കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പറയേണ്ടത് പറ‌ഞ്ഞപ്പോൾ കൊള്ളേണ്ടിടത്ത് കൊണ്ടല്ലോ.. ഇത് കമ്മ്യൂണിസ്റ്റ് രാജ്യമല്ല';പിണറായിക്ക് മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം; ഇടുക്കി, കോട്ടയം ജില്ലകളെ പെട്ടെന്ന് ഗ്രീൻ സോണാക്കിയതാണ് വിനയായതെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. മുരളീധരന്റേത് കേന്ദ്രമന്ത്രിക്ക് ചേർന്ന പ്രതികരണമല്ലെന്നും സംസ്ഥാനത്തെ സംവിധാനങ്ങളുമായി ആലോചിച്ച് എടുത്ത തിരുമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സോണിയയുടെ 11 അംഗ ടീം കളത്തില്‍! യുഎസ് മോഡൽ പ്ലാനുമായി ചിദംബരം!! 12 കോടി പേർക്ക്സോണിയയുടെ 11 അംഗ ടീം കളത്തില്‍! യുഎസ് മോഡൽ പ്ലാനുമായി ചിദംബരം!! 12 കോടി പേർക്ക്

ഇപ്പോഴിതാ പിണറായിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വി മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് മുരളധീരന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

 കള്ളക്കളി എന്തിനെന്ന് പറയണം

കള്ളക്കളി എന്തിനെന്ന് പറയണം

പറയേണ്ടത് പറ‌ഞ്ഞപ്പോൾ കൊള്ളേണ്ടിടത്ത് കൊണ്ടല്ലോയെന്നാണ് മുഖ്യമന്ത്രിയുടെ കരുതൽ പ്രഭാഷണത്തിനൊടുവിലെ രോഷപ്രകടനം കണ്ടപ്പോൾ തോന്നിയത്. കൊവിഡ് പ്രതിരോധത്തിന്റെ‍ കാര്യത്തിൽ സംസ്ഥാന സർക്കാരിന് ജാഗ്രതക്കുറവുണ്ടായി എന്നുതന്നെയാണ് എന്റെ‍ നിലപാട്. 35 ദിവസമായി ലോക് ഡൗണിൽ തുടർന്നിട്ടും എങ്ങനെയാണ് വ്യത്യസ്ത ഇടങ്ങളിൽ ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുണ്ടാകുന്നത്? ഇടുക്കിയിൽ മൂന്നും പാലക്കാട് ഒരു കേസും പോസിറ്റീവ് ആയത് രണ്ടാം ദിവസവും മറച്ചുവച്ച കള്ളക്കളി എന്തിനെന്ന് പിണറായി പറയണം.

 പ്രധാനമന്ത്രി തിരുമാനിച്ചത്

പ്രധാനമന്ത്രി തിരുമാനിച്ചത്

കൊവിഡ് ടെസ്റ്റുകളുടെ കാര്യത്തിൽ മുഴുവനും ഈ മറച്ചുവയ്ക്കൽ നടന്നിട്ടുണ്ടോ ഇനി? ലോക് ‍ഡൗൺ ഇളവു നൽകിയതിന്റെ പരിണിത ഫലം കണ്ടു തുടങ്ങുന്നേയുള്ളൂ. സമൂഹ വ്യാപനഘട്ടം കൂടിയുണ്ടാൽ കേരളത്തിന് അത് താങ്ങാനാകില്ല. അതുകൊണ്ടാണ് സർക്കാരിന് പറ്റിയ പിഴവ് ചൂണ്ടിക്കാട്ടിയത്.കൃത്യമായ പഠനങ്ങളുടെയും ശാസ്ത്രീയ നിഗമനങ്ങളുടെയും വിദഗ്ധോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ലോക് ഡൗൺ മുന്നോട്ടുകൊണ്ടുപോകാൻ തിരുമാനിച്ചത്.

 സ്തുതിപാഠകർ തിരിച്ചറിയണം

സ്തുതിപാഠകർ തിരിച്ചറിയണം

അതിനെ തകിടം മറിക്കും വിധത്തിൽ ഇളവുകൾ പ്രഖ്യാപിച്ച പിണറായി സർക്കാരാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവർ‍ത്തിച്ചത്. നിങ്ങളുടെ കെടുകാര്യസ്ഥതയുടെ ദുരന്തഫലം ഇവിടുത്തെ സാധാരണ ജനങ്ങളാണ് അനുഭവിക്കേണ്ടത് എന്നുകൂടി ഓർക്കണം.ഇന്ദിരയാണ് ഇന്ത്യയെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടത് സ്തുതിപാഠകർ തിരിച്ചറിയണം.

 കമ്മ്യൂണിസ്റ്റ് രാജ്യമല്ല

കമ്മ്യൂണിസ്റ്റ് രാജ്യമല്ല

പിണറായി വിജയനേയും കൂട്ടരേയും കാത്തിരിക്കുന്നതും ഇതേ ദുർഗതിയാണ്.സർക്കാരിന്റെ പ്രവർ‍ത്തനങ്ങൾ വിമർ‍ശനങ്ങൾക്ക് അതീതമാണെന്ന് ആരും ധരിക്കരുത്. ഈ ജനാധിപത്യ രാജ്യത്ത് ഏത് പൗരനും അതിനവകാശമുണ്ട്. ഇതൊരു ജനാധിപത്യരാജ്യമാണ്, കമ്യൂണിസ്റ്റ് രാജ്യമല്ല.

 കൊവിഡ് പ്രതിരോധം താളം തെറ്റും

കൊവിഡ് പ്രതിരോധം താളം തെറ്റും

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും പറ്റിയ പിഴവ് ഏറ്റുപറയണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. പകരം വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകണം. എവിടെയെങ്കിലും നേരിയ പാളിച്ചയുണ്ടായാൽ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ കൊവിഡ് പ്രതിരോധത്തിന്റെ താളം തെറ്റും. കേരളം ഒന്നാം നമ്പർ പ്രചാരണം പോരെന്ന് ചുരുക്കം. അതിനുള്ള പ്രവർത്തനങ്ങളുണ്ടാകണം, അല്ലാതെ കേരളത്തെ നാണം കെടുത്തരുത് !

'കോൺഗ്രസ് ഇക്കാര്യം നേരത്തേ ആവശ്യപ്പെട്ടു'; കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തെ സ്വാഗതം ചെയ്ത് ചിദംബരം'കോൺഗ്രസ് ഇക്കാര്യം നേരത്തേ ആവശ്യപ്പെട്ടു'; കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തെ സ്വാഗതം ചെയ്ത് ചിദംബരം

 'ഭീഷണി മുഴക്കുകയാണ് സര്‍ക്കാര്‍, ഇത് ഇവിടംകൊണ്ടൈാന്നും തീരില്ല'.. രൂക്ഷവിമർശനവുമായി ശോഭാ സുരേന്ദ്രൻ 'ഭീഷണി മുഴക്കുകയാണ് സര്‍ക്കാര്‍, ഇത് ഇവിടംകൊണ്ടൈാന്നും തീരില്ല'.. രൂക്ഷവിമർശനവുമായി ശോഭാ സുരേന്ദ്രൻ

English summary
V Muraleedharan's reply to Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X