കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 ദിവസമായി മത്തായിയുടെ മൃതദേഹം മോ‍ർച്ചറിയിൽ! പിണറായി സർക്കാരിനെ കടന്നാക്രമിച്ച് വി മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തതിന് പിറകെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം ആഴ്ചകളായി മൃതദേഹം മോ‍ർച്ചറിയിലാണ്.

ഇതെങ്ങനെ സംഭവിച്ചെന്ന ആ കുടുംബത്തിന്റെയും പൊതു സമൂഹത്തിന്റെയും ചോദ്യത്തിന് സർക്കാർ മറുപടി പറഞ്ഞേ പറ്റൂ എന്ന് വി മുരളീധരൻ പറഞ്ഞു. 21 ദിവസമായി മോർച്ചറിയിലിരിക്കുന്ന മത്തായിയുടെ മൃതദേഹത്തോടെങ്കിലും സർക്കാർ നീതി കാട്ടണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

 കസ്റ്റഡി മരണങ്ങളുടെ നാടോ?

കസ്റ്റഡി മരണങ്ങളുടെ നാടോ?

വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്: '' പത്തനംതിട്ട ചിറ്റാറിലെ കർഷകൻ കുടപ്പനക്കുളം പി.പി.മത്തായി, വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച് മൂന്നാഴ്ചയായിട്ടും കുടുംബമുന്നയിക്കുന്ന ന്യായമായ ആവശ്യം നിറവേറ്റാൻ സർക്കാർ തയ്യാറാകുന്നില്ല. ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം റാന്നി മാർത്തോമ്മാ ആശുപത്രി മോർച്ചറിയിലാണ് ഞാൻ ഈ കുറിപ്പെഴുതുന്ന വേളയിലും. കസ്റ്റഡി മരണങ്ങളുടെ നാടായി മാറുകയാണോ കേരളം?

ഇത്രയും വീഴ്ചകൾ യാദൃശ്ചികമാണോ?

ഇത്രയും വീഴ്ചകൾ യാദൃശ്ചികമാണോ?

ജൂലൈ 28ന് വൈകിട്ട് നാലിനാണ് മത്തായിയെ വീട്ടുകാരുടെ മുന്നിൽ വെച്ച് ഏഴംഗ വനപാലകസംഘം കസ്റ്റഡിയിലെടുത്തത്. എന്നാൽ മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുമ്പോഴുള്ള നടപടിക്രമങ്ങൾ പാലിച്ചില്ല, കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചില്ല, മൊഴി രേഖപ്പെടുത്തിയില്ല, ജി‍ഡി എൻട്രി നടത്തിയില്ല. ഇത്രയും വീഴ്ചകൾ സംഭവിച്ചത് യാദൃശ്ചികമാണോ? വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോയ മത്തായിയെ വീട്ടുകാർ പിന്നെ കാണുന്നത് സ്വന്തം കൃഷിയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ.

Recommended Video

cmsvideo
Bengaluru Violence: Who played the foul play and what made the situation worst? | Oneindia Malayalam
 സർക്കാർ മറുപടി പറഞ്ഞേ പറ്റൂ!

സർക്കാർ മറുപടി പറഞ്ഞേ പറ്റൂ!

ഇതെങ്ങനെ സംഭവിച്ചെന്ന ആ കുടുംബത്തിന്റെയും പൊതു സമൂഹത്തിന്റെയും ചോദ്യത്തിന് സർക്കാർ മറുപടി പറഞ്ഞേ പറ്റൂ! ഒരാളെ കസ്റ്റഡിയിലെടുത്ത് ഇത്രയൊക്കെ സംഭവിച്ചിട്ടും ഉദ്യോഗസ്ഥരെ സസ്പെൻ‍ഡ് ചെയ്തതല്ലാതെ ഇടതു സർക്കാ‍ർ എന്താണ് ചെയ്തത് ? ആഴ്ചകളായി മത്തായിയുടെ മൃതദേഹം മോ‍ർച്ചറിയിലാണ്. ഭ‍ർത്താവിന്റെ മരണത്തിന് കാരണമായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ മൃതദേഹം അടക്കം ചെയ്യില്ലെന്നാണ് ഭാര്യ ഷീബയുടെയും കുടുംബത്തിന്റെയും നിലപാട്.

പിണറായി വിജയൻ ഇതൊക്കെ കാണുന്നുണ്ടോ?

പിണറായി വിജയൻ ഇതൊക്കെ കാണുന്നുണ്ടോ?

അതിനു പിന്തുണയുമായി ഒരു നാട് മുഴുവൻ ഒപ്പമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊക്കെ കാണുന്നുണ്ടോ? ഭർത്താവിനെ നഷ്ടപ്പെട്ട ആ വീട്ടമ്മയുടെ തീരാ വേദന തിരിച്ചറിയുന്നുണ്ടോ? അരയ്ക്ക് താഴേക്ക് തളർന്നുപോയ മത്തായിയുടെ സഹോദരിയുടെ കണ്ണീര് കാണുന്നുണ്ടോ? ആ വീട്ടിൽ പ്രായമായ ഒരമ്മയുണ്ട്. ആശ്രയം നഷ്ടപ്പെട്ട ആ കുടുംബത്തിന് നീതി ഉറപ്പാക്കാൻ താങ്കളുടെ സർക്കാ‍ർ എന്താണ് ചെയ്തത്? 21 ദിവസമായി മോർച്ചറിയിലിരിക്കുന്ന മത്തായിയുടെ മൃതദേഹത്തോടെങ്കിലും സർക്കാർ നീതി കാട്ടണം.

 കൈ കഴുകിയ വനംമന്ത്രി

കൈ കഴുകിയ വനംമന്ത്രി

മൃതദേഹം അടക്കുന്നത് തന്റെ ജോലിയല്ല എന്ന് പറഞ്ഞ് കൈ കഴുകിയ വനംമന്ത്രി എന്ത് ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും ചോദിക്കണം! തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണമെന്നതിൽ തർക്കമില്ല. മത്തായി തെറ്റുകാരനെങ്കിൽ ആ തെറ്റിനായിരുന്നു നിയമപരമായി ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത്. അല്ലാതെ ഒരു കുടുംബത്തിന്റ അത്താണി ഇല്ലാതാക്കുകയായിരുന്നില്ല വേണ്ടത് !!

മാതൃകാപരമായ നടപടി വേണം

മാതൃകാപരമായ നടപടി വേണം

മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. നീതികാണിക്കാത്ത സർക്കാരിലും ഭരണസംവിധാനത്തിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് അവർക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ശ്രീ പിണറായി വിജയൻ , ആ കുടുംബത്തോട് സർക്കാരിന് കനിവുണ്ടെങ്കിൽ സമഗ്രമായ അന്വേഷണത്തിന് തയാറാകണം. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി വേണം!!

കോണ്‍ഗ്രസിനെ തരൂര്‍ നയിക്കുമോ?; ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും അധ്യക്ഷനാവാന്‍ ആര്? സാധ്യതകള്‍ കോണ്‍ഗ്രസിനെ തരൂര്‍ നയിക്കുമോ?; ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും അധ്യക്ഷനാവാന്‍ ആര്? സാധ്യതകള്‍

English summary
V Muraleedharan slams state government over Mathayi's custody death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X