'കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ ഇത്ര അസ്വസ്ഥത എന്തിന് ?; വി മുരളീധരൻ

കൊച്ചി:കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്ന തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ബിഷപ്പിന്റെ പ്രതികരണത്തിൽ ഭരണപ്രതിപക്ഷം എന്തിനാണ് പരിഭ്രാന്തരാകുന്നതെന്ന് മുരളീധരൻ ചോദിച്ചു. മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണ് കർഷകൻ ബി ജെ പിയിൽ പ്രതീക്ഷ വയ്ക്കുന്നത്. ബി ജെ പിക്ക് എംപിയുണ്ടായാൽ ക്രൈസ്തവർക്കെതിരായ അക്രമത്തിന് ആക്കം കൂടില്ലേ എന്ന ചോദ്യവുമായി എത്തുന്നവർ ക്രിസ്ത്യൻ സമുദായങ്ങൾക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബി ജെ പിയാണ് ഭരിക്കുന്നതെന്ന കാര്യം മറക്കരുതെന്നും പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-"ചോദ്യം : ബിജെപിയോട് അയിത്തമില്ലേ ?
ഉത്തരം : അയിത്തമില്ലാതാക്കാൻ എക്കാലവും പ്രയത്നിച്ചവരാണ് കത്തോലിക്ക സഭ , ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയല്ലേ ?
ചോദ്യം : താങ്കൾ പറയുന്നത് ജനങ്ങൾ സ്വീകരിക്കുമോ ?
ഉത്തരം : മലയോര കർഷകരുടെ വികാരമാണ് ഞാൻ പറഞ്ഞത് ...
ചോദ്യം: ബിജെപിക്ക് എം.പിയുണ്ടായാൽ ക്രൈസ്തവർക്കെതിരായ അക്രമത്തിന് ആക്കം കൂടില്ലേ?
ഉത്തരം : എന്ന് ഞാൻ കരുതുന്നില്ല, പ്രശ്നപരിഹാരത്തിന് ആളാവുമല്ലോ "
പാംപ്ലാനി പിതാവിനെ പ്രകോപിപ്പിച്ച് കേന്ദ്രത്തിനെതിരെ പറയിപ്പിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർ ഇളിഭ്യരായി.....!
അതോടെ എം.വി ഗോവിന്ദനും വി.ഡി സതീശനും ബിഷപ്പിനെതിരെ രംഗത്തിറങ്ങി.റബറിൻ്റെ പേരിൽ നിലപാട് എടുക്കരുത് പോലും !ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ ഇത്ര അസ്വസ്ഥത എന്തിന് ?
ജപ്തി ഭീഷണിയിൽ റബർ കർഷകൻ ആത്മഹത്യ ചെയ്യുന്നതല്ല, ക്രിസ്ത്യാനികൾ ബിജെപിയോട് അയിത്തം കാട്ടണമെന്നാണ് "സഖ്യകക്ഷികളു"ടെ താൽപര്യം.താങ്ങുവിലയിലെ തട്ടിപ്പും, ജപ്തിഭീഷണിയും മൂലം കേരളത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് പുറത്തു വിടണം....
മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണ് കർഷകൻ ബിജെപിയിൽ പ്രതീക്ഷ വയ്ക്കുന്നത്... ക്രിസ്ത്യൻ സഹോദരങ്ങൾ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നത്.'ഇരട്ട എഞ്ചിൻ സർക്കാർ' നടപ്പാക്കിയ വികസനങ്ങൾക്കാണ് ജനം വോട്ടു ചെയ്തത്.ക്രിസ്ത്യൻ ദേവാലയം അടിച്ചുതകർത്ത ഛത്തിസ്ഗഡിൽ കോൺഗ്രസാണ് ഭരിക്കുന്നതെന്ന് മറക്കരുത്.
ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പാരമ്പര്യത്തിൻ്റെ അപൂർവ സ്മാരകം ഒറ്റയടിക്ക് മോസ്ക് ആയി മാറിയപ്പോൾ മൗനം പാലിച്ചവരാണ് ക്രിസ്ത്യാനികളുടെ വക്താക്കളായി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്...!
സാമൂഹ്യവിരുദ്ധർ നടത്തുന്ന ഒറ്റപ്പെട്ട അക്രമങ്ങളുടെ ഉത്തരവാദിത്തം നരേന്ദ്രമോദിക്കെന്ന് പുലമ്പുന്നവർ കേരളത്തിൽ പ്രധാനമന്ത്രിയുടെ വർധിക്കുന്ന ജനപ്രീതിയിൽ പരിഭ്രാന്തി പൂണ്ടവരാണ്...'
-
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications