ഇസ്രയേലില്‍ വെച്ച് കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു, വി മുരളീധരൻ ഏറ്റുവാങ്ങി
ദില്ലി: ഇസ്രയേലില്‍ വെച്ച് കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ ആണ് ഇസ്രയേലില്‍ നിന്നുളള പ്രത്യേക വിമാനത്തില്‍ മൃതദേഹം ദില്ലിയില്‍ എത്തിയത്. ഇസ്രയേല്‍-പാലസ്തീന് സംഘര്‍ഷത്തിനിടെ റോക്കറ്റ് ആക്രമണത്തില്‍ ആണ് സൗമ്യ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട് സ്വദേശിയാണ് സൗമ്യ. അഷ്കലോണ് എന്ന സ്ഥലത്ത് കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.
കേന്ദ്ര സഹമന്ത്രി വി മുരളീധരന് ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി. വി മുരളീധരനും ഇസ്രയേല്‍ ഡെപ്യൂട്ടി എന്‍വോയ് റോണി ഡെഡിഡിയ ക്ലെയിനും സൗമ്യയുടെ മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ എത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി.

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം
ഞായറാഴ്ചയാണ് സൗമ്യയുടെ സംസ്ക്കാരം. കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ വെച്ച് സംസ്ക്കാരം നടക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആണ് സൗമ്യ കൊല്ലപ്പെട്ടത്. വൈകിട്ട് ഭര്‍ത്താവ് സന്തോഷിനോട് ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് കെട്ടിടത്തില്‍ റോക്കറ്റ് പതിച്ചത്. സൗമ്യ 7 വര്‍ഷക്കാലമായി ഇസ്രയേലില്‍ ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. സൗമ്യയ്ക്ക് 8 വയസ്സുകാരനായ ഒരു മകനുണ്ട്.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മസൂം ശങ്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications