കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രനെ പോലെ ആകാന്‍ തയ്യാറാകാതെ വി മുരളീധരന്‍; ആ ജാതകം നോക്കിയിട്ടില്ല, തള്ളാതേയും കൊള്ളാതേയും നീക്കം

Google Oneindia Malayalam News

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റേയും സരിത്തിന്റേയും രഹസ്യ മൊഴിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പേരാണ് ഉള്ളത് എന്നാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറയുന്നത്. സ്വര്‍ണക്കടത്ത് കേസില്‍, സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന് പറഞ്ഞതും കെ സുരേന്ദ്രന്‍ ആയിരുന്നു.

''സ്വര്‍ണക്കടത്തിലെ ഉന്നതന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍'',അധോലോക സംഘങ്ങളെ സഹായിച്ചെന്ന് സുരേന്ദ്രന്‍''സ്വര്‍ണക്കടത്തിലെ ഉന്നതന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍'',അധോലോക സംഘങ്ങളെ സഹായിച്ചെന്ന് സുരേന്ദ്രന്‍

'പ്രതിപക്ഷത്തിരിക്കുമ്പോള്‍ പലസമരങ്ങളും നടത്തും, ഇന്ധന വിലയ്‌ക്കെതിരെ വണ്ടിയുന്തിയത് അങ്ങനെ'- കെ സുരേന്ദ്രൻ'പ്രതിപക്ഷത്തിരിക്കുമ്പോള്‍ പലസമരങ്ങളും നടത്തും, ഇന്ധന വിലയ്‌ക്കെതിരെ വണ്ടിയുന്തിയത് അങ്ങനെ'- കെ സുരേന്ദ്രൻ

എന്തായാലും സംസ്ഥാന അധ്യക്ഷന്‍ പറയുന്നത് അതേപടി ഏറ്റുപിടിക്കാന്‍ മുന്‍ സംസ്ഥാന അധ്യക്ഷനും നിലവില്‍ കേന്ദ്ര മന്ത്രിയും ആയ വി മുരളീധരന്‍ തയ്യാറല്ല. ഇതേ പറ്റിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ ആയിരുന്നു വി മുരളീധരന്റെ നീക്കം. എന്തുകൊണ്ട് മുരളീധരന്‍, കെ സുരേന്ദ്രനെ പിന്തുണച്ചില്ല എന്നതും ചര്‍ച്ചയാകുന്നുണ്ട്. വിശദാംശങ്ങള്‍...

ജാതകം നോക്കിയിട്ടില്ല

ജാതകം നോക്കിയിട്ടില്ല

സ്വര്‍ണക്കടത്ത് കേസില്‍ പി ശ്രീരാമകൃഷ്ണന് പങ്കുണ്ടോ എന്ന് തനിക്ക് അറിയില്ല എന്നാണ് വി മുരളീധരന്‍ പ്രതികരിച്ചത്. ശ്രീരാമകൃഷ്ണന്റെ ജാതകം താന്‍ നോക്കിയിട്ടില്ലെന്നും വി മുരളീധരന്‍ പ്രതികരിച്ചു.

സുരേന്ദ്രനോട് തന്നെ ചോദിക്കണം

സുരേന്ദ്രനോട് തന്നെ ചോദിക്കണം

സ്വര്‍ണക്കടത്ത് കേസിലെ ഉന്നതന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആണെന്ന് പറഞ്ഞക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആയിരുന്നു. കെ സുരേന്ദ്രന്‍ പറഞ്ഞതിനെ കുറിച്ച് സുരേന്ദ്രനോട് തന്നെ ചോദിക്കണം എന്നും വി മുരളീധരന്‍ പറഞ്ഞു. മറ്റാരെങ്കിലും പറഞ്ഞതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ല എന്നതായിപുന്നു നിലപാട്.

കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കുറിച്ച് എന്തെങ്കിലും പറയേണ്ടത് അന്വേഷണ ഏജന്‍സികളാണ്. അങ്ങനെ അന്വേഷണ ഏജന്‍സികളുടേയും കോടതിയുടേയും പരിഗണനയില്‍ ഇരിക്കുന്ന ഒരു കാര്യത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായ താന്‍ ഒന്നും പറയുന്നില്ല എന്നാണ് വാദം.

ഇത്രനാളും പറഞ്ഞതോ

ഇത്രനാളും പറഞ്ഞതോ

എന്നാല്‍ ഇത്രയും നാളും വി മുരളീധരന്‍ ഇങ്ങനെ ആയിരുന്നോ എന്നൊരു ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. സ്വര്‍ണം പിടികൂടിയത് ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നാണെന്ന് അന്വേഷണ ഏജന്‍സികളും കേന്ദ്ര സര്‍ക്കാരും വരെ പറഞ്ഞിട്ടും, അത് അങ്ങനെയല്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നത് വി മുരളീധരന്‍ ആയിരുന്നു. സര്‍ക്കാരിനേയും സിപിഎമ്മിനേയും വിമര്‍ശിക്കാനും സ്വര്‍ണക്കടത്ത് വിഷയത്തില്‍ വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല.

സുരേന്ദ്രന്‍ പറയുമ്പോള്‍

സുരേന്ദ്രന്‍ പറയുമ്പോള്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍, അത് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു എന്ന് പറഞ്ഞ ആളാണ് കെ സുരേന്ദ്രന്‍. എന്നാല്‍ ഇത്തരം ഒരു ആരോപണത്തിന് ഒരു തെളിവും ഉണ്ടായിരുന്നില്ല. ഇപ്പോഴും അത് നിരുത്തരവാദപരമായ ഒരു ആരോപണമായി അവശേഷിക്കുകയാണ്. അതേ സുരേന്ദ്രന്‍ തന്നെയാണ് ഇപ്പോള്‍ സ്പീക്കര്‍ക്കെതിരേയും ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

അകലം പാലിച്ചതോ

അകലം പാലിച്ചതോ

കേരള ബിജെപിയ്ക്കുള്ളില്‍ വലിയ കലഹം നടക്കുകയാണ്. വി മുരളീധരന്‍- കെ സുരേന്ദ്രന്‍ പക്ഷത്തിനാണ് അതില്‍ മുന്‍തൂക്കം. എന്നാല്‍ സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ അത്രയേറെ പരാതികള്‍ ആണ് എത്തി നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ വി മുരളീധരന്‍, സുരേന്ദ്രനില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നും സംശയം ഉയരുന്നുണ്ട്.

Recommended Video

cmsvideo
K Surendran on petrol price hike | Oneindia Malayalam
തിരഞ്ഞെടുപ്പ് ഫലം

തിരഞ്ഞെടുപ്പ് ഫലം

ഡിസംബര്‍ 16 ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരും. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഫലം അനുകൂലമായില്ലെങ്കില്‍, അത് സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കെ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്.

English summary
V Muraleedharan was not ready to support K Surendran in allegation against Speaker- Why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X