കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോടിയേരി ആശങ്കപെടേണ്ട, ഇംഗ്ലീഷ് മനസിലാകാത്തവരെ ഉപദേശകരാക്കിയാലുള്ള അനുഭവമാണ് കോടിയേരിക്ക്'

Google Oneindia Malayalam News

തിരുവനന്തപുരം; സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് സിപിഎം നേതാക്കളും മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വര്‍ണ്ണക്കടത്തുകാരിയുടെ വാദമാണ് ഉന്നയിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി മുരളീധരന്‍. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കേസായിട്ടുകൂടി തരംതാണ വാദങ്ങളുയര്‍ത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത്തരം വാദങ്ങളില്‍ നിന്ന് സര്‍ക്കാരും സിപിഎമ്മും പിന്മാറണമെന്നും വി മുരളീധരന്‍ പറഞ്ഞു. കാസര്‍കോട് ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടന പരിപാടിയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 muraleedharan-159

ഞാന്‍ സംശയത്തിന്റെ നിഴലിലാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. അക്കാര്യത്തില്‍ കോടിയേരി ആശങ്കപ്പെടേണ്ട, കോടിയേരി നോക്കേണ്ടത് സ്വന്തം പാര്‍ട്ടിയുടെ കാര്യം നോക്കിയാല്‍ മതി. മുഖ്യമന്ത്രിയുടെയും കൂട്ടാളികളുടെയും പിന്തുണയോടെ സ്വര്‍ണ്ണക്കടത്ത് നടക്കുന്നത് ലോകത്തില്‍ ഇതാദ്യമാണ്. നയതന്ത്ര ചാനല്‍ വഴിയാണ് സ്വര്‍ണക്കടത്ത് നടന്നത്.

ഇംഗ്ലീഷ് വായിച്ച് മനസിലാക്കാന്‍ അറിയാത്തവരെ ഉപദേശകരാക്കിയാലുള്ള അനുഭവമാണ് കോടിയേരിക്ക് വീണ്ടും ഉണ്ടായതെന്നും വി മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സുരക്ഷിതത്വമെടുത്ത് പന്താടുകയാണ് സിപിഎം. ഇല്ലാത്ത ആരോപണങ്ങളുമായി രംഗത്ത് വരുന്നതിലൂടെ മുഖ്യമന്ത്രിയും ചെയ്യുന്നത് ഇതു തന്നെയാണ്. കേരള പോലീസിന്റെ സംഘം എന്‍ഐഎയെ സഹായിക്കുകയാണ് വേണ്ടതെന്ന് മനസിലാക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ഇടപെടൽ സ്വർണക്കടത്തുകേസിലെ ആസൂത്രകരെ രക്ഷിക്കാനുള്ളതാണെന്ന സംശയം ഉയരുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. സ്വർണം കടത്തിയത് നയതന്ത്ര ബാഗിലാണെന്ന് എൻ.ഐ.എ. വ്യക്തമാക്കിയിട്ടുണ്ട്. അതോടെ, മുരളീധരൻ സംശയത്തിന്റെ നിഴലിലാണ്.ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിദേശകാര്യ സഹമന്ത്രിയുടെ കസേരയിലിരിക്കുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കുന്നത് നല്ലതായിരിക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു.

 <strong> കോണ്‍ഗ്രസിന് ആശ്വാസം; എംഎല്‍എമാര്‍ ജയ്പൂരിലേക്ക് മടങ്ങി, പാര്‍ട്ടി ഒറ്റക്കെട്ടെന്ന് അവിനാശ് പാണ്ഡെ</strong> കോണ്‍ഗ്രസിന് ആശ്വാസം; എംഎല്‍എമാര്‍ ജയ്പൂരിലേക്ക് മടങ്ങി, പാര്‍ട്ടി ഒറ്റക്കെട്ടെന്ന് അവിനാശ് പാണ്ഡെ

ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ എല്‍ജെപി; ബിഹാര്‍ എന്‍ഡിഎ പിളര്‍പ്പിന്‍റെ വക്കില്‍ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ എല്‍ജെപി; ബിഹാര്‍ എന്‍ഡിഎ പിളര്‍പ്പിന്‍റെ വക്കില്‍

സ്വപ്നയ്ക്കും സന്ദീപിനും പിറകെ പാഞ്ഞ് ചാനല്‍ സംഘവും: സിഡി വേട്ടക്കഥയെ അനുസ്മരിപ്പിക്കും ചേസിങ്</a></strong><a class=" title="സ്വപ്നയ്ക്കും സന്ദീപിനും പിറകെ പാഞ്ഞ് ചാനല്‍ സംഘവും: സിഡി വേട്ടക്കഥയെ അനുസ്മരിപ്പിക്കും ചേസിങ്" />സ്വപ്നയ്ക്കും സന്ദീപിനും പിറകെ പാഞ്ഞ് ചാനല്‍ സംഘവും: സിഡി വേട്ടക്കഥയെ അനുസ്മരിപ്പിക്കും ചേസിങ്

English summary
V Muraleedharan slams Kodiyeri balakrishnan over gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X