• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കോൺഗ്രസ് ഇട്ടാൽ ബർമുഡ , മറ്റുള്ളവർ ഇട്ടാൽ വള്ളികളസം, വാളെടുത്തവരെല്ലാം വെളിച്ചപ്പാട്' കുറിപ്പ്

ദില്ലി; സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആയ രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. സുപ്രധാന കേസുകളിൽ കേന്ദ്രത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ച ഗൊഗോയിയുടെ നടപടിക്കെതിരെ നേരത്തേ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. പോസ്റ്റ് വായിക്കാം.

 വാളെടുത്തവരെല്ലാം വെളിച്ചപ്പാട്

വാളെടുത്തവരെല്ലാം വെളിച്ചപ്പാട്

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്തതിനെ ചൊല്ലിയാണല്ലോ ഇപ്പോൾ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന നിലയിൽ തുള്ളിമറിയുന്നത്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികൾ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു എന്നും പറഞ്ഞാണ് വിമർശനമെല്ലാം.

 മറന്നതായിരിക്കും അല്ലേ?

മറന്നതായിരിക്കും അല്ലേ?

ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ വാർത്താ സമ്മേളനം നടത്തിയത് എന്തിനാണെന്ന് ഈ വിമർശനക്കാർ സൗകര്യപൂർവ്വം മറന്നതായിരിക്കും അല്ലേ?

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്ര കോൺഗ്രസിൽ ചേർന്ന് 1998 ൽ പാർലമെന്റംഗമായതും വിമർശന വിദഗ്ധർക്ക് ഒട്ടും ഓർമ്മ കാണില്ല!

 ഓർമ്മയില്ലെന്ന് തോന്നുന്നു

ഓർമ്മയില്ലെന്ന് തോന്നുന്നു

1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസിന് അനുകൂല വിധി പുറപ്പെടുവിച്ച രംഗനാഥ് മിശ്രയെ രാജ്യസഭാംഗമാക്കിയതിനെക്കുറിച്ച് എന്തേ കോൺഗ്രസും സിപിഎമ്മും ഇപ്പോൾ മിണ്ടുന്നില്ല? സെലക്ടീവ് വിമർശനം മുഖമുദ്രയാക്കിയ മാധ്യമങ്ങൾക്കും ഇക്കാര്യം ഓർമ്മയില്ലെന്ന് തോന്നുന്നു.

'ഗര്‍ഭം ഉണ്ടാക്കാന്‍ പുരുഷന് വെറും 10 മിനിറ്റ് മതി'; അന്ന് രജതിനെ കൂവി ഓടിച്ച ആര്യയ്ക്ക് പറയാനുള്ളത്

 വർഗീയത മാറി നൻമ മരം പൂക്കും

വർഗീയത മാറി നൻമ മരം പൂക്കും

ഇനി പറയൂ....രാജ്യസഭാംഗമാകുന്ന ആദ്യത്തെ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസാണോ രഞ്ജൻ ഗൊഗോയ് ? ചുരുക്കിപ്പറഞ്ഞാൽ, ഇടത്തോട്ടു ചാഞ്ഞാൽ വർഗീയത മാറി നൻമ മരം പൂക്കും. മഹാരാഷ്ട്രയിൽ അത് നമ്മൾ കണ്ടതാണ്. തീവ്ര നിലപാടും വർഗീയതയുമൊന്നുമില്ലാത്ത പാർട്ടിയായി ഇടതുപക്ഷത്തിന് ശിവസേന മാറിയത് ഒരൊറ്റ രാത്രി കൊണ്ടാണ്.

എംഎൽഎമാരെ കടത്തിയത് 65 കോടി വീശി, പണം കൈമാറിയത് വിജയ് രൂപാണിയുടെ ബംഗ്ലാവിൽ വെച്ചെന്ന്,ഗുരുതര ആരോപണം

 കടും വെട്ട് വെട്ടും

കടും വെട്ട് വെട്ടും

ഇടത്തേക്ക് അടുക്കാത്തവരെയെല്ലാം വിമർശന വാളുയർത്തി കടുംവെട്ട് വെട്ടും. അതു മാത്രമാണ് ഗൊഗോയിക്കെതിരെ ഇപ്പോൾ നടക്കുന്നത്. എന്തായാലും, രഞ്ജൻ ഗൊഗോയിയെ ഭരണഘടന അനുശാസിക്കും വിധം രാഷ്ട്രപതി നാമനിർദേശം ചെയ്തു കഴിഞ്ഞു. രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ സാധ്യതയെന്നൊക്കെയാണ് വിശകലനവിദഗ്ധരെന്ന പട്ടം, ചാനലുകാർ പതിച്ചു കൊടുത്തവർ ഇതേപ്പറ്റി പറയുന്നത്. ആഞ്ഞടിക്കാനും വേണ്ടേ ഓരോ കാരണങ്ങൾ !!

ദിഗ് വിജയ് സിങ് കസ്റ്റഡയില്‍; റിസോര്‍ട്ടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍, കുതിച്ചെത്തി ഡികെ ശിവകുമാര്‍

English summary
V muraleedharan about Ranjan Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X