കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ കേന്ദ്രസേന വേണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞത് 'ദിസ് ഈസ് ഇനഫ് 'എന്ന്; മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സഹായം നിരസിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണത്തിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. താന്‍ 13 എന്‍ഡിആര്‍എഫ് ടീമുകളെ അയച്ചതിനെ കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. കൂടുതല്‍ സേനയെ അയക്കേണ്ടതുണ്ടോയെന്നും അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍ ഇതുമതി ദിസ് ഈസ് ഇനഫ് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞതെന്ന് മുരളീധരന്‍ പറഞ്ഞു.

pinarayimurali-1

പ്രളയ സഹായത്തെ കുറിച്ച് താന്‍ സൂചിപ്പിച്ചിട്ടില്ല. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് മനസിലാവുന്നില്ല. താന്‍ പറയാത്ത കാര്യങ്ങളെ കുറിച്ചാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നതെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്രം നല്‍കിയ സഹായം കേരളം നിരസിച്ചെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്‍റെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര സഹമന്ത്രി വിളിച്ചിരുന്നു. എന്നാല്‍ ഹിന്ദി അറിയാത്തതിനാല്‍ താന്‍ ഫോണ്‍ പ്രൈവറ്റ് സെക്രട്ടറി നല്‍കുകയായിരുന്നു. ഹിന്ദി അറിയില്ലെന്ന് പറയുന്നത് എങ്ങനെ സഹായം വേണ്ടെന്ന് വെയ്ക്കലാകുമെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

എനിക്ക് ഹിന്ദി അറിയില്ല. ഇംഗ്ലീഷ് പരിജ്ഞാനം ഉള്ള വ്യക്തിയുമല്ല. മന്ത്രി ഹിന്ദിയില്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ ഐ കാണ്ട് അണ്ടര്‍സ്റ്റാന്‍റ് എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഇത് കേട്ട ഉടനെ അദ്ദേഹം ഫോണ്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറി. താനും പ്രവൈറ്റ് സെക്രട്ടറിക്ക് ഫോണ്‍ കൈമാറി. പിന്നീട് ഇരുവരുമാണ് സംസാരിച്ചത്. ഇതില്‍ എന്താണ് ആശയക്കുഴപ്പം ഉണ്ടായതെന്ന് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
V Muraleedharan replay to Pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X