കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നേതാക്കളുടെ ബിസിനിസ് സാമ്രാജ്യം, പിണറായിയുടെ സ്വത്ത്; വിജിലന്‍സിന് വി മുരളീധരന്റെ കത്ത്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളുടെ സ്വത്തു വിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിജിലന്‍സ് മേധാവിക്ക് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി മുരളീധരന്റെ കത്ത്. പിണറായി വിജയന്റെ മക്കളുടെ വിദേശപഠനം സംബന്ധിച്ചും പാര്‍ട്ടി സെക്രട്ടറി കോടിയരി ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം.

രാഷ്ട്രീയ നേതാവു മാത്രമായ കോടിയേരിയുടെ രണ്ടു മക്കളും പ്രത്യേകിച്ചൊരു തൊഴിലിലും ഏര്‍പ്പെടാതെയാണ് വിദേശത്ത് ബിസിനസ് സാമ്രാജ്യം വളര്‍ത്തിയെടുത്തത്. മുഖ്യമന്ത്രിയുടെ മകന്‍ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ എംബിഎ പൂര്‍ത്തിയാക്കിയതിന്റെ വരുമാന സ്രോതസും വ്യക്തമാക്കണമെന്നും മുരളീധരന്‍ ജേക്കകബ് തോമസിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

vm muraleedharan

കോടിയേരിയുടെ മകന്‍ വൈസ് പ്രസിഡന്റായിരുന്ന ഐടി കമ്പനിയുടെ മുന്‍ സിഇഒ ആയിരുന്ന പിണറായിയുടെ മകള്‍ സ്വന്തമായി ഐടി കമ്പനി നടത്തുന്നതു സംബന്ധിച്ചും അന്വേഷണം വേണമെന്നും കത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്നത് മാത്രമല്ല യുഡിഎഫിലെ മറ്റുപല നേതാക്കളുടെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ചും വിജിലന്‍സ് കാര്യമായ പരിശോധന നടത്തേണ്ടതുണ്ട്.

Read Also: പേഴ്‌സണല്‍ സ്റ്റാഫ് ലിസ്റ്റ് വെട്ടി; പാര്‍ട്ടിക്കെതിരെ പ്രതിഷേധവുമായി വിഎസ്

അതുകൊണ്ട് യുഡിഎഫില്‍ ആരോപണ വിധേയരായ മറ്റു നേതാക്കളുടെ ബിനാമികളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. സിപിഎം എംപിയായ പികെ ശ്രീമതിയുടെ മകനും വന്‍ ബിസിനസുകള്‍ നടത്തുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോടിയേരിയുടെ മകനും കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്ന പികെ ശ്രീമതിയുടെ മകനും ചേര്‍ന്ന് ബിനാമി പേരില്‍ ഒരു മരുന്നു കമ്പനി നടത്തിയിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഈ മരുന്നു കമ്പനി കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് വന്‍തോതില്‍ മരുന്നു വില്‍ക്കുകയുണ്ടായി. എല്‍ഡിഎഫിന്റെ ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഈ കമ്പനി അപ്രത്യക്ഷമായി. ഇപ്പോള്‍ കേരളത്തിലെ വ്യവസായ മന്ത്രിയായ ഇപി ജയരാജന്റെ മകനും വിദേശത്ത് വന്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തുകയാണെന്നും വിവരമുണ്ട്‌

വ്യവസായ മന്ത്രിയായ ഇ പിജയരാജന്റെ മകനും വിദേശത്ത് വന്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തുകയാണെന്നും വിവരമുണ്ട്. മുന്‍ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദന്റെ മകന്റെ പേരില്‍ അരഡസനോളം കേസുകളുണ്ട്. ഇവയെല്ലാം വളരെ ഗുരുതരവുമാണ്.

Read Also: ഔദ്യോഗിക വസതിയും ഓഫീസും വൈകിപ്പിച്ച് നാണം കെടുത്തി; വിഎസിന്റെ വിശ്വസ്ഥരെയും സിപിഎം വെട്ടി...

ഇവയില്‍ പലതും പരസ്യമായ രഹസ്യമാണെങ്കിലും ഇതുവരെ ഒരു സര്‍ക്കാരും ഇക്കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. രാഷ്ട്രീയക്കാരിലെ അഴിമതിക്കാരെ കുടുക്കാനായി ഇവ പരിശോധിക്കാന്‍ തയ്യാറാകണമെന്നാണ് മുരളീധരന്‍ ജേക്കബ് തോമസിനോട് കത്തില്‍ ആവശ്യപ്പെട്ടിടുള്ളത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
BJP National committee member V Muraleedharan demand probe to CPM leaders assets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X