കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയും സിപിഎമ്മും വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണോ? പരിഹസിച്ച് വി മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ വിവാദത്തിലും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്ത്. തുറന്ന പുസ്തകമാണ് കേരളത്തിലെ ഇടതു സർക്കാർ എന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തിനാണ് സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പോയതെന്ന് വി മുരളീധരൻ.

ഇത്തവണയും മുഖ്യമന്ത്രിക്ക് കിട്ടിയ ഉപദേശം തെറ്റിയെന്നാണ് എനിക്ക് തോന്നുന്നതെന്നും വി മുരളീധരൻ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.

മുഖംമൂടികൾ അഴി‍ഞ്ഞു വീഴുന്നു

മുഖംമൂടികൾ അഴി‍ഞ്ഞു വീഴുന്നു

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ലൈഫ് മിഷനിലും സ്വർണക്കളളക്കടത്ത് ഇടപാടിലും പിണറായി വിജയന്റെയും ഇടതു സർക്കാരിന്റെയും മുഖംമൂടികൾ ഒന്നൊന്നായി അഴി‍ഞ്ഞു വീഴുകയാണ്. എൻ ഐ എ വന്നാലും സിബിഐ വന്നാലും അന്വേഷിക്കട്ടെ, തുറന്ന പുസ്തകമാണ് കേരളത്തിലെ ഇടതു സർക്കാർ എന്നാണല്ലോ മുഖ്യമന്ത്രി പലകുറി പറഞ്ഞത്. എന്നിട്ടെന്തേ ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പോയത്?

കോടതിയിൽ പോകേണ്ട കാര്യമുണ്ടായിരുന്നോ?

കോടതിയിൽ പോകേണ്ട കാര്യമുണ്ടായിരുന്നോ?

സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് സുപ്രീംകോടതി അഭിഭാഷകനെ കളത്തിലിറക്കിയത് എന്തിനാണ്? സർക്കാരിന് ഒന്നും മറയ്ക്കാനില്ലെങ്കിൽ സിബിഐ അന്വേഷണത്തിനെതിരെ കോടതിയിൽ പോകേണ്ട കാര്യമുണ്ടായിരുന്നോ? ഒടുവിൽ കോടതിക്കും സർക്കാരിന്റെ ഉളളിലിരുപ്പ് പിടികിട്ടി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് എഫ്സിആർഎ ചട്ടം ബാധകമാകില്ലെന്നും യൂണിടാക്കും റെഡ് ക്രസന്റും തമ്മിലാണ് ഇടപാടെന്നും സർക്കാരിന് ബന്ധമില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചതൊക്കെ എത്ര ബാലിശമായാണ് ?

അത് ചട്ടവിരുദ്ധമാണ്

അത് ചട്ടവിരുദ്ധമാണ്

അതുകൊണ്ടാണല്ലോ സിബിഐക്ക് അന്വേഷണം തുടരാമെന്നും സർക്കാർ സഹകരിക്കണമെന്നും കോടതിക്ക് നിർദേശിക്കേണ്ടിവന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാണ്. അനുമതിയില്ലാതെ വിദേശ സഹായം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അത് ചട്ടവിരുദ്ധമാണ്. പ്രാഥമിക നിയമ പരിജ്ഞാനമുള്ളവർക്ക് പോലും ഇതറിയാം. എന്നിട്ടും സിബിഐ പരിശോധിക്കുന്നതെന്തിന് എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണോ?

കിട്ടിയ ഉപദേശം തെറ്റി

കിട്ടിയ ഉപദേശം തെറ്റി

സി ബി ഐ ചുമത്തിയ കുറ്റങ്ങൾ പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കരുതൽ പ്രഭാഷണത്തിൽ പറയുന്നത് കേട്ടു. ഇത്തവണയും മുഖ്യമന്ത്രിക്ക് കിട്ടിയ ഉപദേശം തെറ്റിയെന്നാണ് എനിക്ക് തോന്നുന്നത്! ഇതിപ്പോൾ പലതവണയായി സർക്കാർ ഖജനാവിൽ നിന്ന് പണമിറക്കി സുപ്രീം കോടതി അഭിഭാഷകനെ കൊണ്ടുവരുന്നു. കേസ് തോൽക്കുന്നു. ഹൈക്കോടതിയിൽ വൻ ശമ്പളം നൽകി നിയോഗിച്ചിരിക്കുന്ന അഡ്വക്കറ്റ് ജനറലടക്കം സർക്കാർ അഭിഭാഷകരൊക്കെ എന്തിനാണപ്പോൾ ?

സിബിഐ നേരറിഞ്ഞാൽ എന്താണ് കുഴപ്പം?

സിബിഐ നേരറിഞ്ഞാൽ എന്താണ് കുഴപ്പം?

അവരൊന്നും വാദിക്കാൻ അറിയാത്തവരായതുകൊണ്ടാണോ ലക്ഷങ്ങൾ ഇറക്കി സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
പെരിയയിലും ലൈഫിലും സിബിഐ നേരറിഞ്ഞാൽ എന്താണ് കുഴപ്പം ? സർക്കാർ തുറന്ന പുസ്തകമാണെങ്കിൽ മുഖ്യമന്ത്രി വെറുതെ വിയർക്കേണ്ട കാര്യമില്ലല്ലോ. അതോ ഇനി മടിയിൽ കനമിരിക്കുന്നതിന്റെ അങ്കലാപ്പാണോ സഖാവിന്!!''

English summary
V Muraleedharan slams Pinarayi Vijayan and Left government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X