ബിഡിജെഎസ് എൻഡിഎയിൽ തന്നെ... വേങ്ങരയിൽ പ്രചരണത്തിനിറങ്ങും, എല്ലാം 'കോംപ്രമൈസ്' ആയി!!
തിരുവനന്തപുരം: ബിഡിജെഎസ് വേങ്ങരയിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ. ബിഡിജെഎസ് എൻഡിഎ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കല്‍ കോഴ ഇടപാടില്‍ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചനയും മുരളീധരന്‍ നല്‍കി. എഷ്യാനെറ്റാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാന ഘടകത്തിലെ ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുക്കുമെന്നും വി മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ബിഡിജെഎസ് അധ്യക്ഷൻ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തമ്മിൽ ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് വി മുരളീധരന്റെയും പ്രസ്താവന വന്നിരിക്കുന്നത്.

വാഗ്ദാനങ്ങൾ നൽകണം
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ബിഡിജെഎസിന് കേന്ദ്ര പദവികൾ നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ ഉടൻ നടപ്പാക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം ലാലിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അമിത്ഷാ തുഷാർ വെള്ളാപ്പള്ളിയുമായി ഫോണിൽ സംസാരിച്ചത്.

പ്രചരണത്തിന് പങ്കെടുക്കില്ല
വേങ്ങര ഉപതിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാഞ്ഞതിനു പിന്നാലെ ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച നടക്കുന്ന ജനരക്ഷാ പദയാത്രയുമായി ബിഡിജെഎസ് സഹകരിക്കില്ലെന്ന് നിലപാട് എടുത്തിരുന്നു. ഇതോടെയാണ് കേന്ദ്രം ഇടപെടാൻ തയ്യാറായത്.

വെള്ളാപ്പള്ളിയുടെ ശ്രമം
ബിഡിജെഎസിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കാനാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വാക്ക് പാലിച്ചില്ല
എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് തങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനെതുടര്‍ന്നാണ് ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞത്.

മെഡിക്കല്‍ കോഴ ഇടപാട്
അതേസമയം മെഡിക്കല്‍ കോഴ ഇടപാടില്‍ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചനയും മുരളീധരന്‍ നല്‍കി. സംസ്ഥാന ഘടകത്തിലെ ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുക്കുമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications