കോടിയേരിയുടെ ഹവാല ബന്ധം അന്വേഷിക്കണം! കൊടുവള്ളിക്കാരുടെ മേപ്പൊയിൽ ഗ്രൂപ്പും, കിംസ് ആശുപത്രിയും...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വർണക്കടത്ത്-ഹവാല മാഫിയകളുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ഹവാല മാഫിയകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

ഓട്ടത്തിനിടെ കാർ കത്തിനശിച്ചു! പിന്നാലെ വന്ന സ്കാനിയ വളവിൽ കുടുങ്ങി! വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക്

ഷെഫിൻ ജഹാനും മൻസി ബുറാക്കും തമ്മിൽ അടുത്ത ബന്ധം? പോപ്പുലർ ഫ്രണ്ടിന്റെ 80 ലക്ഷം, അശോകൻ വീണ്ടും...

ജനത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടാണ് കാരാട്ട് ഫൈസലിന്റെ ആഢംബര കാറിൽ കോടിയേരി ജനജാഗ്രതാ യാത്ര നടത്തിയത്. സർക്കാരിനെ ഉപയോഗിച്ച് നടത്തുന്ന ഹവാല ഇടപാടുകളുടെ നേതാവായി അദ്ദേഹം മാറിയിരിക്കുന്നുവെന്നും വി മുരളീധരൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

vmuraleedharan

കൊടുവള്ളിക്കാരുടെ കൂട്ടായ്മയിൽ ദുബായിൽ രൂപം കൊണ്ട മെപ്പൊയിൽ ഗ്രൂപ്പ് ഓഫ് കമ്പനീസിനെക്കുറിച്ച് അന്വേഷണം നടത്തണം. പിടിഎ റഹീം ചെയർമാനും, കാരാട്ട് റസാഖ് എംഡിയും കാരാട്ട് ഫൈസൽ എക്സിക്യുട്ടിവ് ഡയറക്ടറുമായ ഈ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കിംസ് ട്രസ്റ്റ് ആശുപത്രിയെക്കുറിച്ചും അന്വേഷിക്കണം. ആശുപത്രിയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ആദായ നികുതി വകുപ്പ് പരിശോധന നടത്തണമെന്നും വി മുരളീധരൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

എസ്ഐ ലേഡീസ് ഹോസ്റ്റലിൽ വന്നത് നിക്കാഹ് ചെയ്ത യുവതിയെ കാണാൻ! ഇടവഴിയിൽ നിൽക്കുമ്പോൾ...

കോടിയേരിക്കും സിപിഎമ്മിനും 'ദി കാർ' ആയി മിനി കൂപ്പർ! കാരാട്ട് ഫൈസൽ വെട്ടിച്ചത് എട്ടു ലക്ഷം രൂപ...

സിപിഎം നേതാക്കളുടെയും അവരുടെ മക്കളുടെയും സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വിജിലൻസിന് പരാതി നൽകിയിരുന്നു. എന്നാൽ ആ പരാതിയിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പുതിയ സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം ചേർത്ത് വിജിലൻസിന് പുതിയ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
v muraleedharan wants inquiry against kodiyeri.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്