ശബരിമലയില്‍ അയ്യപ്പന്മാരെ നേരിട്ടതിന്റെ പത്തിലൊന്ന് സന്നാഹം വിഴിഞ്ഞത്തില്ലല്ലോ? കടന്നാക്രമിച്ച് വി മുരളീധരന്
ന്യൂദല്‍ഹി: വിഴിഞ്ഞം സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. വിഴിഞ്ഞത്ത് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി എന്ന് കേരളത്തിലെ മന്ത്രിമാര്‍ തന്നെ പറയുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ അയ്യപ്പന്മാരെ നേരിട്ടതിന്റെ പത്തിലൊരു പൊലീസ് സന്നാഹം പോലും വിഴിഞ്ഞത്ത് ആയുധങ്ങളുമായി എത്തിയവരെ നേരിടാനുണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇന്നലെയും മിനിഞ്ഞാന്നുമായി നടക്കുന്ന സംഭവങ്ങള്‍ കാണിക്കുന്നത് എന്ന് വി മുരളീധരന് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം പാലിക്കുന്നതില്‍ പിണറായി വിജയന് സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു എന്നും വിഴിഞ്ഞത്ത് കലാപ സമാനമായ സാഹചര്യമാണ് ഉണ്ടായത് എന്നും വി മുരളീധരന് കുറ്റപ്പെടുത്തി.

ജനങ്ങള്‍ പൊലീസ് സ്റ്റേഷന് ആക്രമിക്കുന്ന തരത്തില്‍ ഗുരുതരമായ ഒരു സാഹചര്യമുണ്ടായിട്ടും കളക്ടര്‍ തലത്തിലുള്ള ഇടപെടല്‍ മാത്രമാണുണ്ടായത് എന്നും എവിടെപ്പോയി ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി എന്നും കേന്ദ്ര മന്ത്രി ചോദിച്ചു. കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് നാഥനില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇത്രയും കാര്യങ്ങള്‍ സംഭവിച്ചിട്ട് ജില്ലാ കളക്ടറുടെ സന്ദര്‍ശനത്തിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ സംഭവം നടന്നിട്ട് തലസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ എവിടെയാണ്. അവര്‍ക്ക് ഇതില്‍ ഒരു ഉത്തരവാദിത്തവുമില്ലേ എന്നും വി മുരളീധരന് ചോദിച്ചു. സര്‍വകക്ഷിയോഗം വിളിക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മാളത്തില്‍ ഒളിച്ചിരിക്കുരകയാണ്. ഊരിപിടിച്ച വാളിനിടയിലൂടെ നടന്ന മുഖ്യമന്ത്രി ഇതുപോലുള്ള സാഹചര്യം വരുമ്പോള്‍ അതെന്താണ് വ്യക്തമാക്കാത്തത് എന്നും അദ്ദേഹം പരിഹസിച്ചു.

വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു പദ്ധതിയാണ്. അക്കാര്യം ജനങ്ങളേയും സമരക്കാരേയും ബോധ്യപ്പെടുത്തേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ മെല്ലപ്പോക്ക് നയം അവസാനിപ്പിക്കണം എന്നും സമ്പൂര്‍ണ്ണമായ അരാജകത്വമാണ് വിഴിഞ്ഞത്ത് ഉണ്ടായത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരിക്കുകയാണ് എന്നും മുരളീധരന് പറഞ്ഞു.

ശബരിമലയില്‍ യുവതിപ്രവേശനത്തിന്റെ പേരില്‍ എന്തെല്ലാം ഉണ്ടാക്കി. അതിന്റെ പത്തിലൊന്ന് വിഴിഞ്ഞത്ത് ഉണ്ടാകാത്തത് എന്താണ്. സര്‍ക്കാര്‍ ആളെ നോക്കിയാണോ ക്രമസമാധാനപാലനം നടപ്പാക്കുന്നത് എന്നും ശബരിമലയില്‍ അയ്യപ്പന്മാരെ നേരിടാന്‍ എല്ലാ വിധ സന്നാഹങ്ങളും ഉണ്ടായിരുന്നല്ലോ എന്നും മുരളീധരന് പറഞ്ഞു. അക്രമികള്‍ ആയുധങ്ങളുമായിട്ടാണ് എത്തിയത് എന്ന് മന്ത്രിമാര്‍ തന്നെ പറഞ്ഞിട്ടും പൊലീസ് എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നും അദ്ദേഹം ആരാഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications