'പരാതിക്കാരനെ ചോദ്യം ചെയ്യുന്ന പാര്‍ട്ടി; സിപിഎമ്മിന്റെ പാര്‍ട്ടി കോടതി ഭരണഘടനയോടുള്ള വെല്ലുവിളിയോ?'
പാര്‍ട്ടി നേതാവ് പിടികൊടുക്കാതെ ഒളിവിലാണ്. ഇങ്ങനെ സ്വന്തം പാര്‍ട്ടിക്കാരനായ പ്രതിയെ പിടിക്കാതിരിക്കുമ്പോഴാണ് ഭരണം നടത്തുന്ന പാര്‍ട്ടിയുടെതന്നെ നേതാവ് പരാതിക്കാരനെ കാണുന്നതും മൊഴിയെടുക്കുന്നതും.
തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം നടക്കവേ ഭരിക്കുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴിയെടുത്ത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍.
ഒരു പരാതിക്കാരനോട് പോലീസില്‍ പരാതി നല്‍കേണ്ടതില്ലെന്നും ഇനിമേലില്‍ പ്രശ്‌നങ്ങളില്ലാത്തവിധം പാര്‍ട്ടി പരിഹാരമുണ്ടാക്കുമെന്നുമാണ് സിപിഎം പറഞ്ഞത്. സമാന്തര പാര്‍ട്ടി കോടതിയായി പ്രവര്‍ത്തിക്കുകയും ഭരണഘടനയെ വെല്ലുവിളിക്കുകയുമാണ് സിപിഎമ്മെന്നും മുരളീധരന്‍ ആരോപിച്ചു.

ജാമ്യമില്ലാ കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് എറണാകുളം ജില്ലാ കമ്മറ്റി അംഗമായ സക്കീര്‍ ഹുസൈന്‍. സക്കീര്‍ ഹുസൈനെതിരേ പരാതി നല്‍കിയ വ്യവസായി ജൂബി പൗലോസിനെയാണ് എളമരം കരീം താന്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
പാര്‍ട്ടി നേതാവ് ജാമ്യമില്ലാ കേസില്‍ ഇതുവരെ പിടികൊടുക്കാതെ ഒളിവിലാണ്. ഇങ്ങനെ സ്വന്തം പാര്‍ട്ടിക്കാരനായ പ്രതിയെ പിടിക്കാതിരിക്കുമ്പോഴാണ് ഭരണം നടത്തുന്ന പ്രധാന പാര്‍ട്ടിയുടെതന്നെ സംസ്ഥാന നേതാവ് പരാതിക്കാരനെ കാണുന്നതും മൊഴിയെടുക്കുന്നതും. മറ്റൊരു പരാതിക്കാരനെ താന്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി. സിപിഎം സമാന്തര നിയമ സംവിധാനം സൃഷ്ടിക്കുകാണെന്നും മുരളീധരന്‍ ആരോപിച്ചു.
സക്കീര്‍ ഹുസൈന്‍ ജാമ്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിയെ പിടിക്കേണ്ടത് പോലീസിന്റെ ചുമതലയാണെന്നുമാണ് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. സക്കീര്‍ ഹുസൈനു ജാമ്യം ലഭിക്കാന്‍ പാര്‍ട്ടി തലത്തില്‍തന്നെ ശ്രമം നടക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.
യുഡിഎഫ് സര്‍ക്കാരിന്റെ തോന്ന്യാസ ഭരണത്തിനെതിരേ സമരം നടത്തിയതുകൊണ്ടാണ് സക്കീര്‍ ഹുസൈനെതിരേ 14 കേസുകളുണ്ടായതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സക്കീര്‍ ഹുസൈന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ്.
സക്കീര്‍ ഹുസൈന്‍ പ്രതിയായ കേസിന്റെ അന്വേഷണം എറണാകുളം സൗത്ത് സിഐയില്‍നിന്നും ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മിഷണറെ ഏല്‍പ്പിച്ചിരുന്നു. പക്ഷേ ആ ഉദ്യോഗസ്ഥന്‍ അവധിയിലായതിനാല്‍ ഇതുവരെ അന്വേഷണം മുന്നോട്ടുപോയിട്ടില്ല. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ നടത്തുന്ന സിപിഎമ്മിന്റെ തന്ത്രമാണ് ഇതിനു പിന്നിലുള്ളതെന്നും മുരളീധരന്‍ ആരോപിച്ചു.












Click it and Unblock the Notifications