കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന യുവതികൾ അർബൻ നക്സലുകൾ, വിവാദ പരാമർശവുമായി വി മുരളീധരൻ

Google Oneindia Malayalam News

ദില്ലി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമലയിൽ ഇപ്പോൾ കയറാൻ ആഗ്രഹിക്കുന്ന യുവതികൾ അർബൻ നക്സലുകളും നിരീശ്വരവാദികളുമാണെന്നാണ് കെ മുരളീധരന്റെ പരാമർശം. ശബരിമല ദർശനത്തിനായി പോകുന്ന യുവതികൾ ശരിയായ ഭക്തർ ആണോയെന്ന കാര്യം പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

170 എംഎൽഎമാരുടെ പിന്തുണയുണ്ട്, മഹാരാഷ്ട്രയിൽ ഡിസംബറോടെ സർക്കാർ രൂപീകരിക്കുമെന്ന് ശിവസേന170 എംഎൽഎമാരുടെ പിന്തുണയുണ്ട്, മഹാരാഷ്ട്രയിൽ ഡിസംബറോടെ സർക്കാർ രൂപീകരിക്കുമെന്ന് ശിവസേന

അവർ ഭക്തരാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പുന:പരിശോധന ഹർജി സംബന്ധിച്ച കോടതി ഉത്തരവിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ഇത്തവണ യുവതി പ്രവേശനം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. ശബരിമല ദർശനതതിനെത്തുന്ന യുവതികൾക്ക് ഇത്തവണ പോലീസ് സംരക്ഷണം നൽകില്ലെന്നും പോകണമെന്നുള്ളവർ കോടതി ഉത്തരവുമായി വരട്ടെയെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത്.

muraleedharan

കഴിഞ്ഞ ദിവസം മലചവിട്ടാനെത്തിയ 3 യുവതികളെ പ്രായം സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷം പോലീസ് തിരിച്ചയച്ചിരുന്നു. വിജയവാഡയിൽ നിന്നും എത്തിയതായിരുന്നു ഇവർ. യുവതികൾ ശബരിമലയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ നിലയ്ക്കലും പമ്പയിലും വനിതാ പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തുന്നുണ്ട്.

English summary
V Muraleedharan controversial statement on sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X