കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മുരളീധരൻ; ജമാ അത്തെ ഇസ്ലാമി രഹസ്യബാന്ധവം രാഹുലിന്റെ നിർദ്ദേശമോ?

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവും ആയ വി മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത് .

മുരളീധരനെ ഞെട്ടിച്ച ആ പരാതി തീരുന്നില്ല, ഇനി വിജിലൻസ് കമ്മീഷനും രാഷ്ട്രപതിയും: അഭിമുഖം- സലീം മടവൂർമുരളീധരനെ ഞെട്ടിച്ച ആ പരാതി തീരുന്നില്ല, ഇനി വിജിലൻസ് കമ്മീഷനും രാഷ്ട്രപതിയും: അഭിമുഖം- സലീം മടവൂർ

കുമ്മനം വിഭാഗീയതയുടെ ഇരയോ? ബിജെപിയില്‍ പ്രശ്‌നങ്ങൾ രൂക്ഷം... മന്ത്രിസഭ പുന:സംഘടയിലും തിരിച്ചടിയാകുമോകുമ്മനം വിഭാഗീയതയുടെ ഇരയോ? ബിജെപിയില്‍ പ്രശ്‌നങ്ങൾ രൂക്ഷം... മന്ത്രിസഭ പുന:സംഘടയിലും തിരിച്ചടിയാകുമോ

ജമാ അത്തെ ഇസ്ലാമിയുമായുള്ള രഹസ്യ ബാന്ധവും രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ആണോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം എന്നാണ് വി മുരളീധരന്‍ ആവശ്യപ്പെടുന്നത് . സിബിഐ ഇടപെടലുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനേയും വി മുരളീധരന്‍ വിമര്‍ശിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ....

തീവ്രവാദം

തീവ്രവാദം

രാജ്യത്ത് ഇസ്ലാമിക തീവ്രവാദം വളര്‍ത്തുന്നതിലും മതവൈരം വളര്‍ത്തുന്നതിലും പങ്കുള്ള സംഘടനയാണ് ജമാ അത്തെ ഇസ്ലാമി എന്നാണ് വി മുരളീധരന്‍ പറയുന്നത്. അങ്ങനെയുള്ള ജമാ അത്തെ ഇസ്ലാമിയുമായി രഹസ്യ ബന്ധം ഉണ്ടാക്കുന്നത് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ആണോ എന്നാണ് വി മുരളീധരന്‍ ചോദിക്കുന്നത്.

രാഹുലിന്റെ സന്ദര്‍ശനത്തിന് പിറകേ

രാഹുലിന്റെ സന്ദര്‍ശനത്തിന് പിറകേ

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് പിറകെയാണ് ജമാ അത്തെ ഇസ്ലാമിയുമായുള്ള ചര്‍ച്ചകള്‍ നടന്നത് എന്നും വി മുരളീധരന്‍ ആരോപിക്കുന്നുണ്ട്. ഭീകര സംഘടനകളുമായി ബന്ധമുണ്ടാക്കുക എന്നതാണോ നയം എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം എന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിനെതിരെ

സംസ്ഥാന സര്‍ക്കാരിനെതിരെ

സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനേയും വി മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചു. സിബിഐ രാഷ്ട്രീയ പ്രേരിതമായി അന്വേഷണം നടത്തുന്നു എന്ന ആരോപണം സാമാന്യബുദ്ധിയുള്ളര്‍ക്ക് ബോധ്യപ്പെടില്ല എന്നാണ് വി മുരളീധരന്റെ പക്ഷം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടവര്‍

സിബിഐ അന്വേഷണം ആവശ്യപ്പെട്ടവര്‍

മുമ്പ് പലപ്പോഴും സിബിഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ടവരാണ് സിപിഎമ്മുകാര്‍ എന്നും വി മുരളീധരന്‍ പറഞ്ഞു. ബംഗാളിലെ ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ ബുദ്ധദേവ് ഭട്ടാചാര്യയും സീതാറാം യെച്ചൂരിയും അടക്കമുള്ളവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രയിലെ അമരാവതി ഭൂമി ഇടപാട് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടതും സിപിഎമ്മാണെന്ന് വി മുരളീധരന്‍ പറഞ്ഞു.

പെരിയ കേസ്

പെരിയ കേസ്

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വന്ന കാര്യവും വി മുരളീധരന്‍ പറഞ്ഞു. അന്ന് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 34 ലക്ഷം രൂപയാണ് ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കുമ്മനത്തിന്റെ കേസ്

കുമ്മനത്തിന്റെ കേസ്

കുമ്മനം രാജശേഖരനെ പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതം ആണെന്നാണ് വി മുരളീധരന്റെ വാദം. കുമ്മനം വെട്ടിപ്പ് നടത്തിയെന്ന് പരാതിക്കാരന്‍ പോലും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Ramesh Chennithala asks Rahul Gandhi to stop commenting on Kerala issues | Oneindia Malayalam

English summary
V Muraleedharan asks, whether UDF cooperation with Jamaat e Islami is Rahul Gandhi's direction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X