Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിനെ കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെ കുറിച്ച് മറുപടി; പിണറായിയുടെ തന്ത്രം പഴകിയത്: വി മുരളീധരൻ

ദില്ലി: പൊലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പൊലീസിനെതിരെ ഉയരുന്ന പരാതികളിൽ നിന്ന് മാധ്യമ ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി ഹലാൽ വിവാദം ഉയർത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് അവകാശപ്പെടുന്നയാൾ രാജ്യത്ത് നിരോധിച്ചിട്ടുള്ള 'മുത്തലാഖിന്' കുട പിടിച്ച പൊലീസിനെക്കുറിച്ച് മിണ്ടാത്തതെന്തെന്നും മന്ത്രി ദില്ലിയിൽ ചോദിച്ചു. കേരളത്തിൽ ഇപ്പോഴും മുത്തലാഖ് നടക്കുന്നുവെന്നുള്ളത് ആക്ഷേപകരമാണെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി. അതേസമയം ഹലാൽവിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും രാജ്യത്ത് ചേരിതിരിവ് ഉണ്ടാക്കാനും ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി വിമർശിച്ചു.

ഹലാൽ വിവാദമല്ല, മുത്തലാഖാണ് ചർച്ചാ വിഷയമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനങ്ങളുമായാണ് രംഗത്തെത്തിയത്. പൊലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്.പൊലീസിനെതിരെ ഉയരുന്ന പരാതികളിൽ നിന്ന് മാധ്യമ ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി ഹലാൽ വിവാദം ഉയർത്തുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

 vmuraleedharan-pinarayi

രാജ്യത്ത് നിരോധിച്ചിട്ടുള്ള 'മുത്തലാഖിന്' കുട പിടിച്ച പൊലീസിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തതെന്താണ്. ആലുവയിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരേ കേസെടുക്കാൻ സർക്കാർ മടിക്കുന്നു. അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ആ ഉദ്യോഗസ്ഥൻ ചെയ്തതെന്നും മുരളീധരൻ പറഞ്ഞു. സ്വയം പ്രതിക്കൂട്ടിലാകുമ്പോൾ സംഘപരിവാറിൻ്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാക്കിക്കഴിഞ്ഞതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സിപിഎമ്മിൻ്റെ പിണറായി ഏര്യ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാറിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. രാജ്യത്ത് ചേരിതിരിവ് ഉണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ച് ആക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്നും അത്തരം ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. വർഗീയത താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോർപ്പറേറ്റുകളുടെ താൽപര്യം അനുസരിച്ച് ഭരണം നടത്തുന്നു ഇന്ത്യയുടെ സംസ്കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്പ്പെടുത്തുകയാണ്.

ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്നം സൃഷ്ടിക്കുകയാണ്. ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നുതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭരണഘടനയെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+