കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എര്‍ണ സോള്‍ബര്‍ഗും പിണറായി വിജയനും ,ഏതാണ് നമുക്ക് വേണ്ട മാതൃക?';വീണ്ടും വിമർശിച്ച് മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി മുരളീധരൻ.കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പോലീസ് പിഴ ഈടാക്കിയ നോര്‍വെ പ്രധാനമന്ത്രി എര്‍ണ സോള്‍ബർഗിനെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് മുരളീധരന്റെ വിമർശനം.
പറ്റിയ തെറ്റിന് ടെലിവിഷന്‍ ചാനലിലൂടെയും ഫേസ് ബുക്കിലൂടെയും പ്രധാനമന്ത്രി രാജ്യത്തോട് മാപ്പും പറഞ്ഞു. എന്നാൽ പ്രോട്ടോക്കോൾ ലംഘിച്ച മുഖ്യമന്ത്രിയെ നമ്മുക്ക് വിമർശിക്കാമോയെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുരളീധരൻ ചോദിച്ചു. പോസ്റ്റ് വായിക്കാം

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

എര്‍ണ സോള്‍ബര്‍ഗും പിണറായി വിജയനും

എര്‍ണ സോള്‍ബര്‍ഗും പിണറായി വിജയനും

"എല്ലാ ദിവസവും നോര്‍വീജിയന്‍ ജനതയോട് കോവിഡ് വ്യാപനം തടയേണ്ടതിനെക്കുറിച്ച് പറയുന്ന ഞാന്‍ ചട്ടങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. പക്ഷേ ഞാന്‍ ചട്ടങ്ങള്‍ ശരിക്ക് പഠിച്ചില്ല. ഒരു കുടുംബത്തിലെ പത്തുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് ഒരു പരിപാടിയായി കണക്കാക്കപ്പെടുമെന്ന് ഓര്‍ത്തില്ല......."
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പോലീസ് പിഴ ഈടാക്കിയ നോര്‍വെ പ്രധാനമന്ത്രി എര്‍ണ സോള്‍ബര്‍ഗിൻ്റെ വാക്കുകളാണിത്.

പോലീസ് പിഴയിട്ടത്

പോലീസ് പിഴയിട്ടത്

പറ്റിയ തെറ്റിന് ടെലിവിഷന്‍ ചാനലിലൂടെയും ഫേസ് ബുക്കിലൂടെയും പ്രധാനമന്ത്രി രാജ്യത്തോട് മാപ്പും പറഞ്ഞു.അറുപതാം പിറന്നാളാഘോഷത്തിന് സര്‍ക്കാര്‍ ചട്ടപ്രകാരമുള്ളതിനെക്കാള്‍ കൂടുതൽ എണ്ണം കുടുംബാംഗങ്ങള്‍ക്ക് വിരുന്നൊരുക്കിയതിനാണ് പ്രധാനമന്ത്രിക്ക് നോര്‍വീജിയന്‍ പോലീസ് പിഴയിട്ടത്....
എര്‍ണ സോള്‍ബര്‍ഗ് പോലീസ് മേധാവിയെ വിരട്ടിയില്ല.....പ്രധാനമന്ത്രി വിമര്‍ശനാതീതയാണെന്ന് പറഞ്ഞ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ ചാടി വീണില്ല........നോര്‍വീജിയന്‍ ജനാധിപത്യം തല ഉയര്‍ത്തിപ്പിടിച്ച് നിന്നു....

അതീതരാണെന്ന തോന്നൽ

അതീതരാണെന്ന തോന്നൽ

ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യങ്ങളിലൊന്നാണ് നോര്‍വെയെന്ന് ഒരു മാധ്യമം നടത്തിയ പഠനം പറഞ്ഞിരുന്നു...
അതിന്‍റെ കാരണം ചൂണ്ടിക്കാട്ടിയത് ജനങ്ങളാണ് അധികാരികള്‍ എന്ന ചിന്ത പൊതുസമൂഹത്തിനാകെയുണ്ട് എന്നതായിരുന്നു...രാഷ്ട്രീയ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ നിയമങ്ങള്‍ക്കോ വിമര്‍ശനങ്ങള്‍ക്കോ അതീതരാണെന്ന തോന്നല്‍ നോര്‍വെയിലെ ജനങ്ങള്‍ക്കില്ല...

 മുഖ്യമന്ത്രിയെ വിമർശികാമോ

മുഖ്യമന്ത്രിയെ വിമർശികാമോ

(ഇടത് പാര്‍ട്ടികളെ പരാജയപ്പെടുത്തിയാണ് എര്‍ണ സോള്‍ബെര്‍ഗ് നയിക്കുന്ന വലത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലേറിയത്...) പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിയെ വിമര്‍ശിക്കാമോ?
മുഖ്യമന്ത്രി മാപ്പുപറയുകയോ , അസാധ്യം ! എന്നെല്ലാം പറയുന്നവര്‍ നോര്‍വെയിലേക്ക് ഒന്ന് നോക്കുക...ആരാണ് യഥാര്‍ഥ ജനാധിപത്യവാദികള്‍ ? ആരാണ് ജനാധിപത്യത്തിന്‍റെ സംരക്ഷകര്‍....?
ഏതാണ് നമുക്ക് വേണ്ട മാതൃക...?
ഉത്തരം ജനങ്ങള്‍ക്ക് വിടുന്നു

'മല്ലിയോട്ട് കാവ് ബോർഡ് വിവാദം; സിപിഎം നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നത് പിന്നിൽ ദുഷ്ലാക്ക്''മല്ലിയോട്ട് കാവ് ബോർഡ് വിവാദം; സിപിഎം നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നത് പിന്നിൽ ദുഷ്ലാക്ക്'

ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; മമതയുടെ ഫോൺ ചോർത്തിയെന്ന് തൃണമൂൽബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; മമതയുടെ ഫോൺ ചോർത്തിയെന്ന് തൃണമൂൽ

ബെംഗളൂരുവിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഹോട്ടലുകൾ കൊവിഡ് കെയർ സെന്ററുകളാക്കുംബെംഗളൂരുവിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഹോട്ടലുകൾ കൊവിഡ് കെയർ സെന്ററുകളാക്കും

മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ സിപിഎം വി.മുരളീധരനെ ആക്രമിക്കുന്നു: കെ.സുരേന്ദ്രൻമുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ സിപിഎം വി.മുരളീധരനെ ആക്രമിക്കുന്നു: കെ.സുരേന്ദ്രൻ

തൃണമൂൽ പലതായി ഭിന്നിക്കപ്പെട്ടു; മമത മൃതദേഹം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും മോദിതൃണമൂൽ പലതായി ഭിന്നിക്കപ്പെട്ടു; മമത മൃതദേഹം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി

ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം

English summary
V muraleedharan slams Pinarayi vijayan regarding covid protocol violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X