കേരളത്തിന്റെ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത്; രൂക്ഷ വിമർശനവുമായി വി മുരളീധരൻ
തിരുവനന്തപുരം; കേരളത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് കേന്ദ്രസർക്കാർ കേരളത്തിന് നോട്ടീസ് അയച്ചത്തിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. മാർഗരേഖയിൽ വെള്ളം ചേർത്തത് അംഗീകരിക്കാനാവില്ല. സാമൂഹിക അകലം പാലിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ തുരത്താനാകൂ. കേരളം വളരെ മികച്ച രീതിയിൽ കൊവിഡ് പ്രതിരോധം നടത്തിയെന്ന ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കേരളത്തിന്റെ നപടിക്കെതിരെയാണ് കേന്ദ്രസർക്കാർ രംഗത്തെത്തിയത്.നടപടിയിൽ കേരളത്തോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. വിഷയത്തിൽ മന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഫേസ്ബുക്കിൽ മന്ത്രി പങ്കുവെച്ച കുറിപ്പ് വായിക്കാം
കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണ്. ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാവുകയാണ്. 7 ജില്ലകളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ആളുകൾ കൂട്ടമായി പുറത്തിറങ്ങുകയാണ്. തിരുവനന്തപുരം നഗരാതിർത്തികളിൽ നിയന്ത്രണം പാളിയെന്ന് വ്യക്തമാക്കുന്നതാണ് നിരത്തുകളിൽ കാണുന്ന വൻ തിരക്ക്.
ലോക് ഡൗൺ പൊതു മാനദണ്ഡങ്ങൾ ലംഘിച്ചതിന് ചീഫ് സെക്രട്ടറിയോട് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരിക്കുകയാണ്. മാർഗരേഖയിൽ വെള്ളം ചേർത്തത് അംഗീകരിക്കാനാവില്ല. സാമൂഹിക അകലം പാലിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ തുരത്താനാകൂ. കേരളം വളരെ മികച്ച രീതിയിൽ കൊവിഡ് പ്രതിരോധം നടത്തിയെന്ന ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത് എന്നാണ് എന്റെ അഭ്യർത്ഥന. ബാർബർ ഷോപ്പുകളും ഹോട്ടലുകളുമടക്കം കടകളെല്ലാം തുറന്നിട്ടാൽ പിന്നെ ലോക് ഡൗൺ കൊണ്ടെന്ത് പ്രയോജനം?
Recommended Video
കൊവിഡ് ലക്ഷണങ്ങളില്ലാതിരുന്ന പ്രവാസിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നു വന്ന് 35 ദിവസമായപ്പോഴാണ് രോഗബാധ. കേരളം കരുതലോടെ ഇരിക്കണമെന്ന മുന്നറിയിപ്പാണ് ഇത്തരം കേസുകൾ നൽകുന്നത്. രോഗ ബാധ സാമൂഹിക വ്യാപനത്തിലേക്ക് എത്താതിരിക്കാൻ ലോക് ഡൗൺ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചേ മതിയാകൂ. ഇളവുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം!












Click it and Unblock the Notifications