കോടതി തയ്യാറായില്ല.












Click it and Unblock the Notifications