• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ശങ്കരാഭരണം ഭാരമായോ സഖാവേ?';ശിവശങ്കരന്റെ കസ്റ്റഡിയിൽ പിണറായിയെ ട്രോളി മുരളീധരൻ

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിലുന്നു ഇഡിയുടെ നടപടി. ശിവശങ്കരന്റെ കസ്റ്റഡിയിൽ പ്രതിരോധത്തിലായ സർക്കാരിനെ പരിഹസിക്കുകയാണ് മന്ത്രി വി മുരളീധരൻ.

സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരും ഗൂഢാലോചനക്കാരും അണിയറയിൽ മറഞ്ഞു നിൽക്കുകയാണെന്നും

cmsvideo
  ശങ്കരൻ കുടുങ്ങി..ഇനി കുറേക്കാലം അഴിയെണ്ണാം

  അവരിലേക്ക് അന്വേഷണം എത്തുന്നതിന്റെ ആദ്യ സൂചനയാണ് എം.ശിവശങ്കറിന്റെ കസ്റ്റഡിയെന്നും വി മുരളീധരൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

  നിർണായക ഘട്ടത്തിലേക്ക്

  നിർണായക ഘട്ടത്തിലേക്ക്

  സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടയിൽ, ഒട്ടേറെ അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച അന്വേഷണ ഏജൻസികളെ ഞാൻ അഭിനന്ദിക്കുകയാണ്. കേസ് വഴി തിരിച്ചു വിടാനും തെളിവു നശിപ്പിക്കാനും ഉള്ള സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും ശ്രമങ്ങളെ അതിജീവിച്ചാണ് അന്വേഷണ ഏജൻസികൾ ഇതുവരെ എത്തിയത്.

  അണിയറയിൽ മറഞ്ഞു നിൽക്കുകയാണ്

  അണിയറയിൽ മറഞ്ഞു നിൽക്കുകയാണ്

  കേസ് നിർണായക വഴിത്തിരിവിൽ എത്തി എന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി. ഇതുവരെ കേസിൽ അറസ്റ്റിലായതും കസ്റ്റഡിയിലെടുത്തതും സ്വർണ്ണം കടത്തുന്നതിൽ നേരിട്ട് പങ്കാളിയായവരെയാണ്. എന്നാൽ സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരും ഗൂഢാലോചനക്കാരും അണിയറയിൽ മറഞ്ഞു നിൽക്കുകയാണ്.

  അവരിലേക്ക് അന്വേഷണം എത്തുന്നതിന്റെ ആദ്യ സൂചനയാണ് എം.ശിവശങ്കറിന്റെ കസ്റ്റഡി.

  മുഖ്യമന്ത്രിയുടെ വിശ്വസ്തൻ

  മുഖ്യമന്ത്രിയുടെ വിശ്വസ്തൻ

  മുഖ്യമന്ത്രിയുടെ വലം കൈയായിരുന്ന, ഏറ്റവും വിശ്വസ്തനെന്ന് പാർട്ടിയിലും സർക്കാരിലും അറിയപ്പെട്ടിരുന്ന എം.ശിവ ശങ്കർ വെറുമൊരു ഉദ്യോഗസ്ഥൻ മാത്രമെന്ന് തള്ളിപ്പറയാൻ പിണറായി വിജയൻ ഇനി ശ്രമിച്ചാലും പൊതു ജനം അത് വിശ്വസിക്കില്ല. മുൻകൂർ ജാമ്യമെടുത്ത് തടിതപ്പാനുള്ള ശ്രമവും പാളി , ഇഡിയുടെ കസ്റ്റഡിയിലിരിക്കുകയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ.

  പിണറായി വിജയന്റെ ഭാവം ?

  പിണറായി വിജയന്റെ ഭാവം ?

  നടപടിക്രമങ്ങൾ പാലിക്കാതെ സ്പ്രിംക്ലർ കരാറൊപ്പിടാൻ പോലും അധികാരമുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തൻ കസ്റ്റഡിയിലായിട്ടും " എനക്കൊന്നും അറിയില്ല " എന്ന് ഇനിയും പറഞ്ഞ് മുഖ്യമന്ത്രിക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനാണോ പിണറായി വിജയന്റെ ഭാവം ?

  തൊണ്ട തൊടാതെ വിഴുങ്ങാൻ

  തൊണ്ട തൊടാതെ വിഴുങ്ങാൻ

  ഇടതുസർക്കാരിന്റെ കള്ളക്കടത്തു സംഘവുമായുള്ള ബന്ധം പകൽ പോലെ വ്യക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം. ന്യായീകരണ കാപ്സൂൾ തൊണ്ട തൊടാതെ വിഴുങ്ങാൻ മാത്രം മണ്ടൻമാരല്ല ഇന്നാട്ടിലെ ബഹുഭൂരിപക്ഷം. കള്ളക്കടത്തുകാരെ സംരക്ഷിക്കാനും കള്ളക്കടത്തിന് ഒത്താശ ചെയ്യാനും മടി കാണിക്കാത്ത ഇത്തരമൊരു സർക്കാർ കേരളത്തിന് മാനക്കേടാണ്.

   മാസ് ഡയലോഗ് അടിക്കാതെ

  മാസ് ഡയലോഗ് അടിക്കാതെ

  ദൈവത്തിന്റെ സ്വന്തം നാടിനെ കൊള്ള സങ്കേതമാക്കിയ ഇടതു സർക്കാർ ജനങ്ങളോട് മാപ്പുപറയണം. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ലാതായ പിണറായി വിജയൻ അധികം മാസ് ഡയലോഗടിച്ച് നിൽക്കാതെ എത്രയും വേഗം മുഖ്യമന്ത്രിക്കസേരയൊഴിയുന്നതാണ് ധാർമ്മിക മര്യാദ!

  വീട്ടു ജോലി ചെയ്യാന്‍ തയ്യാറാണോ? മാസ ശമ്പളം 18.5 ലക്ഷം, ബ്രിട്ടനിലെ രാജകുടുംബം ആളെ തേടുന്നു

  സ്വര്‍ണ്ണക്കള്ളക്കടത്ത്: ഗൂഡാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു: കെ.സുരേന്ദ്രൻ

  പാലായില്‍ അടിപതറി ജോസ്; കൊച്ചുറാണി പാര്‍ട്ടി വിട്ടു... ഇതോടെ ജോസിനെ കൈവെടിഞ്ഞത് ഏഴ് കൗണ്‍സിലര്‍മാര്‍

  ദിലീപ് ഉൾപ്പെട്ട കേസിൽ സുപ്രധാന നീക്കവുമായി നടി, നിർണായക ആവശ്യവുമായി ഹൈക്കോടതിയിൽ

  English summary
  V miraleedharan mocks Pinarayi vijayan regarding custody of shivasankarab
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X