വി മുരളീധരൻ ബിജെപിയിൽ അമിതമായി ഇടപെടുന്നു; പി പി മുകുന്ദൻ "വൺ ഇന്ത്യ"യോട്
വി മുരളീധരൻ ബിജെപിയിൽ അമിതമായി ഇടപെടുന്നതായി ബിജെപി മുതിർന്ന നേതാവ് പി പി മുകുന്ദൻ.കർണ്ണാടക ഉപമുഖ്യമന്ത്രിയും കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് ജോഷിയും ചേർന്ന് രമ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ മാത്രമാണ് ബിജെപിയിലുണ്ടായിരുന്നത്.ശോഭാ സുരേന്ദ്രനും പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കേണ്ടതായിരുന്നുവെന്നും മുകുന്ദൻ പറഞ്ഞു.'വൺ ഇന്ത്യ മലയാള'ത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ശോഭാ സുരേന്ദ്രനും പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ നേരത്തെ തന്നെ മറനീക്കി പുറത്തുവന്നതാണ്.പറയാനുള്ള കാര്യങ്ങൾ നേരത്തെ തന്നെ പറഞ്ഞു തീർത്ത് ഒപ്പം നിർത്തിയിരുന്നെങ്കിൽ സ്ഥാനാർഥിനിർണയം വഷളാകില്ലായിരുന്നു.സംസ്ഥാന നേതൃത്വത്തിന് ഇത്തരമൊരു സ്ഥിതി ഒഴിവാക്കാമായിരുന്നുവെന്നും മുകുന്ദൻ പറഞ്ഞു.

ദീർഘനാൾ പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവരെ തഴഞ്ഞ് ഇന്നും ഇന്നലെയുമായി വന്നയാളുകൾക്ക് പാർട്ടി പരിഗണന നൽകുന്നതായും അദ്ദേഹം ആരോപിച്ചു.ശബരിമല സമരപോരാട്ടങ്ങളിൽ ബിജെപിയും സംഘപരിവാർ സംഘടനകളുമായിരുന്നു മുൻപന്തിയിലുണ്ടായിരുന്നത്.വിശ്വാസികൾക്കൊപ്പമാണ് ബിജെപി നിലകൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

"കേന്ദ്രനേതൃത്വത്തിൻ്റെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രൻ സ്ഥാനാർത്ഥിയായി. സംസ്ഥാന നേതൃത്വത്തിന് അത് അംഗീകരിക്കേണ്ടി വന്നില്ലേ? ഒരിക്കലും ബിജെപിയിൽ അങ്ങനെ വരാൻ പാടില്ലായിരുന്നു.സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നേതൃത്വത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്."- പി പി മുകുന്ദൻ പറഞ്ഞു.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ പാർലമെൻററി സംവിധാനത്തിലെ ടീം വർക്കിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ട്.ആലപ്പുഴ ചേർത്തലയിൽ ഇന്നലെ സിപിഎമ്മിൽ നിന്ന് രാജിവെച്ചു വന്നയാളെ ഇന്ന് എൻഡിഎ സ്ഥാനാർഥിയാക്കുന്നു.പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന ഇത്തരം പ്രവണതകൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.സ്ഥാനാർഥി നിർണയത്തിൽ ഭാഗികമായ അപാകതകളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications