രഞ്ജിത്ത് പരാജയപ്പെടുത്തിയത് പിണറായിയെ പോലുള്ള നെറികെട്ട ഭരണാധികാരികളെ; വി മുരളീധരൻ
തിരുവനന്തപുരം; മൺകുടിലിൽ നിന്നും ഇല്ലായ്മയോടും വല്ലായ്മയോടും പോരാടി ഐഐഎം പ്രൊഫസർ പദവിയിലെത്തിയ രഞ്ജിത്ത ആർ പാണത്തൂരിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ.രഞ്ജിത്തിന്‍റെ കഥ ഈ രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന പ്രത്യാശ ചെറുതല്ല.ഏത് ഉന്നത സ്ഥാനത്തേക്കും കഴിവുള്ള യുവതീ യുവാക്കള്‍ക്ക് കടന്നുവരാനുള്ള സ്വതന്ത്രവും നീതിയുക്തവുമായ ഒരു സംവിധാനം ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്ന് രഞ്ജിത്തിലൂടെ തെളിയിക്കപ്പെടുകയാണെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം രഞ്ജിത്ത് യഥാര്‍ഥത്തില്‍ പരാജയപ്പെടുത്തിയത് പിണറായി വിജയനെപ്പോലുള്ള നെറികെട്ട ഭരണാധികാരികളെയാണെന്നും മുരളീധരൻ വിമർശിച്ചു.സമര്‍ഥനായ ഒരു ദളിത് വിദ്യാര്‍ഥിയുടെ വഴിയടച്ചിട്ട് ഇപ്പോള്‍ അഭിനന്ദനവുമായി വരുന്ന തോമസ് ഐസക്ക് എന്ന അധ്യാപകന്‍റെ തൊലിക്കട്ടി, കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകള്‍ കടമെടുത്താല്‍, തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗത്തെപ്പോലും തോല്‍പ്പിക്കുന്നതാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വി മുരളീധരൻ കുറ്റപ്പെടുത്തി.
"നിങ്ങളുടെ വിവേകവും ആത്മവിശ്വാസവും ദൃഢമാണെങ്കില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ഒന്നിനെയും ഭയപ്പെടേണ്ടി വരില്ല".
അറിവിന്‍റെ പടവാള്‍ കൊണ്ട് ഇരുട്ടിനെ ജയിച്ച രഞ്ജിത്ത്,മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞ ഈ വസ്തുതയുടെ നേര്‍ക്കാഴ്ചയാണ്....രഞ്ജിത്തുമായി ഇന്ന് ഫോണില്‍ സംസാരിച്ചു...സ്വന്തം നേട്ടത്തെക്കാള്‍ തന്നെ ഈ നിലയിലെത്തിക്കാന്‍ മാതാപിതാക്കള്‍ നടത്തിയ അധ്വാനത്തിനാണ് അദ്ദേഹം വിലകല്‍പ്പിക്കുന്നത്....
ശ്രീ രാമചന്ദ്രന്‍റെയും ശ്രീമതി ബേബിയുടെയും ജീവിതം ഇതിലൂടെ സാര്‍ത്ഥകമാവുകയാണ്....
രഞ്ജിത്തിന്‍റെ കഥ ഈ രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന പ്രത്യാശ ചെറുതല്ല....ഏത് ഉന്നത സ്ഥാനത്തേക്കും കഴിവുള്ള യുവതീ യുവാക്കള്‍ക്ക് കടന്നുവരാനുള്ള സ്വതന്ത്രവും നീതിയുക്തവുമായ ഒരു സംവിധാനം ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്ന് രഞ്ജിത്തിലൂടെ തെളിയിക്കപ്പെടുകയാണ്...കേരളത്തിലെ സര്‍വകലാശാലകള്‍ അധികാരവര്‍ഗത്തിന്‍റെ ബന്ധുക്കള്‍ക്കായി മാറ്റിവയ്ക്കപ്പെടുമ്പോള്‍ രഞ്ജിത്തിനെപ്പോലെയുള്ള യഥാര്‍ഥ പ്രതിഭകള്‍ക്കായി വാതില്‍ തുറന്നിടുകയാണ് നരേന്ദ്രമോദി സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങള്‍....
യോഗ്യതയുണ്ടായിട്ടും രഞ്ജിത്തിന് ജോലി നിഷേധിച്ച കാലിക്കറ്റ് സര്‍വകലാശാലയുടെ രീതിയല്ല മികവിന്‍റെ കേന്ദ്രമായ ഐഐഎം പിന്തുടര്‍ന്നത്..."തന്‍റെ കുടില്‍ തന്‍റെ സ്വര്‍ഗമാണ് "എന്ന രഞ്ജിത്തിന്‍റെ വരികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്...എല്ലാവര്‍ക്കും വീടുനല്‍കി എന്ന പിണറായി സര്‍ക്കാരിന്‍റെ അവകാശവാദത്തിന്‍റെ പൊള്ളത്തരം വെളിവാക്കുന്നതാണ് ആ വരികൾ ...
രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം
സര്‍ക്കാര്‍ അവഗണിച്ചപ്പോഴും പൊരുതി ജയിച്ച രഞ്ജിത്ത് യഥാര്‍ഥത്തില്‍ പരാജയപ്പെടുത്തിയത് പിണറായി വിജയനെപ്പോലുള്ള നെറികെട്ട ഭരണാധികാരികളെയുമാണ്....
സമര്‍ഥനായ ഒരു ദളിത് വിദ്യാര്‍ഥിയുടെ വഴിയടച്ചിട്ട് ഇപ്പോള്‍ അഭിനന്ദനവുമായി വരുന്ന തോമസ് ഐസക്ക് എന്ന അധ്യാപകന്‍റെ തൊലിക്കട്ടി, കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകള്‍ കടമെടുത്താല്‍, "തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗത്തെപ്പോലും തോല്‍പ്പിക്കുന്നതാണ്.... !"
ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications