നിസാം മയക്കുമരുന്ന് കടത്തുകാരന്, സംരക്ഷിക്കുന്നത് ഉന്നതര്‍: ബിജെപി
തിരുവനന്തപുരം: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ആയിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി നിസാമിനെ സംരക്ഷിക്കുന്നത് സംസ്ഥാന സര്‍ക്കാരിലെ ഉന്നതരാണെന്ന് ബിജെപി. നിരവധി കേസുകള്‍ ഉണ്ടായിട്ടും നിസാം ശിക്ഷിക്കപ്പെടാതിരിക്കന്നതിന്റെ കാരണം ഇതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന് പറഞ്ഞു.

നിസാമിന്റെ മയക്കുമരുന്ന് കടത്തടക്കം ഉള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത് സംസ്ഥാനത്തെ ഉന്നതരാണെന്ന് മുരളീധരന് ആരോപിച്ചു. നിമയവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടേയും മാഫിയ പ്രവര്‍ത്തനങ്ങളിലൂടേയും ആണ് നിസാം പണം സമ്പാദിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.
സര്‍ക്കാരിലെ മാത്രമല്ല, പ്രതിപക്ഷത്തെ ഉന്നതരും നിസാമിനെ സഹായിക്കുന്നുണ്ടെന്നാണ് ബിജെപിയുടെ ആക്ഷേപം. മാറിമാറി വരുന്ന സര്‍ക്കാരുകളില്‍ ഇയാള്‍ക്ക് സ്വാധാനമുണ്ടായിരുന്നുവെന്നും അത് മറയാക്കിയായിരുന്നു എല്ലാ പ്രവര്ത്തനങ്ങളെന്ും മുരളീധരന് പറഞ്ഞു.
നിസാമില്‍ നിന്ന് പണം പറ്റുന്നവരാണ് സര്‍ക്കാരിലെ ചിലര്‍. മയക്കുമരുന്ന് കച്ചവടത്തിലൂടെയാണ് ഇയാള്‍ പണം സമ്പാദിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചന്ദ്രബോസിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണം. കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications