Get Updates
Get notified of breaking news, exclusive insights, and must-see stories!

'തേങ്ങ ഉടയ്ക്ക് സ്വാമീ';അന്വേഷണ ഏജൻസികളുടെ കടിഞ്ഞാൺ എന്റെ കയ്യിലല്ല പ്രൊഫസർ;ഐസക്കിനെതിരെ മുരളീധരൻ

തിരുവനന്തപുരം; കുറച്ച് ദിവസങ്ങളായി ഐസക്കിന്റെ പോസ്റ്റുകൾ കാണുമ്പോൾ 'മിഥുനം' സിനിമയിലെ 'തേങ്ങ ഉടയ്ക്ക് സ്വാമീ.....' എന്ന രംഗമാണെന്ന് മന്ത്രി വി മുരളീധരൻ. പിണറായിക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴി കോടതിയിലെത്തിയ ശേഷം ഐസക്കിന്റെ ആവേശം കൂടിയിട്ടുണ്ടെന്നും പിണറായിയെ ജയിലിലടയ്ക്കുന്ന ആ സുന്ദര മുഹൂർത്തം സ്വപ്നം കണ്ടാണ് ഐസക് ഉറങ്ങുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുരളീധരൻ ആരോപിച്ചു. പോസ്റ്റിന്റെ പൂർണരൂരം വായിക്കാം

v muraleedharan

എന്നെ പ്രകോപിപ്പിച്ചാൽ കേന്ദ്ര ഏജൻസികൾ പിണറായിയെ പൊക്കി അകത്തിടുമെന്ന് തോമസ് ഐസക്കിനെ ആരോ പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നു !കുറച്ച് ദിവസങ്ങളായി ഐസക്കിൻ്റെ FB പോസ്റ്റുകൾ കാണുമ്പോൾ 'മിഥുനം' സിനിമയിലെ ആ രംഗമാണ് ഓർമ വരുന്നത്......''തേങ്ങ ഉടയ്ക്ക് സ്വാമീ......"

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

പിണറായിക്കെതിരായ സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴി കോടതിയിലെത്തിയ ശേഷം ഐസക്കിൻ്റെ ആവേശം കൂടിയിട്ടുണ്ട്....
കേന്ദ്ര അന്വേഷണ ഏജൻസികളുടെ കടിഞ്ഞാൺ എൻ്റെ കയ്യിലല്ല പ്രഫസർ.....!
പിണറായിയെ ജയിലിലടയ്ക്കുന്ന ആ സുന്ദരമുഹൂർത്തം സ്വപ്നം കണ്ടുറങ്ങുന്ന താങ്കളുടെ മനോവികാരം ഞാൻ മനസിലാക്കുന്നു....അന്വേഷണ ഏജൻസികൾ അതിൻ്റെ മുറയ്ക്ക് കാര്യങ്ങൾ ചെയ്തു കൊള്ളും.... താങ്കൾക്ക് ആശങ്ക വേണ്ട....
അമിത് ഷാ ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍ക്ക് പിണറായിക്ക് ഉത്തരമില്ലാത്ത സ്ഥിതിക്ക്, ചില ഉപചോദ്യങ്ങള്‍ കൂടി ചുവടെ ചേര്‍ക്കുന്നു....
ഇനി പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത സ്ഥിതിക്ക് തോമസ് ഐസക്കിനും ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാം....

1. സ്വപ്ന സുരേഷിന് ജയിലില്‍ മതിയായ സുരക്ഷ ഒരുക്കണമെന്ന സാമ്പത്തിക കുറ്റവിചാരണക്കോടതി ഉത്തരവിലെ പരാമര്‍ശം നീക്കിക്കിട്ടാന്‍ ജയില്‍ ഡിജിപി ഹൈക്കോടതിയില്‍ പോയതെന്തിന് ?(കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷ നല്‍കിയാല്‍ മതിയായിരുന്നല്ലോ..)

2. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയെന്ന് സ്വപ്ന സുരേഷ് പറയുന്നതായ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതും ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതും കേരള സ്പെഷല്‍ ബ്രാഞ്ചായിരുന്നോ ?

3. ഈ ശബ്ദരേഖ ചോര്‍ന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം എവിടെയെത്തി?

4. കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്പോള്‍ കേരള പൊലീസിലെ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നിരിക്കെ ഇഡി ഉദ്യോഗസ്ഥന്‍ സ്വപ്നയെ നിര്‍ബന്ധിക്കുന്നത് ഞാന്‍ കേട്ടു എന്നവകാശപ്പെട്ട് ഇടതു സഹയാത്രികയായ പൊലീസുകാരിയെ 'രംഗത്തിറക്കുന്നത് ആരാണ് ?

നടി ആഷിക രംഗനാഥിന്റെ ഏറ്റവും പുതിയ മനോഹരമായ ചിത്രങ്ങള്‍ കാണാം

5. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുല്‍ ജനറലിന് സംസ്ഥാനം എക്സ് കാറ്റഗറി സുരക്ഷ നല്‍കിയത് കസ്റ്റംസ് പരിശോധനകള്‍ ഒഴിവാക്കാനായിരുന്നോ..?അദ്ദേഹത്തിന് എന്ത് സുരക്ഷാഭീഷണിയാണ് ഉണ്ടായിരുന്നത് ?

6. കോണ്‍സുലേറ്റിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥനായ ഖാലിദ് അലി ഷൗക്കിയ്ക്ക് മുഖ്യമന്ത്രിയുടെ കീഴിലുള്ള സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം കേന്ദ്ര അനുമതിയില്ലാതെ ഡിപ്ലോമാറ്റിന് സമാനമായ തിരിച്ചറിയൽ കാര്‍ഡ് നല്‍കിയത് എന്തിന് ?

7.ഇത് സംബന്ധിച്ച് അന്വേഷണം മുറുകിയപ്പോള്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫാനിന് പെട്ടന്ന് തീപിടിക്കുകയും ഫയലുകള്‍ കത്തുകയും ചെയ്തതത് എങ്ങനെ ?
വേട്ടയാടല്‍ സിദ്ധാന്തവും പരിവേദനങ്ങളുമല്ല, ചോദ്യങ്ങൾക്ക് വസ്തുതാപരമായ മറുപടികളാണ് പ്രതീക്ഷിക്കുന്നത് .....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+