• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പിണറായി വാരിക്കോരിത്തന്ന പരസ്യത്തിൻ്റെ കോടികളിൽ കണ്ണ് മഞ്ഞളിച്ചോ..?';മാധ്യമങ്ങൾക്കെതിരെ മുരളീധരൻ

തിരുവനന്തപുരം; ഡോളർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ സത്യവാങ്മൂലത്തിൽ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ ആഴ്ചകളോളം ചര്‍ച്ച ചെയ്യുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ കള്ളക്കടത്ത് ഒരു ചര്‍ച്ചാവിഷയമേയല്ലേയെന്ന് വി മുരളീധരൻ ചോദിച്ചു. ആരെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത്,പിണറായി വിജയന്‍ വാരിക്കോരിത്തന്ന പരസ്യത്തിൻ്റെ കോടികളിൽ കണ്ണ് മഞ്ഞളിച്ചോ അതോ 118 എ പോലുള്ള കരിനിയമങ്ങള്‍ കൊണ്ടുവന്ന് വാ മൂടിക്കെട്ടുമെന്ന് ഭയന്നോയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുരളീധരൻ ചോദിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാവും ഒരു മുഖ്യമന്ത്രി കള്ളക്കടത്ത് നടത്തി എന്ന് കോടതിക്ക് മുന്നില്‍ മൊഴിയെത്തുന്നത്.രണ്ട് മന്ത്രിസഭാംഗങ്ങളും സ്പീക്കറും കള്ളക്കടത്ത് സംഘത്തില്‍പ്പെട്ടവരാണെന്നും കോടതിയെ ധരിപ്പിക്കുന്നത്...നാണംകെട്ട ഈ ചരിത്രം കുറിച്ചത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനും സഹപ്രവര്‍ത്തകരുമാണ്..ഈ രാജ്യത്തോട് കൊടിയ വഞ്ചനകാട്ടിയ രാഷ്ട്രീയ നേതൃത്വത്തോട് പ്രബുദ്ധകേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ എടുക്കുന്ന സമീപനമെന്താണ്...?

നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ ആഴ്ചകളോളം ചര്‍ച്ച ചെയ്യുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ കള്ളക്കടത്ത് ഒരു ചര്‍ച്ചാവിഷയമേയല്ല...നമ്പര്‍ വണ്‍ ചാനല്‍ ഈ വിഷയം അറിഞ്ഞതായി ഭാവിച്ചില്ല..മറ്റൊരു പ്രമുഖന് ഇത് മുഖ്യമന്ത്രിയെ വേട്ടയാടലാണ്...വേറൊരിടത്ത് സിപിഎമ്മിലെ പുതുമുഖ സ്ഥാനാര്‍ഥികളാണ് വിഷയം..ആരെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത്...?പിണറായി വിജയന്‍ വാരിക്കോരിത്തന്ന പരസ്യത്തിൻ്റെ കോടികളിൽ കണ്ണ് മഞ്ഞളിച്ചോ..?അതോ 118 എ പോലുള്ള കരിനിയമങ്ങള്‍ കൊണ്ടുവന്ന് വാ മൂടിക്കെട്ടുമെന്ന് ഭയന്നോ..?

ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇഴയുന്നവരാണ് നരേന്ദ്രമോദിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുന്നെന്ന് വീമ്പിളക്കുന്നത്...കസ്റ്റംസ് എന്തിന് ഇപ്പോള്‍ ഇത് വെളിപ്പെടുത്തി എന്നാണ് ചിലർ ചോദിക്കുന്നത്..ഹൈക്കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വന്തം സഹപ്രവര്‍ത്തകര്‍ അതിനുള്ള ഉത്തരം നല്‍കും....കസ്റ്റംസിനെതിരെ ജയില്‍ ഡിജിപി നല്‍കിയ സത്യവാങ്മൂലത്തിനുള്ള മറുപടി കോടതി കേസ് എടുക്കുന്നതിന് തൊട്ടുമുമ്പ് ആ ഏജന്‍സി നല്‍കി...ജയിലില്‍ ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കാന്‍ ഉന്നതബന്ധത്തെക്കുറിച്ച് അവര്‍ തന്നെ നല്‍കിയ മൊഴി കോടതിയെ ധരിപ്പിച്ചു...

cmsvideo
  സ്വർണക്കടത്തിൽ പിണറായിക്കും ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് സ്വപ്ന | Oneindia Malayalam

  ഇനി ഹൈക്കോടതി തിരഞ്ഞെടുപ്പിന് വേണ്ടി ഇടപെട്ടു എന്നാണ് മാധ്യമങ്ങളുടെ നിലപാടെങ്കില്‍ സ്വദേശാഭിമാനിയുടെ പിന്‍മുറക്കാരോട് സഹതപിക്കാനേ മാര്‍ഗമുള്ളൂ....

  English summary
  V muraleedharan slams media regarding the reporting on customs affidavit on dolar case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X