കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുവള്ളി എസ്റ്റേറ്റില്‍ ശബരിമല വിമാനത്താവളം..പിന്നില്‍ ഗൂഢലക്ഷ്യം..സമ്മതിക്കില്ലെന്ന് മുരളീധരന്‍

വിശ്വാസികളോടുള്ള താല്‍പര്യമല്ല മറിച്ച് മറ്രു ചില ഗൂഢ ലക്ഷ്യങ്ങളാണ് സംഭവത്തിന് പുറകിലെന്ന് വി മുരളീധരന്‍.

  • By Nihara
Google Oneindia Malayalam News

കോട്ടയം : ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലമായി ചെറുവള്ളി എസ്‌റ്റേറ്റ് തിരഞ്ഞെടുക്കുന്നതിന് പിന്നിലെ ഗൂഢലക്ഷ്യമുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍. ശബരി മലയോടെ വിശ്വാസികളോടോ ഉള്ള താല്‍പര്യമല്ല മറിച്ച് മറ്റു പല ലക്ഷ്യങ്ങളുമാണ് സംഭവത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് നേരത്തെ തന്നെ അറിവുള്ളതിനാല്‍ ഇക്കാര്യത്തില്‍ ബിജെപി അതീവ ജാഗ്രത പുലര്‍ത്തും. സര്‍ക്കാര്‍ നടത്തുന്ന ഗൂഢ നീക്കങ്ങളൊന്നും ഇക്കാര്യത്തില്‍ വിലപ്പോവില്ലെന്നും വി മുരളീധരന്‍ പറയുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന നീക്കങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോടികള്‍ തട്ടാനുള്ള ശ്രമം

കോടികള്‍ തട്ടാനുള്ള ശ്രമം

ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിലൂടെ കോടികള്‍ തട്ടാനുള്ള നീക്കമാണ് നടക്കുന്നത്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് കാണിച്ച് കോടികള്‍ തട്ടാനുള്ള പരിപാടിയാണ് നടക്കുന്നതെന്നും മുരളീധരന്‍ പറയുന്നു.

സര്‍ക്കാരില്‍ നിന്ന് കാശ് ലഭിക്കില്ല

സര്‍ക്കാരില്‍ നിന്ന് കാശ് ലഭിക്കില്ല

സ്ഥലം ഏറ്റെടുക്കാനെന്ന മറവില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൈസ ലഭിക്കില്ല. ഇത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥമേറ്റെടുപ്പിന്റെ പേരിലെ തട്ടിപ്പുകള്‍ പൂര്‍ണ്ണമായും തടയും.

നിയമക്കുരുക്ക് തടയാന്‍ ഗൂഢാലോചന

നിയമക്കുരുക്ക് തടയാന്‍ ഗൂഢാലോചന

സ്വകാര്യ കമ്പനികളും മറ്റു കുത്തകകളും കൈവശപ്പെടുത്തിയിട്ടുള്ള അഞ്ചര ലക്ഷത്തോഷം ഏക്കര്‍ തോട്ട ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ നിന്നും തടയാന്‍ ഇതിലൂടെ സാധിക്കും. ഇതിനുള്ള നിയമക്കുരുക്ക് ഉണ്ടാക്കുന്നതിന് മുന്നോടിയായാണ് എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്.

ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ തുടരുന്നു

ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ തുടരുന്നു

അനധികൃതമായി കൈവശം വെച്ച തോട്ട ഭൂമി കേസില്‍ കുത്തകകളുമായി ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് പുതിയ നീക്കം. തോട്ടം കേസ് ഏറ്റെടുക്കാന്‍ പ്രത്യേക നിയമ നിര്‍മ്മാണം വേണമെന്ന് സെപ്ഷല്‍ ഓഫീസര്‍ നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ തയ്യാറാവാത്ത നടപടിയെ മുരളീധരന്‍ വിമര്‍ശിക്കുന്നു.

കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു

കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു

അനധികൃതമായി തോട്ടം കൈവശം വച്ച സംഭവത്തെ എന്‍ഫോഴ്‌സ്‌മെന്റ്, സിബി ഐ തുടങ്ങിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അക്കാര്യം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

English summary
V Muraleedharan about Sabarimala airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X