കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക കേരള സഭയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ; വെറും തട്ടിപ്പ്, കേന്ദ്രത്തോട് ആലോചിച്ചില്ല!

Google Oneindia Malayalam News

ദില്ലി: ലോക കേരള സഭയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ രംഗത്ത്. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ലോക കേരള സഭയില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയവുമായി ഒരുവിധത്തിലുള്ള കൂടിയാലോചനകളും സംസ്ഥാനസര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആരോപിച്ചു.

പ്രവാസി കേരള സഭ ഭൂലോക തട്ടിപ്പാണ്. കൂടാതെ, രാജ്യത്തിന്റെ ഭരണഘടനയെയും പാര്‍ലമെന്ററി സംവിധാനത്തെയും വെല്ലുവിളിക്കുന്ന സമീപനമാണ് കേരള സര്‍ക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ ഭേദഗതിയുടെ കാര്യത്തില്‍ രാഷ്ട്രപതി ഒപ്പിട്ട നിയമത്തെ വെല്ലുവിളിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കുന്ന സര്‍ക്കാരിന്റെ പരിപാടിയില്‍ സംബന്ധിക്കുന്നത് ഈ സമീപനത്തിന് കൂട്ടു നിൽക്കലാണെന്നും വി മുരളീധരൻ പറഞ്ഞു.

പ്രവാസികളുടെ ഉന്നമനത്തിന് ഒന്നും ചെയ്തില്ല

പ്രവാസികളുടെ ഉന്നമനത്തിന് ഒന്നും ചെയ്തില്ല


ഈ രണ്ടു കാര്യങ്ങള്‍ക്കൊണ്ടാണ് ലോക കേരളസഭയില്‍ പങ്കെടുക്കാതിരുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഫണ്ട് സമാഹരണത്തിന് സഹായകരമാകുന്ന ആളുകളെയാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ വികസനത്തിനുവേണ്ടിയോ പ്രവാസികളുടെ ഉന്നമനത്തിനുവേണ്ടിയോ ഉള്ള ഒരു നടപടിയും ലോക കേരളസഭയിലൂടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഊരാളുങ്കൽ സൊസൈറ്റി എന്തിന് ഇത്രയും കാശിറക്കി?

ഊരാളുങ്കൽ സൊസൈറ്റി എന്തിന് ഇത്രയും കാശിറക്കി?

ഇത്തരം മാമാങ്കങ്ങള്‍ നടത്തുന്നതിനു പകരം പ്രവാസികള്‍ക്കായി ആദ്യം ചെയ്യേണ്ടത് നിലവിലുള്ള നിയമമനുസരിച്ച് അനധികൃത റിക്രൂട്ട്‌മെന്റ് തടയാനും കബളിപ്പിക്കുന്നപ്പെടുന്നവരെ രക്ഷിക്കാനുമുള്ള നടപടിയെടുക്കുകയാണ്. 16 കോടി രൂപയാണ് ലോക കേരള സഭയ്ക്ക്‌ വേദിയൊരുക്കിയിരിക്കുന്നതിന് ചെലവാക്കിയിരിക്കുന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇത്രയും തുക ഇതിനായി അനുവദിക്കേണ്ട എന്തു സാഹചര്യമാണുള്ളതെന്നും മുരളീധരന്‍ ചോദിച്ചു.

പങ്കെടുക്കുന്നവരുടെ പശ്ചാത്തലം എന്ത്?

പങ്കെടുക്കുന്നവരുടെ പശ്ചാത്തലം എന്ത്?

ഭരിക്കുന്ന സര്‍ക്കാരിന്റെ തീരുമാനം എന്നതിനപ്പുറം ഒരു മാനദണ്ഡവുമില്ലാതെയാണ് പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത്. ലോക കേരളസഭയില്‍ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും വി മുരളീധരൻ പറഞ്ഞു. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളെയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

എല്ലാത്തിനും സമാന്തരമുണ്ടാക്കാനുള്ള ശ്രമം

എല്ലാത്തിനും സമാന്തരമുണ്ടാക്കാനുള്ള ശ്രമം

ലോക കേരള സഭ സംബന്ധിച്ച് വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ നടത്തിയിട്ടില്ല. മുഖ്യമന്ത്രി ഒരു കത്തയച്ചു എന്നതിനപ്പുറം ഒരു കാര്യവും ആലോചിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. കേരള സര്‍ക്കാര്‍ എല്ലാറ്റിനും സമാന്തരസംവിധാനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെയാണെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യമില്ലല്ലോയെന്നും മുരളീധരന്‍ പറഞ്ഞു.

English summary
V Muraleedharan's comments against Kerala Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X