കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാറിനേയും സുഭാഷ് വാസുവിനേയും തള്ളി ബിജെപി! തുഷാറിന്‍റെ ബിഡിജെഎസ് ആണ് ഘടകകക്ഷിയെന്ന്

  • By Aami Madhu
Google Oneindia Malayalam News

ആലപ്പുഴ: ടിപി സെന്‍കുമാറിന് എന്‍ഡിഎയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ബിഡിജെഎസ് ആവശ്യപ്പെട്ടാല്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കാമെന്നും മുരളീധരന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി മുരളീധരന്‍.

vmuraleedharan-1

തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് ആണ് എന്‍ഡിഎ ഘടകകക്ഷി. ബിഡിജെഎസിന്‍റെ നേതൃത്വത്തിനെ സംബന്ധിച്ച് എന്‍ഡിഎയില്‍ യാതൊരു സംശയവുമില്ല. ബിഡിജെഎസ് കത്ത് നല്‍കിയാല്‍ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സുഭാഷ് വാസുവിനെ മാറ്റുന്ന കാര്യം പരിഗണിക്കും.ടിപി സെന്‍കുമാറിനും ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും മുരളീധരന്‍ പറ‍ഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ ഒപ്പമുള്ളവരില്‍ സംസ്ഥാന ട്രഷറര്‍ക്ക് മാത്രമാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉള്ളതെനന്നും കുട്ടനാട്ടില്‍ തന്‍റെ നേതൃത്വത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും നേരത്തേ സുഭാഷ് വാസു പറഞ്ഞിരുന്നു. എന്നാല്‍ സുഭാഷ് വാസുവിനെ പാടെ തള്ളിക്കൊണ്ടാണ് മുരളീധരന്‍ പ്രതികരിച്ചത്.

ഏകദേശം രണ്ട് മണിക്കൂറോളം ഇരു നേതാക്കളുമായി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. സുഭാഷ് വാസുവും സെന്‍കുമാറും നടത്തുന്ന നീക്കങ്ങള്‍ ബിജെപിയുടെ അറിവോടെയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴും?കോണ്‍ഗ്രസ് നിലപാട് ഇങ്ങനെ.. ജെഡിഎസുമായി കൈകോര്‍ക്കുമോ?കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴും?കോണ്‍ഗ്രസ് നിലപാട് ഇങ്ങനെ.. ജെഡിഎസുമായി കൈകോര്‍ക്കുമോ?

രാഹുലിനും സോണിയക്കും ഇന്ത്യന്‍ പൗരത്വം നഷ്ടമാകും,ഫയല്‍ അമിത് ഷായുടെ ടേബിളിലെന്ന് സുബ്രമണ്യന്‍ സ്വാമിരാഹുലിനും സോണിയക്കും ഇന്ത്യന്‍ പൗരത്വം നഷ്ടമാകും,ഫയല്‍ അമിത് ഷായുടെ ടേബിളിലെന്ന് സുബ്രമണ്യന്‍ സ്വാമി

English summary
V Muraleedharan against TP Senkumar and Subhash Vasu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X