കൊലപാതകം മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെ, സിപിഎം മാപ്പ് പറയണമെന്നും വി മുരളീധരന്‍...
ബിജെപി പ്രവര്‍ത്തകരുമായുള്ള പ്രശ്‌നവും, സ്വത്ത് തര്‍ക്കവുമാണ് സന്തോഷിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.
തിരുവനന്തപുരം: കണ്ണൂര്‍ ധര്‍മ്മടത്തെ ബിജെപി പ്രവര്‍ത്തകനായ സന്തോഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് ആരോപിച്ച സിപിഎം മാപ്പ് പറയണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കണ്ണൂരിലെ കൊലപാതകങ്ങളെല്ലാം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി പ്രവര്‍ത്തകരുമായുള്ള പ്രശ്‌നവും, സ്വത്ത് തര്‍ക്കവുമാണ് സന്തോഷിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് ആറ് സിപിഎം പ്രവര്‍ത്തകരെയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ജില്ലാ സെക്രട്ടറി പി ജയരാജന്റെയും വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റെന്നും വി മുരളീധരന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
രാഷട്രീയ വൈകാര്യമാണ് സന്തോഷിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും സ്വത്ത് തര്‍ക്കമാണെന്ന് സിപിഎം നേതാക്കള്‍ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും, സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്നും വി മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications