കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രനെ വെട്ടാന്‍ ബിജെപിയില്‍ നീക്കം; കരുക്കള്‍ നീക്കി എതിര്‍പക്ഷം, പിള്ള തെറിക്കും!

Google Oneindia Malayalam News

തിരുവനന്തപുരം: അംഗത്വ കാമ്പെയ്ന്‍ അവസാനിച്ചതോടെ പുനസംഘടനയിലേക്ക് കടക്കാനൊരുങ്ങുകയാണ് സംസ്ഥാന ബിജെപി നേതൃത്വം.നിലവിലെ അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ കാലാവധി ഡിസംബറില്‍ അവസാനിക്കുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ എത്തിക്കാനുള്ള നീക്കമാണ് വി മുരളീധര പക്ഷത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. ശബരിമല യുവതീപ്രവേശനത്തിനെതിരായ സമരത്തിലെ ഇടപെടലും ജയില്‍ വാസവും അണികള്‍ക്കിടയിലുണ്ടാക്കിയ ആവേശം പരിഗണിക്കാതിരിക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിയില്ലെന്നും വി മുരളീധര പക്ഷം അഭിപ്രായപ്പെടുന്നു.

'മുണ്ടുടുത്ത മോദി എന്ന് പിണറായി വിജയനെ വിളിച്ച സിപിഐ നേതാവിന്‍ ആത്മഗതം ഇപ്പൊ നമുക്ക് ഊഹിക്കാം''മുണ്ടുടുത്ത മോദി എന്ന് പിണറായി വിജയനെ വിളിച്ച സിപിഐ നേതാവിന്‍ ആത്മഗതം ഇപ്പൊ നമുക്ക് ഊഹിക്കാം'

എന്നാല്‍ ഇത്തരമൊരു സാധ്യത ശക്തമാകുന്നതിനിടെ കെ സുരേന്ദ്രനെ വെട്ടാനുള്ള നീക്കങ്ങള്‍ മറുപക്ഷവും ശക്തമാക്കിയിരിക്കുകയാണെന്നാണ് വിവരം. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ എബിവിപി നേതാക്കള്‍ നടത്തിയ യോഗത്തിനെതിരേയും എതിര്‍ പക്ഷം രംഗത്തെത്തിയിട്ടുണ്ട്

 കെ സുരേന്ദ്രനായി മുരളീധര പക്ഷം

കെ സുരേന്ദ്രനായി മുരളീധര പക്ഷം

കുമ്മനം രാജശേഖരന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചതോടെ കെ സുരേന്ദ്രന്‍റെ പേരായിരുന്നു വി മുരളീധരപക്ഷം ഉയര്‍ത്തിയത്. എന്നാല്‍ എംടി രമേശിനായി കൃഷ്ണദാസ് പക്ഷവും രംഗത്തെത്തുകയായിരുന്നു. വിട്ടുവീഴ്ച്ചകള്‍ക്ക് ഇരുവിഭാഗവും തയ്യാറാവത്തതിനെ തുടര്‍ന്നാണ് സമവായം എന്ന നിലയിലാണ് പിഎസ് ശ്രീധരന്‍ പിള്ളയെ നോമിനേറ്റ് ചെയ്ത് പുതിയ അധ്യക്ഷനാക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട അധ്യക്ഷ പദവി എത് വിധേനയും ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് വി മുരളീധരപക്ഷം നടത്തുന്നത്.

 പരിഗണിക്കണം

പരിഗണിക്കണം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച നേട്ടം ഉണ്ടാക്കിയ കെ സുരേന്ദ്രനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നാല്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് മുരളീധര പക്ഷം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി അണികള്‍ക്കിടയില്‍ സുരേന്ദ്രനുള്ള സ്വാധീനവും കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ സുരേന്ദ്രന് സാധിച്ചിരുന്നു.കേന്ദ്രമന്ത്രി എന്ന നിലയിലും പാര്‍ട്ടി സംഘടനാ തലത്തില്‍ സ്വാധീനുമുള്ള നേതാവെന്ന നിലയിലും വി മുരളീധരന്‍റെ ദില്ലി സാന്നിധ്യം കെ സുരേന്ദ്രന് അനുകൂലമാവുമെന്നാണ് വിലയിരുത്തുന്നത്.

 എബിവിപി നേതാക്കളുടെ യോഗം

എബിവിപി നേതാക്കളുടെ യോഗം

സംഘടന തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് പിന്നില്‍ അണിനിരക്കാന്‍ ആഹ്വാനവുമായി കഴിഞ്ഞ ദിവസം എബിവിപി നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ബിജെപി വനിതാ നേതാവിന് അശ്ലീ സന്ദേശം അയച്ചുവെന്ന ആരോപണത്തില്‍ അച്ചടക്ക നടപടിക്ക് വിധേയനായ മുന്‍ എബിവിപി സംസ്ഥാന നേതാവാണ് കൊച്ചി യോഗത്തിന് ചുക്കാന്‍ പിടിച്ചത്. പാര്‍ട്ടി പുനസംഘടനയില്‍ പദവി നേടി തിരിച്ചുവരാനുള്ള നീക്കങ്ങളും ഈ നേതാവ് നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് എതിര്‍പക്ഷം വാദിക്കുന്നു.

 ശ്രീധരന്‍ പിള്ള വേണ്ട

ശ്രീധരന്‍ പിള്ള വേണ്ട

കെ സുരേന്ദ്രനെ അധ്യക്ഷനാക്കാനുള്ള വളഞ്ഞ വഴിയാണ് നേതാക്കള്‍ നടത്തുന്നതെന്ന് എതിര്‍പക്ഷം വാദിക്കുന്നുണ്ട്. അതേസമയം എബിവിപി നേതാക്കളുടെ ഈ യോഗം കെ സുരേന്ദ്രനോ വി മുരളീധരനോ അംഗീകരികക്കില്ലെന്നും ഇവര്‍ പറയുന്നു. എബിവിപി ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ അംബേദ്കര്‍ ഈ യോഗത്തില്‍ നിന്ന് വിട്ട് നിന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കെ സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന് ഇവര്‍ ആവര്‍ത്തിക്കുമ്പോഴും ശ്രീധരന്‍ പിള്ള ഇനി അധ്യക്ഷനായി തുടരേണ്ടതില്ലെന്നാണ് ഇരുവിഭാഗങ്ങളും ആവര്‍ത്തിക്കുന്നത്.

 പാര്‍ട്ടിയെ വളര്‍ത്താന്‍ സാധിച്ചില്ല

പാര്‍ട്ടിയെ വളര്‍ത്താന്‍ സാധിച്ചില്ല

കേരളത്തില്‍ പാര്‍ട്ടിക്ക് വളരാന്‍ ഉള്ള സാഹചര്യം ഉണ്ടായിട്ടും അത്തരം അനുകൂല ഘടകങ്ങള്‍ ഒന്നും ഉപയോഗപ്പെടുത്താന്‍ ശ്രീധരന്‍ പിള്ളയ്ക്ക് കഴിയുന്നില്ലെന്നാണ് ഇരു വിഭാഗങ്ങളുടേയും പരാതി. ഗ്രൂപ്പ് പ്രവര്‍ത്തനം നിയന്ത്രിക്കാനോ പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയാനോ പിള്ളയ്ക്ക് സാധിക്കുന്നില്ലെന്നും ഇരുവിഭാഗങ്ങളും ആക്ഷേപമുയര്‍ത്തുന്നു. അതേസമയം ഇത്തവണയും എംടി രമേശിന്‍റെ പേര് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 പ്രതികരിക്കാതെ ദേശീയ നേതൃത്വം

പ്രതികരിക്കാതെ ദേശീയ നേതൃത്വം

ദേശീയ തലത്തില്‍ പാര്‍ട്ടി റെക്കോര്‍ഡ് വിജയം കൈവരിച്ചിട്ടും കേരളത്തില്‍ നേട്ടമുണ്ടാക്കാനാവാതെ പോയതില്‍ സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വത്തിന് അത‍ൃപ്തിയുണ്ട്. അതിനാല്‍ തന്നെ മുമ്പ് അവസരം ലഭിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കാതെ പുതുമുഖത്തെ അധ്യക്ഷ പദവിയില്‍ എത്തിച്ച് പരീക്ഷണം നടത്താനുള്ള പദ്ധതിയും കേന്ദ്ര നേതൃത്വത്തിനുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

'ചങ്ക് പറിച്ചു മാറ്റാന്‍ പറ്റുമോ' രാഹുലിന്‍റെ ചിത്രം മാറ്റിയിട്ടുള്ള വീട് തനിക്ക് വേണ്ടെന്ന് ഗഫൂര്‍

English summary
V Muraleedharan group pushes for K Surendran as next president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X