കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു; കേരളത്തിൽ മുസ്ലിം വോട്ടിനായുള്ള ഏറ്റുമുട്ടൽ

Google Oneindia Malayalam News

ദില്ലി: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുന്ന സമീപനമെടുക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെയും പൗരത്വവും ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ഉദ്ദേശമില്ല.

നിയമം പാസ്സാക്കിയതു മുതല്‍ ഇതുവരെയുള്ള കുപ്രചരണങ്ങള്‍ കോടതി വിധിയെയും ആ കുപ്രചരണത്തിനുള്ള മാധ്യമമായി ഉപയോഗിക്കുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും കടന്നുവന്നവര്‍ക്ക്, അവിടെ പീഡനം നേരിടേണ്ടി വന്നവര്‍ക്ക് പൗരത്വം നല്‍കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നും വി മുരളീധരൻ വ്യക്തമാക്കി.

V Muraleedharan

കേരളത്തില്‍ മുസ്ലിം വോട്ടിനായുള്ള ഏറ്റുമുട്ടലാണ് സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ നടത്തുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. പൗരത്വ വിഷയത്തില്‍ മുസ്ലീം വോട്ട് സിപിഎമ്മിന് അനുകൂലമായികൊണ്ടിരിക്കുന്നുവെന്ന സംശയത്തിലാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പന്തീരങ്കാവ് അലന്‍, താഹ യുഎപിഎ കേസ് ഉയര്‍ത്തികൊണ്ടുവരുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.

English summary
V Muraleedharan against opposit party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X