കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായിയുടെ ആഭ്യന്തര വകുപ്പും പോലീസും സുരേന്ദ്രനെ കയ്യയച്ച് സഹായിച്ചു എന്ന വാദം വരുമോ?'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; ലോക് ഡൗണിനിടെ നിർദ്ദേശങ്ങൾ നിലനിൽക്കെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ യാത്ര നടത്തിയ സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. തിരുവനന്തപുരത്തുണ്ടാകുകയാണ് കൂടുതൽ സൗകര്യമെന്ന പാർട്ടി നേതാക്കളുടെ അഭ്യർത്ഥന പ്രകാരമാണ് സുരേന്ദ്രൻ ഇന്നലെ തിരുവനന്തപുരത്തെത്തിയതെന്നും പോലീസിനെ യാത്രോദ്ദേശ്യം അറിയിച്ച് അനുമതി വാങ്ങിയ ശേഷമാണ് യാത്ര നടത്തിയതെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

 pinarayimurali-

പ്രധാനമന്ത്രിയുടെ ലോക്ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്കു യാത്ര നടത്തിയെന്നാണ് പ്രമുഖ മാധ്യമങ്ങൾ ആവർത്തിച്ച് വാർത്ത നൽകുന്നത്. ഡിജിപിയെ വിളിച്ച് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിയ ശേഷമാണ് ജില്ലവിട്ടു യാത്ര ചെയ്തതെന്ന സുരേന്ദ്രന്‍റെ വിശദീകരണം മാധ്യമങ്ങൾക്ക് മതിയാകുന്നുമില്ല.
സുരേന്ദ്രനെന്ന് കേട്ടാൽ തിളയ്ക്കുന്ന മാധ്യമ സഖാക്കളിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനുമാകില്ലല്ലോ!

എന്തായാലും, കെ.സുരേന്ദ്രനുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കട്ടെ. കോഴിക്കോട് ഉള്ളിയേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ 40 സ്ഥലങ്ങളിൽ പൊലീസ് വാഹനം നിർത്തി പാസ് പരിശോധിച്ചുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

സുരേന്ദ്രന്റേത് ലോക് ഡൗൺ നിയമ ലംഘനമെങ്കിൽ ഒരിടത്തെങ്കിലും യാത്ര വിലക്കുമായിരുന്നു.അതുണ്ടായില്ല. ഇനിയിപ്പോൾ പിണറായി വിജയന്റെ ആഭ്യന്തര വകുപ്പും പൊലീസും സുരേന്ദ്രനെ കയ്യയച്ച് സഹായിച്ചു എന്ന വാദം വരുമോ? കഴിഞ്ഞ 8 ദിവസവും കോഴിക്കോട്ടെ വീട്ടിലിരുന്ന് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു സുരേന്ദ്രൻ. എന്നാൽ, തിരുവനന്തപുരത്തുണ്ടാകുകയാണ് കൂടുതൽ സൗകര്യമെന്ന പാർട്ടി നേതാക്കളുടെ അഭ്യർത്ഥന പ്രകാരമാണ് സുരേന്ദ്രൻ ഇന്നലെ തിരുവനന്തപുരത്തെത്തിയത് എന്നും മനസിലാക്കുന്നു.

കേട്ട പാതി കേൾക്കാത്ത പാതി മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതിപക്ഷ നേതാവും വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ തുടങ്ങി. മാധ്യമങ്ങൾ ആകട്ടെ സുരേന്ദ്രൻ എന്ന പേരു കണ്ടതും വസ്തുത പോലും നോക്കാതെ പ്രതികാര ബുദ്ധിയോടെ റിപ്പോർട്ടിംഗും തുടങ്ങി. പൊലീസിനെ യാത്രോദ്ദേശ്യം അറിയിച്ച് അനുമതി വാങ്ങിയ കെ.സുരേന്ദ്രൻ, സേവാഭാരതിയുടെ പാസിൽ ലോക് ഡൗൺ ലംഘിച്ച് യാത്ര ചെയ്തു എന്ന ബ്രേക്കിംഗിലേക്ക് മാറ്റി വാർത്ത റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധ കാട്ടിയ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും നമോവാകം!

തബ് ലീഗ് പ്രവർത്തകർ നഗ്നരായി നടക്കുന്നു,ചീത്ത വിളിക്കുന്നു; ദേശീയ സുരക്ഷാ നിയമം ചുമത്തി യോഗിതബ് ലീഗ് പ്രവർത്തകർ നഗ്നരായി നടക്കുന്നു,ചീത്ത വിളിക്കുന്നു; ദേശീയ സുരക്ഷാ നിയമം ചുമത്തി യോഗി

ലോക്ക് ഡൗണ്‍ കാലയളവ് നീട്ടുന്നു? മെയ് 4 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുമെന്ന് പ്രചാരണം, സത്യമറിയാം!ലോക്ക് ഡൗണ്‍ കാലയളവ് നീട്ടുന്നു? മെയ് 4 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുമെന്ന് പ്രചാരണം, സത്യമറിയാം!

English summary
V Muraleedharan about surendran controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X