കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഹങ്കാരിയായ സുരേഷ് ഗോപിമാര്‍ ഇനിയും വരും'

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ നടന്‍ സുരേഷ് ഗോപിയെ ഇറക്കിവിട്ട എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ബി. ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കയറിവന്നത് ശത്രുവാണെങ്കില്‍ പോലും സ്വന്തം വീട്ടില്‍ മാന്യമായി സ്വീകരിക്കുന്ന മലയാളിയുടെ പാരമ്പര്യത്തെ സുകുമാരന്‍നായര്‍ അവഹേളിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിക്ക് അഹങ്കാരമുണ്ടെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. ബിജെപി പ്രതിനിധിയായി എത്തിയതാണ് അഹങ്കാരമായി കാണുന്നതെങ്കില്‍ അത്തരം അഹങ്കാരികള്‍ ഇനിയും രംഗത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു. പെരുന്നയിലെ മന്നം സമാധി ആരുടെയും സ്വന്തമല്ല. മന്നത്തിന്റെ മഹത്വം അറിയാത്തവരാണ് സ്വന്തമായി കരുതുന്നത്.

v-muraleedharan-suresh-gopi

താന്‍ മാത്രമാണ് ശരിയെന്നും വലിയവനെന്നും കരുതുന്നത് ഭൂഷണമല്ല. എന്‍എസ് എസ് മൂല്യങ്ങള്‍ക്ക് വിരുദ്ധമായാണ് സുകുമാരന്‍ നായര്‍ പെരുമാറിയത്. ബജറ്റ് സമ്മേളനത്തിനെത്തിയ ഒരു പ്രതിനിധിയാണ് സുരേഷ് ഗോപിയെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നെന്ന് മുരളീധരന്‍ പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസംതന്നെ സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തിയത് ബിജെപി നിര്‍ദ്ദേശം അനുസരിച്ചായിരുന്നു. എന്നാല്‍, അവിടെവെച്ച് സുകുമാരന്‍ നായര്‍ മോശമായ ഭാഷ ഉപയോഗിച്ച് അദ്ദേഹത്തോട് പുറത്തു പോകാന്‍ പറഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയത്.

English summary
Suresh Gopi Controversy; BJP leader V Muraleedharan against Sukumaran Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X