‘ദേശീയപാതയോരങ്ങളിൽപോലും അമ്മായിയച്ഛന്റേയും മരുമകന്റേയും പടം വച്ച് ജനത്തെ തെറ്റിധരിപ്പിക്കുന്നു'; വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി മുഹമ്മദ് റിയാസിനേയും രൂക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രം ഞെരുക്കുകയാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് ഏറ്റെടുത്ത് വ്യാജ പ്രചരണം നടത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു.ദേശീയപാതയോരങ്ങളില്‍ പോലും അമ്മായിയച്ഛന്റെയും മരുമകന്റെയും പടംവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ച് തയ്യാറാക്കിയ പദ്ധതികൾ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കരുതെന്നാണ് പറയാനുള്ളതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
'മൂന്നാറിലെ ദേശീയപാതയും അവിടുത്തെ ഇക്കോ ലോഡ്ജുമെല്ലാം മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. അതൊക്കെ സംസ്ഥാന സർക്കാരിന്റേതാണെന്ന് തെറ്റിധരിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം പോസ്റ്റിട്ടത്. അത് കാരണം കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസനങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് മനസിലാക്കാൻ സാധിച്ചു. കേന്ദ്രസർക്കാർ ഞെരുക്കുന്നുവെന്നാണ് ഇവർ കുറെ കാലമായി നടത്തുന്ന പ്രചരണം. വാസ്തവത്തിൽ കേന്ദ്രസർക്കാരാണ് കേരളത്തിലെ ജനോപകാരപ്രദമായിട്ടുള്ള പദ്ധതികൾ നടപ്പാക്കുന്നുവെന്ന് പറയേണ്ടി വന്നത് കേന്ദ്രം ഞെരുക്കുന്നുവെന്ന് ഒരുവശത്ത് പ്രചരിപ്പിക്കുകയും കേന്ദ്ര പദ്ധതികള്‍ മുഴുവൻ തങ്ങളുടേതാണെന്ന വ്യാജ പ്രചാരണം നടത്തുകയുമാണ്.

ദേശീയപാതയോരങ്ങളില്‍ പോലും അമ്മായിയച്ഛന്റെയും മരുമകന്റെയും പടംവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോശ്‍ ജനങ്ങൾ വസ്തുതൾ മനസിാക്കാൻ വേണ്ടി ഞാൻ ഇന്നലത്തെ അവസരം ഉപയോഗിച്ചു. അത് രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാണെന്ന് പറയുമ്പോൾ എനിക്ക് ചിരിയാണ് വന്നത്.കഴിഞ്ഞ ഒന്നര മാസം നടന്ന കാര്യങ്ങൾ മറന്നുപോയോ എന്നാണ് അവരോട് ചോദിക്കാനുള്ളത്.
സംസ്ഥാനത്തെ ജനങ്ങളുടെ പണം ഉപയോഗിച്ച് അമ്മായിഅച്ചനും മരുമകനും കൂടി കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ കേന്ദ്രസർക്കാരിനും എനിക്കുമെതിരെ നടത്തിയ പ്രചരണം മുഴുവൻ അവർ മറന്ന് പോയോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ജനങ്ങളുടെ പണം ഉപയോഗിച്ച് തയ്യാറാക്കിയ പദ്ധതികൾ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കരുതെന്ന് അവർ സ്വയം പറയുകയാണ് വേണ്ടത്. നേതാക്കളെ കുറിച്ചെല്ലാം കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. അവരെ തെറ്റിധരിപ്പിക്കാൻ സാധിക്കില്ല.
കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. അവരെ തെറ്റിധരിപ്പിക്കാൻ സാധിക്കില്ല. ബി ജെ പിയില്‍ ചേര്‍ന്ന ഫാ ഷൈജു കുര്യനെതിരെയുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന്, സഭയ്ക്കകത്തുള്ള തര്‍ക്കമാണ് അതിന് കാരണമെന്നും അതിലേക്ക് കടക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications