ആര്‍എസ്എസ് പച്ചക്കോടി കാണിച്ചാല്‍ മുരളീധരന്‍ ദേശീയ വൈസ് പ്രസിഡന്റ്? കോഴിക്കോടിലെ യോഗം നിര്‍ണ്ണായകം
കോഴിക്കോട്: ആര്‍എസ്എസ് പച്ചക്കൊടി കാണിച്ചാല്‍ ബിജെപി അഖിലേന്ത്യാ ഭാരവാഹി പട്ടികയില്‍ വി മുരളീധരന്‍ ഇടം പിടിച്ചേക്കുമെന്ന് സുചന. മുരളീധരനെ ദേശീയ വൈസ്പ്രസിഡന്റ് ആക്കാനാണ് നീക്കം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
എബിവിപി ദേശീയ നേതൃതലത്തില്‍ പ്രവര്‍ത്തിച്ച പരിചയം വി മുരളീധരനുണ്ട്. നിലവില്‍ ദേശീയ സമിതിയില്‍ മുന്‍ പ്രസിഡന്റുമാരില്‍ പ്രധാനിയായ പികെ കൃഷ്ണദാസ് പ്രവര്‍ത്തിക്കുന്നുമുണ്ട്. ആര്‍എസ്എസിന് രാജ്യത്ത് ഏറ്റവും അധികം ശാഖകളുള്ള സംസ്ഥാനവും കേരളം തന്നെയാണ്. അതുകൊണ്ട് തന്നെ കേരളത്തിന്റെ പ്രതിന്ധിയെ അഖിലേന്ത്യാ ഭാരവാഹി പട്ടികയില്‍ എടുക്കും.

മാത്രവുമല്ല പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ഏറ്റവും അധികം പ്രവര്‍ത്തകര്‍ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളാല്‍ കൊല ചെയ്യപ്പെട്ട ഏക സംസ്ഥാനമാണ് കേരളമെന്നത് ബിജെപി ആര്‍എസ്എസ് നേതൃത്വങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. മുരളീധരന്റെ കാര്യത്തില്‍ ആര്‍എസ്എസ് നേതൃത്വം പച്ചക്കൊടി കാണിച്ചാല്‍ തീരുമാനം കോഴിക്കോട്ടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ തന്നെയുണ്ടാകും എന്നാണ് സൂചന.












Click it and Unblock the Notifications