Get Updates
Get notified of breaking news, exclusive insights, and must-see stories!

‘പാകിസ്താനി ഭാര്യയുടെ ചിത്രം സുലൈമാൻ ഹാജി മറച്ചുവച്ചു’;ചിത്രങ്ങൾ പുറത്തുവിട്ടു വി മുരളീധരൻ

മലപ്പുറം;കൊണ്ടോട്ടിയിലെ എലൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെടി സുലൈമാൻ ഹാജിക്കെതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ.സുലൈമാൻ ഹാജി പാക്സിസ്ഥാൻ സ്വദേശിയായ തന്റെ രണ്ടാം ഭാര്യയുടെ ചിത്രം മറച്ചുവെച്ചുവെന്ന് മുരളീധരൻ ട്വീറ്റ് ചെയ്തു. സുലൈമാൻ ഹാജിയുടെ ഭാര്യയുടെ ചിത്രവും പാസ്പോർട്ട് വിവരങ്ങളും മുരളീധരൻ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സിപിഎം പിന്തുണയോടെ കൊണ്ടോട്ടിയിൽ മത്സരിക്കുന്ന കെടി സുലൈമാൻ ബാജി തന്റെ 19 വയസുള്ള പാക്കിസ്ഥാനിയായ രണ്ടാം ഭാര്യയുടെ വിവരങ്ങൾ നാമനിർദ്ദേശ പത്രികയിൽ മറച്ചുവെച്ചു. ഇക്കാര്യത്തിൽ ലിബറൽ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്റെ മൗനം അതിശയിപ്പിക്കുന്നില്ല', മുരളീധരൻ ട്വീറ്റിൽ കുറിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

sulaimanhaji-1616

എംഎൽഎയാകാൻ ഒരുങ്ങുന്നൊരാൾ ഒരു വിദേശ പൗരന്റെ വിവരങ്ങൾ മറച്ചുവെയ്ക്കുമ്പോൾ അതിൽ ജനങ്ങൾക്ക് വിശദീകരണം വേണമെന്നും മുരളീധരരൻ പോസ്റ്റിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരെ ചെയ്താണഅ മുരളീധരൻ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.

കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം സൂക്ഷ്മ പരിശോധനയ്ക്കിടെ സുലൈമാൻ ഹാജിയുടെ പത്രിക ആദ്യം മാറ്റിവെച്ചിരുന്നു. ഭാര്യയുടെ വിവരങ്ങൾ നൽകേണ്ട ഭാഗത്ത് ബാധകമല്ല രേഖപ്പെടുത്തിയതിനാലായിരുന്നു ഇത്. ഇതോടെ സുലൈമാൻ ഹാജി്കക് രണ്ട് ഭാര്യയുണ്ടെന്ന ആരോപണവുമായി യുഡിഎഫും രംഗത്തെത്തിയിരുന്നു. റാവൽപിണ്ടി സ്വദേശിയായ യുവതിയുമായി ദുബൈയിൽ വെച്ച് സുലൈമാൻ ഹാജിയുടെ വിവാഹം കഴിഞ്ഞെന്ന് രേഖകൾ ഉൾപ്പെടെ നൽകിയായിരുന്നു യുഡിഎഫ് പരാതി നൽകിയത്. തുടർന്ന് പത്രിക കൂടുതൽ പരിശോധനയ്ക്കായി റിട്ടേണിംഗ് ഓഫീസർ മാറ്റിവെച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ പത്രിക സ്വീകരിക്കുകയായിരുന്നു.

Recommended Video

cmsvideo
    പിണറായി വിജയന്റെ സ്വന്തം ജില്ല ആര്‍ക്കൊപ്പം ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+