കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം അയക്കുന്നത് കാത്തുനില്‍ക്കേണ്ട: കേരളം സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങണം കേന്ദ്രമന്ത്രി വി മുരളീധരൻ

Google Oneindia Malayalam News

ദില്ലി: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര വിഹിതത്തിന് വേണ്ടി കാത്തുനിൽക്കാതെ കേരളം സ്വന്തം നിലയിൽ വാക്സിൻ വാങ്ങണമെന്ന് കേന്ദ്രമന്ത്രി. കേരളത്തിൽ എല്ലാവർക്കും സൌജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വാഗ്ധാനം നൽകിയിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.

ഇരട്ടവൃതിയാനം സംഭവിച്ച കൊവിഡ് വൈറസകള്‍ക്കെതിരേയും കോവാക്സീന് പൂര്‍ണ്ണഫലപ്രദം: ഐസിഎംആര്‍ഇരട്ടവൃതിയാനം സംഭവിച്ച കൊവിഡ് വൈറസകള്‍ക്കെതിരേയും കോവാക്സീന് പൂര്‍ണ്ണഫലപ്രദം: ഐസിഎംആര്‍

സംസ്ഥാനങ്ങള്‍ കൊവിഡ് വാക്‌സിന്‍ കേന്ദ്രം അയക്കുന്നത് കാത്ത് നില്‍ക്കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങണമെന്നും വി മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യമന്ത്രി പരിഭ്രാന്തി പരത്തരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേ സമയം നാലുദിവസത്തിനുള്ളിൽ ഏഴര ലക്ഷം വാക്‌സിന്‍ കേരളത്തിന് ലഭിക്കും. വാക്‌സിനേഷൻ നടത്തുന്ന ദിവസം മുൻകൂട്ടി നിശ്ചയിച്ച് കഴിഞ്ഞാൽ വാക്സിൻ എടുക്കാനെത്തുന്നവരുടെ 18 വയസു കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ കൊടുക്കുമ്പോള്‍ കൂടുതല്‍ വാക്‌സിന്‍ വേണ്ടി വരും. ജനങ്ങള്‍ക്ക് ആശങ്കയില്ലാത്ത വിധത്തില്‍ ഇപ്പോള്‍ വാക്‌സിന്‍ വിതരണം നടത്തുകയാണ് വേണ്ടത്. പരിഭ്രാന്തിയുണ്ടാക്കേണ്ട കാര്യമില്ല.

v-muraleedharan-6-20-1

സംസ്ഥാനത്തെ വാക്സിൻ കേന്ദ്രങ്ങളിൽ സമ്പൂർണ്ണ അരാജകത്വമാണ് നിലവിലുള്ളതെന്നും സംസ്ഥാനത്തെ വാക്സിൻ കേന്ദ്രങ്ങളെല്ലാം രോഗവ്യാപന കേന്ദ്രങ്ങളാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മുരളീധരൻ കുറ്റപ്പെടുത്തുന്നു. ദിവസേന വാക്സിൻ നൽകുന്നവരെ നേരത്തെ തന്നെ വിവരമറിയിച്ച് വാക്സിൻ നൽകുകയാണ് വേണ്ടത്. കേരളത്തിലെ പ്രതിസന്ധിയ്കക് പിന്നിൽ രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സിൻ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

കൊവിഡിന്റെ കാര്യത്തില്‍ കേരളത്തില്‍ പ്രത്യേകിച്ച് നിയന്ത്രണം ഉള്ളതായി തോന്നിയിട്ടില്ലെന്നും എന്നാല്‍ മാസ്‌ക് വെക്കുന്നു എന്നത് കേരളത്തിലെ ജനങ്ങള്‍ പ്രത്യേകമായി പാലിക്കുന്ന കാര്യമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ആളുകളെ കണ്ടിട്ടില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി. ഇങ്ങനെ മാസ്ക് ധരിക്കുന്നതുകൊണ്ട് രോഗവ്യാപനം തടയാൻ മാസ്‌ക് വെച്ചതുകൊണ്ട് മാത്രം കാര്യമില്ല. കല്യാണങ്ങള്‍, ചടങ്ങുകള്‍ ഇവ എല്ലാം ഇപ്പോഴും നിയന്ത്രണമില്ലാതെ നടക്കുന്നുണ്ടെന്നും അതിലെല്ലാം നിയന്ത്രണം വരണമെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിൽ ഒരാഴ്ചയ്ക്ക് കൂടിയുള്ള വാക്സിനുണ്ട്. എന്നാൽ അതിന് 5o ലക്ഷം വാക്സിൻ ആവശ്യമുണ്ടെന്നും പര്യാപ്തമായ സ്റ്റോക്കില്ലെന്നും പറഞ്ഞാൽ ജനം പരിഭ്രാന്തരാകുമെന്നും അദ്ദേഹം പറഞ്ഞു.

പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

English summary
V Muraleedharan slams State government and to handle vaccine distribution in statewise manner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X