കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മണ്ടനാക്കല്ലേ മുതലാളീ.. പിണറായി എന്തിനാണ് മലയാളികളെ ഇങ്ങനെ പൊട്ടൻ കളിപ്പിക്കുന്നത്?': വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള 'കേരള എപിഡമിക് ഡിസീസ് 2020' എന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായി വി മുരളീധരന്‍. എന്നാല്‍ കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കണ്ടപ്പോൾ ചിരിയാണ് വന്നതെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രഖ്യാപനം കണ്ടപ്പോൾ

പ്രഖ്യാപനം കണ്ടപ്പോൾ

കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കണ്ടപ്പോൾ ചിരിയാണ് വന്നത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണത്രേ ഇന്നത്തെ തീരുമാനം. പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമമെന്നും വിശദീകരിക്കുന്നുണ്ടായിരുന്നു.

എന്തിനാണ് പൊട്ടൻ കളിപ്പിക്കുന്ന

എന്തിനാണ് പൊട്ടൻ കളിപ്പിക്കുന്ന

നിലവിൽ ഇതിനൊന്നും നിയമമില്ലാത്ത നാടാണിതെന്ന മട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അല്ല മുഖ്യമന്ത്രി, മലയാളികളെ അങ്ങ് എന്തിനാണ് ഇങ്ങനെ പൊട്ടൻ കളിപ്പിക്കുന്നത്? 2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ 51 മുതൽ 60 വരെയുള്ള ഭാഗം ഒന്ന് വായിച്ചു നോക്കിയിട്ട്, ഈ ഓർഡിനൻസിന്റെ മറവിൽ ക്രെഡിറ്റടിക്കാനുള്ള അതിമോഹം താങ്കൾക്ക് പുറത്തെടുക്കാമായിരുന്നു.

തടവും പിഴയും കിട്ടാൻ

തടവും പിഴയും കിട്ടാൻ

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അവഗാഹമുള്ള ഉപദേശകർ അങ്ങയോട് ഒരുപക്ഷേ ഈ അവസരം ഇങ്ങനെ പ്രയോജനപ്പെടുത്താൻ പറഞ്ഞു കാണുമായിരിക്കും. ഐ പി സി 188, 269, 270, 271 ഇത്രയും വകുപ്പുകളൊന്ന് നോക്കിയപ്പോൾ എനിക്ക് മനസിലായത് പകർച്ച വ്യാധി പ്രതിരോധത്തിൽ സഹകരിക്കാത്തവർക്ക്, സ്ഥാപനങ്ങൾക്ക് ഒക്കെ തടവും പിഴയും കിട്ടാൻ അതിൽ വ്യക്തമായി പറയുന്നുണ്ടെന്നാണ്.

ഇപ്പോൾ പുച്ഛമായോ?

ഇപ്പോൾ പുച്ഛമായോ?

എന്തിനും ഏതിനും ഭരണഘടനയെ മുൻനിർത്തി വെല്ലുവിളിക്കുന്നവർ എന്തേ കൊവിഡ് വന്നപ്പോൾ ആ വിശുദ്ധ ഗ്രന്ഥവും ഇന്ത്യൻ ശിക്ഷാ നിയമവും മറന്നുവോ? അതോ ഇപ്പോൾ പുച്ഛമായോ? യുഎപിഎ നിയമ ഭേദഗതിയിലടക്കം ഉറഞ്ഞു തുള്ളിയവരാണ് ഇപ്പോൾ ഓർഡിനൻസ് വന്നിട്ട് എല്ലാം ശരിയാക്കാമെന്ന് പറയുന്നത്! കഷ്ടമാണ് സാർ, ഇപ്പോൾ രാജ്യത്ത് നിലവിലുള്ള നിയമം നടപ്പാക്കാൻ ഇത്രയ്ക്ക് മടി കാട്ടണോ?

കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ലോക് ഡൗൺ ഓർഡറിനൊപ്പം അനുഛേദമായി ചേർത്തിരുന്നതൊന്നും അങ്ങ് കണ്ടില്ലെന്നാണോ? നിസഹകരിക്കുന്നവർക്കെതിരെയുള്ള നടപടിയടക്കം അതിലില്ലേ?
ഞാനിതാരോടാണ് പറയുന്നത്...കേന്ദ്രം പറയുന്ന സമയത്ത് ലോക് ഡൗൺ ചെയ്യാൻ മടി, നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടി.

പബ്ലിസിറ്റി സ്റ്റണ്ട്

പബ്ലിസിറ്റി സ്റ്റണ്ട്

ഇങ്ങനെയൊക്കെ താൻപോരിമയും മുറുകെ പിടിച്ചിരിക്കുന്ന ഒരു സർക്കാരിൽ നിന്ന് ഓർഡിനൻസല്ല അതിനപ്പുറമുള്ള പബ്ലിസിറ്റി സ്റ്റണ്ട് വരുമെന്നുറപ്പല്ലേ! കൊവിഡ് ദുരന്തകാലത്തെ മറികടക്കാനെങ്കിലും, ഈ ഹുങ്കും സ്വാർത്ഥതയും മാറ്റി വച്ച് കേന്ദ്ര സർക്കാരിനൊപ്പം ഒന്നിച്ചു നിൽക്കണമെന്നേ പ്രിയപ്പെട്ട മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളൂ..

 'ആരിലേക്കാണ് മോദിയുടെ വാക്കുകള്‍ തറഞ്ഞു കയറാത്തത്: വീട്ടിലിരുന്നാൽ മതി,രാജ്യം പ്രതിസന്ധി മറികടക്കും' 'ആരിലേക്കാണ് മോദിയുടെ വാക്കുകള്‍ തറഞ്ഞു കയറാത്തത്: വീട്ടിലിരുന്നാൽ മതി,രാജ്യം പ്രതിസന്ധി മറികടക്കും'

 ലോക്ക് ഡൗണ്‍ നേരിടാം; ഈ 10 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കൂ.. കേന്ദ്രത്തോട് പി ചിദംബരം ലോക്ക് ഡൗണ്‍ നേരിടാം; ഈ 10 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കൂ.. കേന്ദ്രത്തോട് പി ചിദംബരം

English summary
V Muraleedharan against pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X