• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ ഇവിടെ വാക്സിൻ സൗജന്യമെന്ന് പിണറായി പ്രഖ്യാപിച്ചത്?; വി മുരളീധരൻ

തിരുവനന്തപുരം; കേന്ദ്രത്തിന്‍റെ പുതിയ വാക്സിന്‍ നയം മഹാ അപരാധമാണെന്ന് പറയുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ഒപ്പം ചേരുന്ന കോണ്‍ഗ്രസും ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.കമ്പനികള്‍ കേന്ദ്രത്തിന് നല്‍കുന്ന 50 ശതമാനം വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് തന്നെയാണ് നല്‍കുന്നത്, സൗജന്യമായി.ഇതുവരെയുള്ള വാക്സിന്‍ വിതരണത്തിലെ കാര്യക്ഷമതയും രോഗവ്യാപനത്തിന്‍റെ തോതുമടക്കം വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാവും അത് എന്ന് മാത്രം.മുഴുവന്‍ ഡോസും കേന്ദ്രം സൗജന്യമായി നല്‍കണം എന്ന് വാശിപിടിക്കുന്ന പിണറായി വിജയൻ കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ തിരഞ്ഞെടുപ്പ് കാലത്ത് സൗജന്യ വാക്സിൻ നൽകുമെന്ന പ്രഖ്യാപനം നടത്തിയതെന്നും മുരളീധരൻ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് മുരളീധരന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

വാക്സിൻ നയം,വസ്തുതകൾ.....കേന്ദ്രത്തിന്‍റെ പുതിയ വാക്സിന്‍ നയം മഹാ അപരാധമാണെന്ന് പറയുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ഒപ്പം ചേരുന്ന കോണ്‍ഗ്രസും ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണ്...കമ്പനികള്‍ കേന്ദ്രത്തിന് നല്‍കുന്ന 50 ശതമാനം വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് തന്നെയാണ് നല്‍കുന്നത്, സൗജന്യമായി..ഇതുവരെയുള്ള വാക്സിന്‍ വിതരണത്തിലെ കാര്യക്ഷമതയും രോഗവ്യാപനത്തിന്‍റെ തോതുമടക്കം വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാവും എന്ന് മാത്രം...വാക്സിൻ ഉൽപാദനം വേഗത്തിലാക്കാൻ 4500 കോടിരൂപയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനുമായി കഴിഞ്ഞദിവസം കേന്ദ്രസർക്കാൻ അനുവദിച്ചത്...

മുഴുവന്‍ ഡോസും കേന്ദ്രം സൗജന്യമായി നല്‍കണം എന്ന് വാശിപിടിക്കുന്ന പിണറായി വിജയനോട് ഒരു ചോദ്യം......കേന്ദ്രത്തിന്‍റെ സൗജന്യം പ്രതീക്ഷിച്ചായിരുന്നോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും അവഗണിച്ച് താങ്കള്‍ എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ എന്ന് പ്രഖ്യാപിച്ചത്....?കേരളം സ്വന്തമായി വാക്സിന്‍ നിര്‍മിക്കുമെന്ന് പറഞ്ഞത്...?ഇപ്പോള്‍ സാമ്പത്തികപരാധീനതയെക്കുറിച്ച് പരാതിപ്പെടുന്ന താങ്കള്‍ ഇതേ മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിക്കാന്‍ എത്ര കോടികള്‍ ഒഴുക്കി എന്ന് കേരളത്തോട് പറയണം......

കോവിഡ് പ്രതിരോധത്തില്‍ ഒന്നാം സ്ഥാനത്തെന്ന് സ്ഥാപിക്കാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യത്തുകയുടെ അത്രവേണ്ടി വരില്ല കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നതിന്‍റെ ബാക്കി വാക്സിന്‍ പണം കൊടുത്ത് വാങ്ങാന്‍........ആരോഗ്യം സംസ്ഥാനത്തിൻ്റെ കൂടി ഉത്തരവാദിത്തമാണെന്നത് മറക്കരുത്.....ഏതായാലും എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു....

പിന്നെ, കോവിഡ് രോഗിയായ ഭാര്യയ്ക്ക് കോവിഡ് നെഗറ്റീവായ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയും താമസിക്കുകയും ആകാമെന്നും, അത് "കുടുംബകാര്യ"മാണെന്നുമുള്ള പുതുക്കിയ പ്രോട്ടോക്കോളിന് നല്ല നമസ്കാരം.....!ഇത് സാധാരണക്കാര്‍ക്കും ബാധകമാണെന്ന് കരുതുന്നു...വാല്‍ക്കഷണം...മാധ്യമസുഹൃത്തുക്കളോട്, വി.മുരളീധരന്‍ വിമര്‍ശിക്കുന്നത് 'കേരളത്തെ 'യല്ല, കേരളസര്‍ക്കാരിനെയാണ് അവരുടെ ഭ്രാന്തൻ നയങ്ങളെയാണ്... ആ വിമര്‍ശനം തിരുത്തലുകള്‍ക്ക് വേണ്ടിയാണ്, ജനങ്ങള്‍ക്ക് വേണ്ടിയാണ്.......

cmsvideo
  ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

  English summary
  V muraleedharan again slams CM Pinarayi vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X