കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ പോസ്റ്റിലേക്ക് പിണറായിയുടെ തകര്‍പ്പന്‍ ഹെഡര്‍ പറന്നിറങ്ങി; പരിഹസിച്ച് വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ട നിയമ സഭയ്ക്ക് അകത്തും പുറത്തും നടന്ന സംഭവ വികാസങ്ങളെ പരിഹസിച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍. ഫുട്ബോള്‍ കമന്‍ററിയുടെ രൂപത്തിലുള്ള ആക്ഷേപ ഹാസ്യക്കുറിപ്പാണ് വി മുരളീധരന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

മുസ്ലീം ട്രോഫിക്കായുള്ള പരമ്പരയിലെ ഇന്നലെ നടന്ന മത്സരത്തില്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അതേപടി ഗവർണറെ കൊണ്ട് വായിപ്പിച്ച് പൗരത്വ ഫുട്ബോളിൽ ഒരു ഗോളിന് മുന്നിലെത്തി നില്‍ക്കുന്നതായും അദ്ദേഹം കുറിക്കുന്നു. വി മുരളീധരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നിയമസഭയ്ക്ക് അകത്തും

നിയമസഭയ്ക്ക് അകത്തും

പൗരത്വ നിയമ ഭേദഗതിക്കെതിരെയെന്ന പേരിൽ മുസ്ലീം വോട്ടുറപ്പിക്കാനുള്ള ഫുട്ബോൾ കളിയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഇന്ന് നിയമസഭയ്ക്ക് അകത്തും അരങ്ങേറി. അനവധി മുന്നേറ്റ ശ്രമങ്ങൾ നടത്തിയെങ്കിലും ടീം ചെന്നിത്തല പതിവുപോലെ ഒന്നും ഗോളാക്കിയില്ല.

ഒരു ഗോളിന് മുന്നില്‍

ഒരു ഗോളിന് മുന്നില്‍

ടീം പിണറായി ആകട്ടെ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അതേപടി ഗവർണറെ കൊണ്ട് വായിപ്പിച്ച് മുസ്ലീം ട്രോഫി പൗരത്വ ഫുട്ബോളിൽ ഒരു ഗോളിന് മുന്നിലെത്തി.

ഹെഡർ പറന്നിറങ്ങിയത്

ഹെഡർ പറന്നിറങ്ങിയത്

ഇന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമ ഭേദഗതിയെ വിമർശിക്കുന്ന പതിനെട്ടാം ഖണ്ഡിക ഗവർണർ വായിക്കാതെ വിടുമെന്ന് കരുതിയ ടീം ചെന്നിത്തലയുടെ ഗോൾ പോസ്റ്റിലേക്കാണ്, കത്തയച്ചും കെഞ്ചിപ്പറഞ്ഞും ടീം പിണറായി ഒരുക്കിയ തകർപ്പൻ ഹെഡർ പറന്നിറങ്ങിയത്. പക്ഷേ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ വിയോജിപ്പ് വൃത്തിയായി നിയമസഭയിലും പറഞ്ഞു.

ഗാലറിയിലുയർന്ന അഭിപ്രായം

ഗാലറിയിലുയർന്ന അഭിപ്രായം

മുഖ്യമന്ത്രിയെ ബഹുമാനിക്കുന്നുവെന്നും തന്റെ ഭരണഘടനാ ബാധ്യത നിറവേറ്റുന്നുവെന്നും പറഞ്ഞ് ഗവർണർ പതിനെട്ടാം ഖണ്ഡികയെ സ്വന്തം അഭിപ്രായവും നയവുമായി ഏറ്റെടുക്കാതെ വായിച്ചു വിട്ടത് ടീം പിണറായിയുടെ വിജയഗോളിന്റെ തിളക്കം കുറച്ചെന്നാണ് ഗാലറിയിലുയർന്ന അഭിപ്രായം.

പരിഗണിച്ചുകൂടായിരുന്നോ?

പരിഗണിച്ചുകൂടായിരുന്നോ?

ശൃംഖലയിൽ പങ്കെടുക്കാൻ മുസ്ലീം ലീഗിൽ നിന്നു വരെ ആളെയിറക്കിയ പിണറായി വിജയൻ യുഡിഎഫിനെ ഇങ്ങനെ നിലംപരിശാക്കരുതായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. പൗരത്വ പ്രക്ഷോഭത്തിന് പിണറായി വിളിച്ചയുടൻ ഓടി വന്ന് പാളയത്ത് സമരപ്പന്തലിൽ ഒന്നിച്ചിരുന്ന ചെന്നിത്തല കൊണ്ടുവന്ന ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയമെങ്കിലും പരിഗണിച്ചുകൂടായിരുന്നോ?

 പുളുവായിരുന്നോ?

പുളുവായിരുന്നോ?

മുസ്ളീം ട്രോഫി മത്സരമാണെന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല, എന്നാലും ഒരു വിഷമം, നിങ്ങൾ കൂട്ടുകാർ ഗോൾ പോസ്റ്റിൽ തുരുതുരാ സെൽഫ്ഗോളടിക്കുന്നത് കാണുമ്പോൾ. അതോ ഇനി ഈ പൗരത്വ പ്രക്ഷോഭത്തിൽ കേരളം ഒറ്റക്കെട്ടാണെന്ന് പറഞ്ഞതൊക്കെ പുളുവായിരുന്നോ? ഒരു കാര്യം പറയാൻ മറന്നു.

മധ്യനിരയുടെ പ്രകടനം

മധ്യനിരയുടെ പ്രകടനം

ഗവർണറെ നിയമസഭയിൽ കടക്കാൻ പോലും അനുവദിക്കില്ലെന്ന് പറഞ്ഞ് വഴിയിൽ തടഞ്ഞും പ്ലക്കാർഡുയർത്തി സഭയിൽ നിലത്തു കിടന്നും ടീം ചെന്നിത്തലയുടെ മധ്യനിരയുടെ പ്രകടനം ഗംഭീരമായിരുന്നു. പക്ഷേ ടീം പിണറായിയുടെ വാച്ച് ആൻഡ് വാർഡ് അവരെ പിടിച്ചു കെട്ടിക്കളഞ്ഞില്ലേ.

അടുത്ത വേദിയില്‍ നോക്കാം

അടുത്ത വേദിയില്‍ നോക്കാം

പോട്ടെ, സാരമില്ല. അടുത്ത മുസ്ലിം ട്രോഫി പൗരത്വ ഫുട്ബോൾ മത്സരവേദിയിൽ നോക്കാം. ഒരു പെനാൽറ്റി കിക്കെങ്കിലും ഗോളാക്കാൻ ടീം പിണറായി സമ്മതിക്കാതിരിക്കില്ല!- വി മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

വി മുരളീധരന്‍

 പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം, ഡോ. കഫീൽ ഖാൻ അറസ്റ്റിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം, ഡോ. കഫീൽ ഖാൻ അറസ്റ്റിൽ

 കൊറോണയിൽ വിറച്ച് ലോകം, ചൈനയിൽ മരണസംഖ്യ 170 കടന്നു, ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന കൊറോണയിൽ വിറച്ച് ലോകം, ചൈനയിൽ മരണസംഖ്യ 170 കടന്നു, ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

English summary
V Muraleedharan say about policy declaration by kerala governer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X