'എന്ത് പ്രഹസനമാണ് സജീ..സജി ചെറിയാന്‍ പഴയ തലമുറയിലെ ആര്‍ഷോ'; വി മുരളീധരൻ
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന കേരളത്തിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി വി മുരളീധരൻ.ക്രൈസ്തവ സമുദായത്തിന് ഭൂരിപക്ഷമുള്ള 6 സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്ന പാർട്ടിയാണ് ബിജെപി. അതുകൊണ്ട് തന്നെ ക്രൈസ്തവ സമുദായം ബിജെപിക്കെതിരാണ് എന്ന് സജി ചെറിയാൻ കരുതുന്നുണ്ടെങ്കിൽ അത് വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
'സജി ചെറിയാൻ ഉന്നയിച്ച ആക്ഷേപത്തിന് കാരണമായി പറയുന്നത് പ്രധാനമന്ത്രിയുടെ വിരുന്നിന് ക്രൈസ്തവ നേതാക്കൾ പോയി എന്നതാണ്. പ്രധാനമന്ത്രി ക്ഷണിച്ചാൽ ഈ രാജ്യത്തെ ജനങ്ങൾ എല്ലാം ബഹുമതിയായി കാണുന്ന കാര്യമാണ്. പഴയകാലത്തെ 'ആർഷോ'യാണ് സജി.സജി ചെറിയാനിൽ നിന്നും അതുകൊണ്ട് ഇതൊക്കെയല്ലാതെ പ്രതീക്ഷിക്കുന്നതും തെറ്റാണ്. ക്രൈസ്തവ സമുദായത്തിന് ഭൂരിപക്ഷമുള്ള 6 സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്ന പാർട്ടിയാണ് ബിജെപി. അതുകൊണ്ട് തന്നെ ക്രൈസ്തവ സമുദായം ബിജെപിക്കെതിരാണ് എന്ന് സജി ചെറിയാൻ കരുതുന്നുണ്ടെങ്കിൽ അത് വസ്തുതയ്ക്ക് നിരക്കാത്തതാണ്. സംസ്ഥാനത്തെ അരമനകളിൽ കയറിയിറങ്ങുന്ന സജി ചെറിയാൻ ഇത്തരമൊരു പ്രസ്താവന നടത്തിയപ്പോൾ ചോദിക്കാൻ തോന്നിയത് 'എന്തു പ്രഹസനമാണ് സജീ?' എന്ന സിനിമ ഡയലോഗാണ്', വി മുരളീധരൻ പറഞ്ഞു.

പിണറായി മന്ത്രിസഭയിൽ ഗുണ്ടായിസം കാണിക്കുകയും അധിക്ഷേപം പറയുന്നവർക്കുമാണ് അംഗീകാരം കിട്ടുക.അതിന് വേണ്ടിയിട്ടാണോ ഇതൊക്കെ പറയുന്നത് എന്നാണ് ചോദ്യം. സജി ചെറിയാന്റ് ചരിത്രം നമ്മുക്കെല്ലാം അറിയാമല്ലോ. ഭരണഘടനയെ അധിക്ഷേപിച്ചതിനു മാറിനിൽക്കേണ്ടിവന്ന ചരിത്രമാണ് സജിക്കുള്ളത്. മുഖ്യമന്ത്രിയുടെ മൗനമാണ് അദ്ദേഹത്തിന് ക്രൈസ്തവ സഭകളോടുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നത്'. വി മുരളീധരൻ.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആക്രമണം നടക്കുന്നത്. അതുകൊണ്ട് ഗവർണറുടെ നിലപാടിൽ മാറ്റം വരുമെന്ന് ഇവർ കരുതുന്നതെങ്കിൽ അവർക്ക് അദ്ദേഹത്തെ ഇനിയും മനസ്സിലായിട്ടില്ല.സ്വജനപക്ഷപാതത്തിന് എതിരായിട്ടാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനം ഉണ്ടാകുന്ന ഒരു പദ്ധതിയിലും അദ്ദേഹം ഒപ്പിടാതിരുന്നിട്ടില്ല. സിപിഎമ്മിന് പ്രയോജനം ഉണ്ടാകുന്ന ബില്ലിലാണ് അദ്ദേഹം ഒപ്പിടാതിരുന്നിട്ടുള്ളത്.
2014 ൽ ബിജെപിയുടെ പ്രതിജ്ഞാ പത്രത്തിൽ ഉണ്ടായതാണ് രാമക്ഷേത്രം. 2019 ൽ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത് രാമക്ഷേത്രം ഉണ്ടാക്കിയിട്ടല്ലല്ലോ. ജനങ്ങൾക്ക് വേണ്ട വികസന പ്രശ്നങ്ങൾ ഉന്നയിച്ച് കൊണ്ടായിരിക്കും ബിജെപി വോട്ട് തേടുക. അതിൽ സ്വാഭാവികമായും രാമേക്ഷേത്രം ഉണ്ടാകും. മോദി പറഞ്ഞതെല്ലാം നടപ്പാക്കുന്ന പ്രധാനമന്ത്രിയാണ്.
'ക്ഷേത്രത്തിൽ ആരൊക്കെയാണു പോകേണ്ടതെന്നു സമസ്തയല്ല, ക്ഷേത്ര വിശ്വാസികളാണു തീരുമാനിക്കും. പള്ളിയിൽ ആരൊക്കെ പോകണമെന്നു സമസ്തയ്ക്കു തീരുമാനിക്കാം. അയോധ്യയിൽ ഉണ്ടാക്കുന്നതു പള്ളിയല്ല, ക്ഷേത്രമാണ്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചത് ക്ഷേത്ര ട്രസ്റ്റാണ്. ', വി മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications