കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് പരിഹാസം, 'അച്ചാറും ഉപ്പേരിയും അല്ല, കേരളം മുന്നിലെന്നത് തലകുത്തി നടക്കുന്നത് പോലെ'!

Google Oneindia Malayalam News

ദില്ലി: പ്രവാസികളുടെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അച്ചാറും ഉപ്പേരിയും കൊടുത്ത് വിടുന്നത് പോലെ ട്രൂനാറ്റ് കിറ്റുകള്‍ വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികള്‍ പോകുമ്പോള്‍ കൊടുത്തയക്കാവുന്നതല്ലെന്ന് വി മുരളീധരന്‍ പരിഹസിച്ചു. ട്രൂനാറ്റ് പരിശോധന നടത്തണം എന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി അത് ഈ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

കച്ചമുറുക്കി കോൺഗ്രസ്, രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്! മോദി സർക്കാരിന് ശക്തമായ താക്കീത്!കച്ചമുറുക്കി കോൺഗ്രസ്, രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്! മോദി സർക്കാരിന് ശക്തമായ താക്കീത്!

പ്രവാസികളെ കൊവിഡ് പരിശോധന നടത്തി കൊണ്ട് വരണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രമന്ത്രി തളളി. പ്രവാസികളെ തിരിച്ച് കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷനില്‍ കേരളത്തിന് മാത്രമായി പ്രത്യേകം നിബന്ധനകള്‍ നടപ്പിലാക്കാന്‍ വിദേശകാര്യ വകുപ്പിന് സാധിക്കില്ല. പിപിഇ കിറ്റുകള്‍ വേണം എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

covid

Recommended Video

cmsvideo
അന്നവും തണലും നൽകിയ ഗൾഫ് രാജ്യങ്ങളെ അപമാനിച്ചു-മന്ത്രി കെടി ജലീൽ | Oneindia Malayalam

കൊവിഡ് ബാധിതരായ പ്രവാസികള്‍ക്ക് വേണ്ടി മാത്രമായി പ്രത്യേകം വിമാനം വേണം എന്നുളള ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചത് ആരുടെയെങ്കിലും ഉപദേശം കേട്ടിട്ടാണ് എങ്കില്‍ അദ്ദേഹത്തോട് സഹതാപമുണ്ടെന്നും വി മുരളീധരന്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളേയും തിരിച്ചെത്തിക്കുക എന്നതാണ് കേന്ദ്രത്തിന്റെ നയം.

തിരികെ എത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. കേരളത്തിന്റെ കൊവിഡ് പ്രതിരോധമാണ് മികച്ചത് എന്ന വാദം തലകീഴായി നടക്കുന്നത് പോലെയാണ്. കൊവിഡ് പരിശോധനയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്നും വി മുരളീധരന്‍ ആരോപിച്ചു. സൂപ്പര്‍ സ്‌പ്രെഡ് എന്ന മുഖ്യമന്ത്രിയുടെ വാദവും മുരളീധരന്‍ തളളി. വന്ന ഒരു ലക്ഷത്തോളം പ്രവാസികളില്‍ 1666 പേര്‍ക്ക് മാത്രമാണ് രോഗബാധ. ഇത് സൂപ്പര്‍ സ്‌പ്രെഡ് ആണോ എന്ന് വി മുരളീധരന്‍ ചോദിച്ചു.

കോണ്‍ഗ്രസിന് പുതിയ മുഖം, കര്‍ണാടകത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഡികെ ശിവകുമാര്‍!കോണ്‍ഗ്രസിന് പുതിയ മുഖം, കര്‍ണാടകത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഡികെ ശിവകുമാര്‍!

ഒരു കൂട്ടര്‍ ഭയക്കുന്നത് രഹ്നയുടെ ശരീരത്തെ, നഗ്ന വീഡിയോ വിവാദത്തിൽ പ്രതികരിച്ച് രഹ്നയുടെ ഭർത്താവ്!ഒരു കൂട്ടര്‍ ഭയക്കുന്നത് രഹ്നയുടെ ശരീരത്തെ, നഗ്ന വീഡിയോ വിവാദത്തിൽ പ്രതികരിച്ച് രഹ്നയുടെ ഭർത്താവ്!

നഗ്ന ശരീരത്തിലെ ചിത്രം വര: രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാൻ പോലീസ്! കൊച്ചിയിലെ ഫ്ളാറ്റിൽ പോലീസ് സംഘം!നഗ്ന ശരീരത്തിലെ ചിത്രം വര: രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാൻ പോലീസ്! കൊച്ചിയിലെ ഫ്ളാറ്റിൽ പോലീസ് സംഘം!

കോൺഗ്രസിനെ തൊലിയുരിച്ച് അമിത് ഷാ! നേതാക്കൾക്ക് ശ്വാസം മുട്ടുന്നു! അധികാരക്കൊതി മൂത്ത ഒരു കുടുംബം!കോൺഗ്രസിനെ തൊലിയുരിച്ച് അമിത് ഷാ! നേതാക്കൾക്ക് ശ്വാസം മുട്ടുന്നു! അധികാരക്കൊതി മൂത്ത ഒരു കുടുംബം!

English summary
V Muraleedharan slams Pinarayi Vijayan in expats issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X