കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ആലോചിക്കുമെന്ന് വി മുരളീധരന്‍

Google Oneindia Malayalam News

തിരുവന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ വിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഭരണഘടാനാ പദവികളില്‍ ഇരിക്കുന്ന പിണറായി വിജയനും രമേശ് ചെന്നിത്തലയും അരാജകത്വ വാദികളാവുകയാണെന്ന് വി മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തില്‍ നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഗ്യാലറിക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

'പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് വ്യക്തമായി'; സഫയുടെ ചിത്രം വച്ച് എംഎല്‍എയുടെ വ്യാജപ്രചരണം'പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് വ്യക്തമായി'; സഫയുടെ ചിത്രം വച്ച് എംഎല്‍എയുടെ വ്യാജപ്രചരണം

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിഷേധിക്കുകയാണെങ്കില്‍ അവരുടെ ശബളം വേണ്ടെന്ന് വെക്കണം. കോണ്‍ഗ്രസും സിപിഎമ്മും വിഷയത്തില്‍ മുമ്പ് സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ആരുടേയും പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥ ബില്ലില്‍ ഇല്ല. പാക്കിസ്താനും ബംഗ്ലാദേശും അഫ്ഗാനും മതരാഷ്ട്രങ്ങളായതിനാലാണ് ന്യുനപക്ഷങ്ങള്‍ക്ക് പ്രത്യേക വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.

vmurali

പൗരത്വ നിയമഭേദഗതിക്കെതിരായി രാജ്യത്ത് കുപ്രചരണം വ്യാപകമാണ്. ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ സമാധാനപരമായിട്ടായിരിക്കണം പ്രതിഷേധിക്കേണ്ടത്. ന്യൂനപക്ഷ കുടിയേറ്റക്കാരുടെ പേരില്‍ വോട്ട് ബാങ്ക് രൂപീകരിച്ചാണ് ബംഗാളില്‍ തൃണമൂലും സിപിഎമ്മും അധികാരത്തിലെത്തിയത്.

അടിച്ചമർത്താനുറച്ച് യോഗി ആദിത്യനാഥ്, ഉത്തർ പ്രദേശിൽ പ്രക്ഷോഭകർക്കെതിരെ സർക്കാരിന്റെ നിർണായക നീക്കം!അടിച്ചമർത്താനുറച്ച് യോഗി ആദിത്യനാഥ്, ഉത്തർ പ്രദേശിൽ പ്രക്ഷോഭകർക്കെതിരെ സർക്കാരിന്റെ നിർണായക നീക്കം!

കുടിയേറ്റക്കാരായ മുസ്ലിംങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പോലുള്ള കാര്യങ്ങല്‍ ആലോചിക്കാവുന്നതാണ്. പൗരത്വ നിമയഭേദഗതിയുടെ പേരില്‍ മലയാളികള്‍ കബളിക്കപ്പെടുകയാണ്. മാധ്യമപ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യം മുഴുവന്‍ വലിയ പ്രതിഷേധമെന്ന രീതിയിലാണ് കേരള മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്. കുപ്രചരണങ്ങള്‍ തള്ളി. യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തണമെന്നും വി മുരളധീരന്‍ കൂട്ടിച്ചേര്‍ത്തു. പിഎസ്‍സി എംപ്ലോയിസ് സംഘ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

English summary
v muraleedharan on citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X