കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വർഗത്തിൽ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ!

Google Oneindia Malayalam News

പാലാ: മുഖ്യമന്ത്രി ജനങ്ങൾക്ക് കപട വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശബരിമലയിൽ വിമാനത്താവളം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അറിഞ്ഞു. ശബരിമല വിമാനത്താവളതത്തിന്റെ മറവിൽ നടക്കാൻ പോകുന്നത് വനംകൈയ്യേറ്റക്കാരെ സഹായിക്കാനുള്ള നീക്കമാണെന്ന് വി മുരളീധരൻ ആരോപിച്ചു.

അമിത് ഷാ ലക്ഷ്യമിടുന്നത് ഏക കക്ഷി സർവ്വാധിപത്യം; വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ അസ്തമയം!അമിത് ഷാ ലക്ഷ്യമിടുന്നത് ഏക കക്ഷി സർവ്വാധിപത്യം; വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ അസ്തമയം!

ഇടതുപക്ഷം അദികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ മൂന്നേകാൽ വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നസംസ്ഥാനം എന്ന ദുഷ്പേര് മാറ്റിയെന്ന് മുഖ്യമന്ത്രി പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നടന്ന സംഭവങ്ങൾ ജനങ്ങൾ ആരും കേട്ടിട്ടില്ലെന്ന ധാരണയാണോ മുഖ്യമന്ത്രിക്കെന്നും അദ്ദേഹം ചോദിച്ചു. പാലായിൽ ബിജെപി തിരഞ്ഞെടുപ്പ പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

V Muraleedharan

മരടിൽ ക്രമക്കേട് നടത്തിയ ഫ്ലാറ്റ് നിർമ്മാതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മരട് വിഷയത്തിൽ സംസ്ഥാന സർക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടത്. എന്നാൽ ഫ്ലാറ്റ് ഉടമകളഎ മുന്നിൽ നിർത്തി നിർമ്മാതക്കളെ സംരക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് വി മുരളീധരൻ ആരോപിച്ചു. ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹരം സർക്കാർ നൽകണം.

നിർമ്മാതാക്കൾക്ക് കെട്ടിടം പമിയാൻ അനുമതി നൽകിയവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. കഫ്ബിയിലും കിയാലിലും സിഎജി ഓഡിറ്റ് വേണ്ടെന്ന് സംസ്ഥാന സർക്കാർ പറയുന്നത് അഴിമതി മൂടിവെക്കാനാണെന്നും മുരളീധരൻ ആരോപിച്ചു. മരടും പാലാരിവട്ടവും അടക്കമുള്ള വിഷയങ്ങൾ മുമ്പിലുണ്ടായിട്ടും കേരളത്തിൽ അഴിമതിയൊന്നുമില്ലെന്ന് പറയുന്ന മുക്യമന്ത്രി വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും വി മുരളീധരൻ പറഞ്ഞു.

English summary
V Muraleedharan against Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X